TRENDING:

Horoscope June 3 | ജോലിസ്ഥലത്ത് പുരോഗതി കാണാനാകും; പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 3-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
ജോലിസ്ഥലത്ത് പുരോഗതി കാണാനാകും; പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
എല്ലാ ദിവസവും സവിശേഷവും അതുല്ല്യവുമാണ്. എല്ലാ ദിവസവും വെല്ലുവിളികളും അവസരങ്ങളും ഉണ്ടാകുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കുമായി തയ്യാറെടുക്കാം. മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജോലിസ്ഥലത്ത് പുരോഗതി കാണാനാകും. ഇടവം രാശിക്കാര്‍ക്ക് സാമൂഹിക ജീവിതം മെച്ചപ്പെടും. മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും അനുയോജ്യമാണ്. കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഇന്ന് അവരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും വിലമതിക്കും. ചിങ്ങം രാശിക്കാര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കന്നി രാശിക്കാര്‍ക്ക് ബിസിനസിനും ജോലിക്കും വേണ്ടി ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. തുലാം രാശിക്കാര്‍ക്ക് ഇന്ന് മാനസിക സമാധാനം ലഭിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആന്തരിക ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകും. ധനു രാശിക്കാര്‍ക്ക് പുതിയ സാധ്യതകളുടെയും ഉത്സാഹത്തിന്റെയും ദിവസമായിരിക്കും ഇന്ന്. മകരം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിക്ഷേപം നടത്താനോ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ പറ്റിയ സമയമാണ്. കുംഭം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ വ്യക്തത ഉണ്ടായിരിക്കും. മീനം രാശിക്കാര്‍ക്ക് അവരുടെ പതിവ് ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനാകും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കാന്‍ സഹായിക്കും. ജോലിയില്‍ പുരോഗതിയും തിളക്കവും കാണാനാകും. യോഗയും ധ്യാനവും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുകയും ചെയ്യും. പുതിയ കാര്യങ്ങള്‍ ആര്‍ജിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് സ്വയം പ്രകടിപ്പിക്കാനും പരിധി ലംഘിക്കാനുമുള്ള ദിവസമാണിന്ന്. അവസരങ്ങള്‍ക്കായി തയ്യാറെടുക്കുക. ഭാഗ്യം സംഖ്യ: 12, ഭാഗ്യ നിറം: ചുവപ്പ്
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് നിങ്ങളുടെ രാശിഫലത്തില്‍ പറയുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചുറ്റമുള്ള വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിരിക്കണം. ജോലി കാര്യത്തില്‍ ഒരു വിദഗ്ധന്റെ ഉപദേശം തേടുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പുരോഗതി ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ഉണ്ടാകും. അവര്‍ നിങ്ങള്‍ക്ക് സന്തോഷവും മാനസിക സംതൃപ്തിയും നല്‍കും. ഇന്നത്തെ ദിവസം മൊത്തത്തില്‍ നല്ലതായിരിക്കും. ക്ഷമയും കഠിനാധ്വാനവും ഫലം ചെയ്യും. സാഹര്യങ്ങളെ പോസിറ്റീവ് ചിന്തയോടെ നേരിടുക. ഭാഗ്യം സംഖ്യ: 6, ഭാഗ്യ നിറം: കടുംപച്ച
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് ആശയവിനിമയം നടത്താനുള്ള ദിവസമാണിന്ന്. ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ചിന്തകള്‍ വളരെ തുറന്ന് പ്രകടിപ്പിക്കുക. ഇന്ന് നിങ്ങളുടെ ശബ്ദം വളരെ പ്രധാനപ്പെട്ടതാണ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുക. ലാഭം കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ആരോഗ്യം ശ്രദ്ധിക്കണം. മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്താന്‍ മറക്കരുത്. യോഗയും ധ്യാനവും മാനസിക സ്ഥിരത നല്‍കും. പോസിറ്റീവ് മാറ്റങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും ഇന്ന് നല്ല ദിവസമാണ്. ചുറ്റിലുമുള്ള നെഗറ്റിവിറ്റി കുറയ്ക്കുക. ഭാഗ്യം സംഖ്യ: 4, ഭാഗ്യ നിറം: ഓറഞ്ച്
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്കും ഇന്ന് മൊത്തത്തില്‍ നല്ല ദിവസമാണ്. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായി കാണപ്പെടും. പുതിയ പ്രൊജക്ടുകളോ ആശയങ്ങളോ തുടങ്ങാനും ഇത് നല്ല സമയമാണ്. നിങ്ങളുടെ കുടുംബവുമായും ബന്ധുക്കളുമായുമുള്ള പരസ്പര ധാരണയും ഈ സമയത്ത് വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്തും. ജോലി സ്ഥലത്ത് നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും വിലമതിക്കപ്പെടും. ഇത് നിങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ഇത് നിങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സമയമാണ്. വിജയം ഉറപ്പിച്ച് മുന്നോട്ട് പോകുക. ഭാഗ്യം സംഖ്യ: 3, ഭാഗ്യ നിറം: നീല
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഉത്സാഹവും സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസത്തിലും പോസിറ്റിവിറ്റിയിലും ആളുകള്‍ ആകൃഷ്ടരാകും. ഇന്ന് നിങ്ങള്‍ എന്ത് ചെയ്താലും വിജയം ഉറപ്പാണ്. നിങ്ങളുടെ ആശങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ച് വ്യായാമവും ധ്യാനവും മാനസികാരോഗ്യം മെച്ചപ്പെടുത്തും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. അറിവിനും പ്രചോദനത്തിനുമായി പുസ്തകങ്ങള്‍ വായിക്കുന്നതും നിങ്ങളെ സംബന്ധിച്ച് ഗുണകരമാകും. ഭാഗ്യം സംഖ്യ: 10, ഭാഗ്യ നിറം: മെറൂണ്‍
