Love Horoscope June 27| നിങ്ങളുടെ കാഴ്ച്ചപ്പാട് പങ്കാളിക്കുമേല് അടിച്ചേല്പ്പിക്കാന് ശ്രമിക്കരുത്; വിനയത്തോടെ സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 27-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന് അനുകൂലമാണെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. നിങ്ങള്‍ക്ക് അടുത്തിടെ ഒരാളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്ക് അവരോട് വിശദമായി സംസാരിക്കാന്‍ ഇന്നത്തെ ദിവസം അവസരം ലഭിക്കും. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ നിങ്ങള്‍ വിനയത്തോടെ സംസാരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കാഴ്ച്ചപ്പാട് പങ്കാളിക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയ പങ്കാളിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ ശരിയാണെന്ന് നിങ്ങള്‍ വിശ്വസിക്കുമെന്ന് നിങ്ങളുടെ ഇന്നത്തെ പ്രണയ ഫലം പറയുന്നു. എന്നാല്‍ പ്രണയ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ അവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വളരെ ആഴത്തില്‍ മനസ്സിലാക്കി ആശയവിനിമയം നടത്തുക. അവരുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി സംസാരിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അത്ര ശുഭകരമായിരിക്കില്ലെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ ഇന്നത്തെ ദിവസം എന്തെങ്കിലും രഹസ്യം ഒളിപ്പിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ സാരമായി ബാധിക്കും. നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തുറന്ന് സംസാരിക്കുക. നിങ്ങളുടെ സംഭാഷണ ശൈലി വളരെ മിതമായിരിക്കണം. നിങ്ങളുടെ പാചക കലയിലൂടെ പങ്കാളിയെ നിങ്ങള്‍ക്ക് ആകര്‍ഷിക്കാനാകും. അവര്‍ക്കായി നല്ല ഭക്ഷണം പാകം ചെയ്ത് നല്‍കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ആശയവിനിമയം നിങ്ങളുടെ ബന്ധത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. നിങ്ങളുടെ ബന്ധത്തില്‍ വളരെ നിര്‍ണായകമാണെന്നും നിങ്ങളുടെ ഇന്നത്തെ പ്രണയ ഫലം പറയുന്നു. ദേഷ്യം പിടിപ്പിക്കുന്നതും വാദങ്ങള്‍ക്ക് ഇടയാക്കുന്നതുമായ വിഷയങ്ങള്‍ ഇന്നത്തെ ദിവസം പങ്കാളിയുമായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്തോഷത്തോടെ സംസാരിക്കുക. നിങ്ങള്‍ക്കും പങ്കാളിക്കും ഒരുമിച്ചിരുന്ന് പഴയ കാര്യങ്ങള്‍ ഓര്‍ക്കാനാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളും പ്രണയ പങ്കാളിയും തമ്മിലുള്ള ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ശക്തിയെയും പോസിറ്റീവ് കാര്യങ്ങളെയും നിങ്ങള്‍ അഭിനന്ദിക്കാന്‍ പഠിക്കും. നിങ്ങള്‍ ഉള്ളില്‍ വിദ്വേഷം സൂക്ഷിക്കുകയും പങ്കാളിക്ക് വേണ്ടത്ര ഇടം നല്‍കുകയും ചെയ്തില്ലെങ്കില്‍ ബന്ധം വഷളായേക്കും. പരസ്പര വിശ്വാസത്തിനും സ്നേഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ഈ ബന്ധം ആസ്വദിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ വളരെ വേഗത്തിലാണ് നീങ്ങുന്നത്. നിങ്ങള്‍ കുറച്ച് പതുക്കെ പോകാന്‍ നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ബന്ധത്തിന്റെ നിലവിലെ സ്ഥിതി നിങ്ങള്‍ വിലയിരുത്തുകയും ഭാവി നടപടികള്‍ അതിനനുസരിച്ച് തീരുമാനിക്കുകയും ചെയ്യുക. ആഴത്തിലും ശ്രദ്ധാപൂര്‍വ്വവുമുള്ള ചിന്തകള്‍ നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. നിങ്ങളുടെ മനോഭാവം ആയിരിക്കും നിങ്ങളുടെ ബന്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയിയില്‍ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കില്‍ ഇത് നിസ്സാരമായി എടുക്കുക. നിങ്ങളുടെ ആശങ്ക മാന്യമായി അവരോട് പങ്കുവെക്കുക.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ മുന്‍ പ്രണയം വളരെ ടോക്സിക്് ആയിരുന്നുവെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അതില്‍ നിന്ന് അവസാനം നിങ്ങള്‍ എങ്ങനെയോ പുറത്തുകടന്നു. നിങ്ങളുടെ ഇഷ്ടങ്ങള്‍ ക്രമീകരിക്കാനും നിങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാനും ആവശ്യമായ സ്വാതന്ത്ര്യവും സ്പേസും ഇപ്പോള്‍ നിങ്ങള്‍ ലഭിക്കുന്നുണ്ട്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം മൂഡ്സ്വിംഗ്സ് അനുഭവപ്പെടുമെന്ന് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നു. പങ്കാളിയില്‍ നിന്നുള്ള ഇത്തരം പെരുമാറ്റങ്ങള്‍ നിങ്ങളെ ആശങ്കയിലാക്കും. നിങ്ങളുടെ പങ്കാളി മനസ്സില്‍ എന്തോ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതിനാലാണ് ഇതെന്ന് മനസ്സിലാക്കുക. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തുക. ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ രണ്ട് പേരും ഒരുമിച്ച് പ്രവര്‍ത്തിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പ്രണയത്തിന്റെ കാര്യത്തില്‍ വളരെ ജാഗ്രത പാലിക്കണമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. നിങ്ങളുടെ വാക്കുകളിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും നിങ്ങള്‍ക്ക് നിരാശ തോന്നിയേക്കാം. ഇന്നത്തെ ദിവസം വളരെ ശാന്തനായിരിക്കുക. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ ശാന്തത പാലിക്കുക. പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ ഇന്ന് അത് ചെയ്യാന്‍ കഴിയും. ഇത് തുറന്ന് പ്രകടിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക. നിഷേധിക്കാനുള്ള സാധ്യത ഉണ്ട്. തുറന്ന മനസ്സോടെ പങ്കാളിയോട് സംസാരിക്കുക. ബന്ധം ശക്തിപ്പെടുത്താനായി കുറച്ച് സമയം ചെലവഴിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിക്കായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ക്ക് ഇന്ന് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയുമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. ഇത് ഒരു വലിയ പ്രശ്നമല്ല. അതുകൊണ്ട് ഇതിനെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടേണ്ട. മനസ്സ് തുറന്ന് പങ്കാളിയോട് സംസാരിക്കുക. അവര്‍ക്ക് നിങ്ങളുടെ വികാരം മനസ്സിലാക്കാനാകും. വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. കാര്യങ്ങള്‍ എല്ലാം വേഗത്തില്‍ ശരിയാകും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 27| നിങ്ങളുടെ കാഴ്ച്ചപ്പാട് പങ്കാളിക്കുമേല് അടിച്ചേല്പ്പിക്കാന് ശ്രമിക്കരുത്; വിനയത്തോടെ സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം