Love Horoscope July 6 | റൊമാന്റിക് ഡിന്നർ ഡേറ്റിന് പോകാം; പങ്കാളിയെ പൂര്ണമായി മനസ്സിലാക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂലൈ ആറിലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വികാരങ്ങളെ അടിച്ചമര്‍ത്തരുത്. എന്നാല്‍ പൂര്‍ണ ആവേശത്തോടെ അവ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും അരുത്. ആദ്യം കംഫര്‍ട്ട്സോണില്‍ നിന്ന് പുറത്തുവന്ന് കാര്യങ്ങള്‍ സാവധാനം മുന്നോട്ട് കൊണ്ടുപോകുക. ആദ്യം പങ്കാളിയെ പൂര്‍ണമായും മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇിതിന് ശേഷം കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ചിന്തിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഹൃദയത്തിനും മനസ്സിനുമിടയില്‍ സംഘര്‍ഷം അനുഭവപ്പെടും. നിങ്ങള്‍ തിരഞ്ഞെടുത്ത ഒരു പങ്കാളിയുമായി നിങ്ങള്‍ ഗൗരവമേറിയ ബന്ധം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. നിങ്ങളുടെ വികാരങ്ങളുമായി മുന്നോട്ട് പോകുന്നതാണ് നല്ലതാണ്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ചിന്തിക്കും. നിങ്ങള്‍ക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. ശാന്തത പാലിക്കുക. നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദയം പറയുന്നത് ശ്രദ്ധിക്കുക. ഇത് നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കും. മുറിവുകള്‍ സുഖപ്പെടുത്താന്‍ ശ്രമിക്കുക. അവസാനം എല്ലാം ശരിയാകും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവസരം ലഭിക്കും. പ്രശ്നം വിശദമായി പരിഹരിക്കാന്‍ ഈ അവസരം ഉപയോഗിക്കുക. നിങ്ങള്‍ കൂടുതല്‍ വൈകിയാല്‍ സാഹചര്യം കൂടുതല്‍ വഷളായേക്കാം.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം വാക്കുകളുടെ മാന്ത്രികതയും വികാരങ്ങളുടെ ആഴവും മനസ്സിലാക്കുക എന്നതാണ്. വികാരങ്ങളും വാക്കുകളും കൂട്ടിക്കലര്‍ത്തുമ്പോഴും അവ പങ്കാളിയുമായി പങ്കുവയ്ക്കുമ്പോഴും ജാഗ്രത പാലിക്കുക. ഇന്ന് സ്നേഹവും പ്രണയവും കലര്‍ന്ന ഒരു ദിവസമായിരിക്കും. അത് ആവോളം ആസ്വദിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ വിശദമായി അറിയാനും മനസ്സിലാക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അത് നിങ്ങള്‍ക്ക് നല്ലതാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യും. ബന്ധങ്ങള്‍ സങ്കീര്‍ണമാകും. ബന്ധുക്കളെ നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പോകേണ്ടതുണ്ട. പങ്കാളിക്കൊപ്പം റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അടുത്തിടെ കണ്ടുമുട്ടിയ അപരിചിതനെ ഇന്ന് നിങ്ങള്‍ക്ക് നന്നായി മിസ് ചെയ്യും. ഈ വികാരം ആന്ദനദായകമാണ്. നിങ്ങളുടെ ആത്മമിത്രത്തെ കണ്ടുമുട്ടി എന്നതിന്റെ സൂചനയാണിത്. ഈ ബന്ധം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, അതിനായി തിടുക്കം കൂട്ടരുത്. പരസ്പരം കുറച്ച് സമയം നീക്കി വയ്ക്കുകയും നന്നായി മനസ്സിലാക്കുകയും ചെയ്യുക.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ധൈര്യം കാണിക്കണം. അപ്പോള്‍ മാത്രമെ ഇന്ന് ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് ഏറ്റവും മികച്ച ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയൂ. എല്ലാവരുമായും നിങ്ങള്‍ക്ക് അടുപ്പം തോന്നിയേക്കില്ല. പക്ഷേ ഒരു പ്രത്യേക വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും. മുന്നോട്ട് പോകുന്നതിന് അല്‍പസമയം നന്നായി ആലോചിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുദിവസങ്ങളായി നിങ്ങള്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകും. ഇത് ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തത നല്‍കും. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. കുറച്ച് സമയമെടുത്ത് ചിന്തിച്ച് മുന്നോട്ട് പോകുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിക്കുമിടയിലെ പിരിമുറുക്കവും വഴക്കുകളും കാരണം നിലവിലെ ബന്ധം സങ്കീര്‍ണമാകും. ഇത് ഉടനടി പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സാഹചര്യം കൂടുതല്‍ വഷളായേക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്ത്രപരമായി പ്രകടിപ്പിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക.എന്നാല്‍ നിയന്ത്രിതമായ രീതിയില്‍ സംസാരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ബന്ധത്തിന് നല്ലതല്ല. നിങ്ങളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നാല്‍ ബന്ധം അധികകാലം നീണ്ടനില്‍ക്കില്ല. എളിമയുള്ളവരായിരിക്കുക. നിങ്ങള്‍ പങ്കാളിയോട് കരുതലോടെ പെരുമാറുക. നിങ്ങളുടെ വിശ്വാസ വ്യവസ്ഥയില്‍ ഉറച്ചുനില്‍ക്കുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. ഒരു ഇളയ സഹോദരനോ പങ്കാളിയോ ഇതിന് കാരണമായേക്കാം. പങ്കാളിയുടെ വ്യക്തിത്വത്തിലെ ഒരു വശത്തെക്കുറിച്ച് നിങ്ങള്‍ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. ഇത് നിങ്ങളുടെ ബന്ധത്തെ മുന്നോട്ട് നയിച്ചേക്കാം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope July 6 | റൊമാന്റിക് ഡിന്നർ ഡേറ്റിന് പോകാം; പങ്കാളിയെ പൂര്ണമായി മനസ്സിലാക്കുക: ഇന്നത്തെ പ്രണയഫലം