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഇന്ന് സ്വയം അഭിവൃദ്ധിപ്പെടാനുള്ള ദിവസമാണ്. നിങ്ങള്‍ ചുറ്റും എളിമ കൊണ്ടുവരാന്‍ ശ്രമിക്കും. നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇന്ന് നിങ്ങളുടെ പുതിയ ദിനചര്യ പിന്തുടരേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക. ബിസിനസിലും ജോലിയിലും പുതിയ പദ്ധതികള്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് ആവിഷ്‌കരിക്കാന്‍ കഴിയും. സ്വാതന്ത്ര്യവും സുസ്ഥിരതയും അനുഭവിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യത്തില്‍ ശ്രദ്ധചെലുത്തുക. തുടര്‍ച്ചയായ വ്യായാമവും സമീകൃത ആഹാര രീതികളും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. ഭാഗ്യം സംഖ്യ: 7, ഭാഗ്യ നിറം: വെള്ള
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കും. സാമുഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള ആളുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബക്കാരുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. പോസിറ്റിവിറ്റി നിലനിര്‍ത്തുക. യോഗ മാനസിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കും. ഓരോ വെല്ലുവിളികളിലും ഓരോ അവസരങ്ങള്‍ ഉണ്ടാകും. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തി ദിവസം പൂര്‍ണ്ണമായും ആസ്വദിക്കുക. ഭാഗ്യം സംഖ്യ: 14, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൈകാരികതയിലും മാനസികാരോഗ്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് മനസ്സിലാകും. സ്വയം ആത്മപരിശോധന നടത്താനുള്ള സമയമാണിത്. നിങ്ങളുടെ വികാരങ്ങളെ വിശകലനം നിങ്ങള്‍ക്ക് അവയെ നന്നായി മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ സംവേദനക്ഷമത നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കും. അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തുറന്ന് ആശയവിനിമയം നടത്താന്‍ മറക്കരുത്. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ പ്രചോദനം ലഭിക്കും. അത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും. വിശ്രമിക്കാനും നിങ്ങള്‍ക്ക് നല്ലത് എന്തെങ്കിലും ചെയ്യാനും സമയമെടുക്കുക. ഇന്ന് ഒരു പോസിറ്റീവും പ്രചോദനാത്മകവുമായ ദിവസമായിരിക്കും. നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: തവിട്ട് നിറം
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഊര്‍ജ്ജവും സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇന്ന് പ്രചോദനം ലഭിക്കും. ജോലിസ്ഥലത്ത് ടീമിന്റെ പിന്തുണയോടെ നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ചിന്തകള്‍ തുറന്ന് പങ്കുവയ്ക്കുക. നിങ്ങളുടെ തുറന്ന മനസ്സും പോസിറ്റീവ് മനോഭാവവും നിങ്ങള്‍ക്ക് പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കും. നിങ്ങളുടെ ആരോഗ്യം, പതിവ് വ്യായാമം, സമീകൃതാഹാരം എന്നിവ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകളുടെയും ആവേശത്തിന്റെയും ദിവസമായിരിക്കും. നിങ്ങളുട സ്വപ്നങ്ങളെ പിന്തുടരുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ആകാശനീല
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവും പുതിയ പ്രതീക്ഷകളും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും അവ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. പക്ഷേ പതിവായി വ്യായാമം ചെയ്യുക. ധ്യാനവും യോഗയും നിങ്ങളുടെ മാനസികാരോഗ്യത്തെ സുസ്ഥിരമാക്കും. നിക്ഷേപം അല്ലെങ്കില്‍ ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ പരിഗണിക്കുന്നതിനുള്ള ശരിയായ സമയമാണിത്. വിവേകത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. പോസിറ്റീവ് ചിന്ത നിലനിര്‍ത്തുക. ജീവിതത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: പച്ച
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഊര്‍ജ്ജസ്വലമായ ദിവസമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി സൗഹൃദപരമായ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും വ്യക്തത ഉണ്ടാകും. അത് നിങ്ങളുടെ പദ്ധതികള്‍ പിന്തുടരാന്‍ അവസരം നല്‍കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പങ്കുവയ്ക്കുന്നത് ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, നിങ്ങള്‍ അടിച്ചേല്‍പ്പിച്ച സാധ്യമായ പിരിമുറുക്കങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഹൃദയത്തെ ശ്രദ്ധിക്കുകയും പുതിയ എന്തെങ്കിലും ചെയ്യാന്‍ ധൈര്യപ്പെടുകയും ചെയ്യുക. ഇത് വിജയത്തിലേക്കുള്ള ഒരു പുതിയ വാതില്‍ തുറക്കും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: മഞ്ഞ
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റീവും പ്രചോദനകരവുമായ ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങളും ഉള്‍ക്കാഴ്ചകളും ഇന്ന് വളരെ തീവ്രമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ശരിയായ ദിശ തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം നിങ്ങളെ കൂടുതല്‍ ശാക്തീകരിക്കും. യോഗയും ധ്യാനവും ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ പതിവ് ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നേക്കാം. പോസിറ്റീവ് എനര്‍ജി നിറഞ്ഞവരായിരിക്കുകയും നിങ്ങളുടെ അവബോധത്തെ വിശ്വസിക്കുകയും ചെയ്യുക. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ലഭിക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പിങ്ക്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope June 3 | ജോലിസ്ഥലത്ത് പുരോഗതി കാണാനാകും; പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories