TRENDING:

Horoscope October 2 | നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും; പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഒക്ടോബര്‍ 2-ലെ രാശിഫലം അറിയാം
advertisement
1/14
നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും; പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക
മേടം രാശിക്കാര്‍ക്ക് ഉത്സാഹവും ആത്മവിശ്വാസവും തോന്നും. നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും ബന്ധങ്ങളില്‍ പോസ്റ്റിവിറ്റി അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഇടവം രാശിക്കാര്‍ക്കും ജീവിതത്തില്‍ പോസ്റ്റിവിറ്റിയും ആത്മവിശ്വാസവും ഐക്യവും കാണാനാകും. മിഥുനം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മെച്ചപ്പെട്ട ആശയവിനിമയം നടത്താനും സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജം അനുഭവിക്കാനും കഴിയും. കര്‍ക്കിടകം രാശിക്കാര്‍ ബന്ധങ്ങളെ ശക്തിപ്പെടുത്തും. പഴയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാകും. ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം ഇന്നത്തെ ദിവസം വിവിധ മേഖലകളില്‍ നിന്ന് പ്രയോജനം ലഭിക്കും. കന്നി രാശിക്കാര്‍ക്ക് ക്ഷമ, ടീം വര്‍ക്കിനോടുള്ള ബഹുമാനം, പഴയ സുഹൃത്തുമായുള്ള പുനഃസമാഗമം എന്നിവ കാണാനാകും.
advertisement
2/14
തുലാം രാശിക്കാര്‍ക്ക് ആശയവിനിമയം, വ്യക്തമായ ചിന്ത, സാമൂഹിക ഐക്യം, ആഴത്തിലുള്ള പ്രണയ ബന്ധങ്ങള്‍ എന്നിവയിലൂടെ സര്‍ഗ്ഗാത്മകത മെച്ചപ്പെട്ടതായി കാണാന്‍ കഴിയും. സംഭാഷണങ്ങള്‍, വൈകാരിക വ്യക്തത, മെച്ചപ്പെട്ട ബന്ധങ്ങള്‍, ആരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തോടെയുള്ള പ്രൊഫഷണല്‍ പ്രശംസ എന്നിവയിലൂടെ വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും. ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍, പ്രിയപ്പെട്ടവരില്‍ നിന്നുള്ള ശക്തമായ പിന്തുണ, തുറന്ന ആശയവിനിമയത്തിലൂടെ ആഴത്തിലുള്ള ബന്ധങ്ങള്‍, യോഗ അല്ലെങ്കില്‍ ധ്യാനം എന്നിവയില്‍ നിന്ന് പ്രയോജനം ലഭിക്കും. മകരം രാശിക്കാര്‍ വ്യായാമത്തിലൂടെയും സാമ്പത്തിക, ബന്ധ തീരുമാനങ്ങളിലൂടെയും വ്യക്തിപരമായ സന്തോഷം, സര്‍ഗ്ഗാത്മകതയുടെ ഉന്നതി, മനസ്സമാധാനം എന്നിവ കണ്ടെത്തും. കുംഭം രാശിക്കാര്‍ക്ക് ആശയങ്ങള്‍ പങ്കിടാനും പുതിയ സംരംഭങ്ങള്‍ സ്വീകരിക്കാനും സാമൂഹിക പുരോഗതി നേടാനും അവസരം ലഭിക്കും. മീനം രാശിക്കാര്‍ക്ക് തുറന്ന ആശയവിനിമയങ്ങളിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും യോഗയിലൂടെയോ ധ്യാനത്തിലൂടെയോ മാനസിക സന്തുലിതാവസ്ഥ സൃഷ്ടിക്കാനും കഴിയും.
advertisement
3/14
ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഉത്സാഹഭരിതമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. അതിനാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. നിങ്ങള്‍ സാമൂഹിക ജീവിതത്തിലും സജീവമായിരിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും. നിങ്ങളുടെ ശ്രമങ്ങള്‍ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും. ആരോഗ്യ ബോദമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്. ഇന്ന് പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധിക്കുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം : ഇളംനീല
advertisement
4/14
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റിവിറ്റിയുടെയും അവസരങ്ങളുടെയും ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഉടന്‍ തന്നെ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ പ്രോജക്ട് ആരംഭിക്കുകയാണെങ്കില്‍ ഇതാണ് യോജിച്ച സമയം. നിങ്ങളുടെ വ്യക്തിജീവിതത്തിലും ഐക്യം കാണാനാകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഇത് വിജയിക്കും. ഈ സമയത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അല്പം വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും നിങ്ങള്‍ക്ക് പുതുമയും ഊര്‍ജ്ജവും നല്‍കും.  ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം : പിങ്ക് 
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും. ഇത് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ആശയങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിക്കാനും നിങ്ങളെ പ്രാപ്തമാക്കും. ജോലി സ്ഥലത്ത് ഒരു പ്രോജക്ടില്‍ സഹകരിക്കുന്നത് ഗുണകരമാകും. മാനസികാരോഗ്യത്തില്‍ നല്ല ശ്രദ്ധ ആവശ്യമാണ്. യോഗയും ധ്യാനവും നിങ്ങളുടെ മാനസികാവസ്ഥ ശക്തിപ്പെടുത്തും. വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഈ ദിവസം നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. കലയിലോ എഴുത്തിലോ പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ കഴിയും. പഴയ ഒരു ഹോബി പുനരുജ്ജീവിപ്പിക്കാനുള്ള സമായമാണിത്. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം : ആകാശ നീല
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പുതിയ ഊര്‍ജ്ജവും പോസിറ്റിവിറ്റിയും കാണാനാകും. കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ മനസ്സില്‍ പഴയ എന്തെങ്കിലും പ്രശ്‌നത്തെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് തുറന്നു സംസാരിക്കേണ്ട സമയമാണിത്. ഈ സംസാരം നിങ്ങളുടെ മനസ്സിലെ ആശയക്കുഴപ്പം ഇല്ലാതാക്കും. ബന്ധങ്ങളില്‍ പുരോഗതി കാണാനാകും. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അവസരം ലഭിക്കും. ഇത് ഭാവിയില്‍ ഗുണം ചെയ്യും. നിങ്ങളുടെ സര്‍ഗ്ഗാത്മകത അംഗീകരിക്കപ്പെടും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ സാധിക്കും.  ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം : കടുംപച്ച
advertisement
7/14
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളില്‍ ആത്മവിശ്വാസം നിറയും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും മാറ്റം കാണാനാകും. അത് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തിനോ കുടുംബാംഗത്തിനോ നിങ്ങളുടെ ചിന്താഗതി മാറ്റാന്‍ നിങ്ങളെ സഹായിക്കാനാകും. അതിനാല്‍ തുറന്ന മനസ്സോടെയിരിക്കുക. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഏത് കാര്യത്തിലും ചിന്തിച്ച് തീരുമാനമെടുക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം : നീല
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ഇന്നത്തെ ദിവസം വൈവിധ്യപൂര്‍ണ്ണമായിരിക്കും. നിങ്ങളുടെ പരിചരണത്തിന് മുന്‍ഗണന നല്‍കുക. മാനസികാരോഗ്യം നിലനിര്‍ത്താന്‍ കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ ക്ഷമ നഷ്ടപ്പെടുത്തരുത്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ആശയങ്ങളെ ബഹുമാനിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഒരു പഴയ സുഹൃത്തിനെ പെട്ടെന്ന് കണ്ടുമുട്ടാന്‍ അവസരം ലഭിച്ചേക്കും.   ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം : കറുപ്പ്
advertisement
9/14
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ നല്ല സമയമാണ്. നിങ്ങളുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കുകയും പുതിയതും അതുല്യവുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനം തോന്നുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാനും പ്രവര്‍ത്തിക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ ചിന്തകളില്‍ വ്യക്തതയുണ്ട്. അത് നിങ്ങളുടെ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പോസീറ്റീവ് മാറ്റങ്ങള്‍ കാണാന്‍ കഴിയും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. അവരുമായുള്ള ഇടപ്പെടലുകളില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നിങ്ങളുടെ ബന്ധങ്ങളിലും സമയം പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ആശയവിനിമയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ബന്ധത്തിന് കൂടുതല്‍ ശക്തി പകരും.  ഭാഗ്യ സംഖ്യ: 13 ഭാഗ്യ നിറം : വെള്ള
advertisement
10/14
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും ഒരു പുതിയ ഊര്‍ജ്ജം നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ ചെലുത്തുക. കാരണം ഇവ നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഒരു ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇന്ന് സംസാരിക്കാന്‍ ശരിയായ സമയമാണ്. സംസാരിച്ച് സാഹചര്യം വ്യക്തമാക്കുകയും തെറ്റിദ്ദാരണകള്‍ അകറ്റുകയും ചെയ്യുക. പ്രൊഫഷണസല്‍ ജീവിതത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ദകേന്ദ്രീകരിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.  ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം : ഓറഞ്ച് 
advertisement
11/14
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് പുതിയ സാധ്യതകള്‍ ഉയര്‍ന്നുവന്നേക്കാം. ഇത് നിങ്ങള്‍ക്ക് മുന്നില്‍ വിജയത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കും. നിങ്ങളുടെ പങ്കാളിയുടെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ബുദ്ധിമുട്ടുകള്‍ നേരിടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. വ്യക്തിപരമായ ബന്ധങ്ങളില്‍ ആശയവിനിമയത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കും. ഇത് നിങ്ങളെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുപ്പിക്കും. വികാരത്തോടെയും പരസ്പര ധാരണയോടെയും സംസാരിക്കുമ്പോള്‍ നിങ്ങളുടെ ബന്ധം ശക്തമാകും. ആരോഗ്യം ശ്രദ്ധിക്കുക. മാനസികമായും ശാരീരികമായും സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുക. യോഗ അല്ലെങ്കില്‍ ധ്യാനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം : മെറൂണ്‍
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. കുടുംബ വിഷയങ്ങളെ കുരിച്ച് തുറന്ന് സംസാരിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുക. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന നിലയിലായിരിക്കും. അതിനാല്‍ കലയിലോ മറ്റേതെങ്കിലും സര്‍ഗ്ഗാത്മകമായ കാര്യങ്ങളിലോ ശ്രദ്ധകേന്ദ്രീകരിക്കുക. വ്യായമോ ധ്യാനമോ ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങള്‍ ഇന്ന് സാമ്പത്തിക കാര്യം പരിഗണിക്കുന്നുണ്ടെങ്കില്‍ ഗൗരവമേറിയ തീരുമാനമെടുക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആഗ്രങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ദാലുവായിരിക്കുകയും എന്നാല്‍ സംയമനം പാലിക്കുകയും ചെയ്യുക.  ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം : ചുവപ്പ് 
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടാന്‍ നിങ്ങള്‍ക്ക് പ്രചോദനം തോന്നും. ഇത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ക്ക് നല്‍കും. ജോലിയിലും വ്യക്തി ജീവിതത്തിലും പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. നിങ്ങളുടെ സര്‍ഗ്ഗാത്മകത ചുറ്റുമുള്ളവരെ ആകര്‍ഷിക്കും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ തുറന്ന മനസ്സോടെയിരിക്കുക. ആളുകള്‍ നിങ്ങളുടെ അഭിപ്രായം ആഴത്തില്‍ മനസ്സിലാക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. ആരോഗ്യത്തില്‍ ശ്രദ്ദവേണം. വിശ്രമിക്കാനും സമീകൃതാഹാരത്തിനും മുന്‍ഗണന നല്‍കുക. ഇത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആരോഗ്യം നല്‍കും.  ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം : മഞ്ഞ
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ പുതിയ സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളില്‍ ഇന്നത്തെ ദിവസം സര്‍ഗ്ഗാത്മകത നിറയും. ഇത് നിങ്ങളുടെ പദ്ധതികളില്‍ ഒന്നിന് ഒരു പുതിയ ദിശ നല്‍കാന്‍ നിങ്ങളെ പ്രാപ്തമാക്കും. ഇന്ന് ഒരു അടുത്ത സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് ഹൃദയ വികാരങ്ങള്‍ പങ്കിടുന്നത് ഗുണം ചെയ്യും. യഥാര്‍ത്ഥ ചിന്തകളുടെ കൈമാറ്റം നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും. നിങ്ങളെ തന്നെ സജീവമായി നിലനിര്‍ത്തുക. യോഗ അല്ലെങ്കില്‍ ധ്യാനം നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും.  ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം : പച്ച
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope October 2 | നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും; പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ഇന്നത്തെ രാശിഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories