ജൂണ് 7ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
- Published by:Sarika N
- news18-malayalam
Last Updated:
ചൊവ്വ ഊര്ജ്ജത്തിന്റെയും ധൈര്യത്തിന്റെയും, പ്രവൃത്തിയുടെയും യുദ്ധത്തിന്റെയും ഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്
advertisement
1/14

2025 ജൂണ്‍ 7ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. മുഴുവന്‍ രാശി ചക്രത്തിലും പ്രത്യേക സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ സംക്രമണമാണിത്. ചൊവ്വ ഊര്‍ജ്ജത്തിന്റെയും ധൈര്യത്തിന്റെയും, പ്രവൃത്തിയുടെയും യുദ്ധത്തിന്റെയും ഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്. അത് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ എല്ലാ ശക്തിയോടെയും തീവ്രതയോടെയും പ്രവര്‍ത്തിക്കുന്നു. ചിങ്ങം ആത്മവിശ്വാസം, നേതൃത്വം, ധൈര്യം, സര്‍ഗ്ഗാത്മകത എന്നിവയുടെ പ്രതീകമാണ്. ഈ സംക്രമണ സമയത്ത് ആളുകള്‍ക്ക് ധൈര്യത്തിനും ഉത്സാഹത്തിനും കുറവുണ്ടാകില്ല. അത് അവരുടെ ജോലികള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. നേതൃത്വം, ബിസിനസ്സ്, വ്യക്തിപരമായ പദ്ധതികള്‍ എന്നിവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സംക്രമണം പ്രത്യേകിച്ചും ഗുണം ചെയ്യും.
advertisement
2/14
ചൊവ്വയുടെ സ്വാധീനം നിങ്ങളില്‍ ഒരു പുതിയ ഊര്‍ജ്ജവും ദൃഢനിശ്ചയവും ഉണര്‍ത്തും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. ഇത് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യം നല്‍കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിലെ ഏത് വെല്ലുവിളി നിറഞ്ഞ മേഖലയിലും നല്ല മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. വിവിധ രാശിയില്‍ ജനിച്ചവരെ ചിങ്ങത്തിലെ ചൊവ്വയുടെ സ്വാധീനം എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
advertisement
3/14
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാരെ സംബന്ധിച്ച് ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ പിരിമുറുക്കവും കുട്ടികളെ കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിപ്പിക്കും. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവിനെയും ചൊവ്വയുടെ ചിങ്ങം രാശിയിലേക്കുള്ള സംക്രമണം ബാധിച്ചേക്കും. നിങ്ങൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും സമാധാനം നിലനിര്‍ത്തുകയും ചെയ്യുക.
advertisement
4/14
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരുടെ നാലാം ഭാവത്തിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ കുടുംബത്തിലും വാഹനവുമായി ബന്ധപ്പെട്ടോ സ്വത്തുക്കള്‍ സംബന്ധിച്ചോ ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാക്കിയേക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. കുടുംബത്തില്‍ നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കുക. അല്ലെങ്കില്‍ ബന്ധങ്ങളെ അത് ബാധിക്കും.
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരെ സംബന്ധിച്ച് ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പരിശ്രമങ്ങളെയും ചിങ്ങം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ശക്തിപ്പെടുത്തും. നിങ്ങളും സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ യാത്രകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍, യാത്രയില്‍ നിങ്ങൾക്ക് തടസങ്ങള്‍ നേരിട്ടേക്കാം. ഉപയോഗമില്ലാത്ത വാദങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക.
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ സമ്പത്തിന്റെ ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കും. ബുദ്ധിപരമായി നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, നഷ്ടം സംഭവിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിച്ചാല്‍ സാമ്പത്തിക നേട്ടം സാധ്യമാക്കുന്ന അവസരങ്ങള്‍ നിങ്ങൾക്ക് നഷ്ടമാകില്ല.
advertisement
7/14
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ലഗ്ന ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. എന്നാല്‍, നിങ്ങള്‍ക്ക് ദേഷ്യവും ആക്രമണ സ്വഭാവവും ഈ സംക്രമണ സമയത്ത് വര്ഡദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം അനുഭവപ്പെടാനും സാധ്യതയുണ്ട്. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ 12-ാം ഭാവത്തിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിച്ചേക്കും. മാനസിക അസ്വസ്ഥതകളും നിങ്ങളെ അലട്ടികൊണ്ടിരിക്കും. വിദേശ യാത്രയ്ക്കോ സ്ഥലം മാറ്റത്തിനോ ഉള്ള സാധ്യതയുണ്ട്. ഒളിഞ്ഞിരിക്കുന്ന ഒരു ശത്രു കാരണം നിങ്ങൾക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായേക്കാം.
advertisement
9/14
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ ലാഭ ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് പെട്ടെന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്നോ മറ്റേതെങ്കിലും നെറ്റ് വര്‍ക്കുകളില്‍ നിന്നോ നിങ്ങള്‍ കബളിപ്പിക്കപ്പെട്ടേക്കാം. നിങ്ങളുടെ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. പക്ഷേ, പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്തത് സമ്മര്‍ദ്ധത്തിന് കാരണമാകും.
advertisement
10/14
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരുടെ പത്താം ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇത് കാരണം തൊഴില്‍ സ്ഥലത്ത് നിങ്ങളുടെ നേതൃത്വമികവ് പ്രകടമാകും. എന്നാല്‍, ദേഷ്യവും തെറ്റായ തീരുമാനങ്ങളും കാരണം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ബോസുമായും ഉന്നത പദവിയിലുള്ളവരുമായോ അഭിപ്രായ ഭിന്നതകള്‍ വരാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ക്ഷമയും വിവേചനാധികാരവും ആവശ്യമാണ്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
advertisement
11/14
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ ഒന്‍പതാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഇത് കാരണം നിങ്ങളുടെ ഭാഗ്യം കുറഞ്ഞേക്കും. മതപരമായ പ്രവര്‍ത്തനങ്ങളിലും യാത്രകളിലും തടസങ്ങള്‍ നേരിട്ടേക്കും. അച്ഛനുമായോ ഗുരുവുമായോ ഉള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ചിന്തിച്ച് സംസാരിക്കുക. വിദ്വേഷം ഒഴിവാക്കുക.
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ എട്ടാം ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അപകടങ്ങളോ പെട്ടെന്നുള്ള മാറ്റങ്ങളോ സംഭവിച്ചേക്കാം. ചൊവ്വ ചിങ്ങം രാശിയിലേക്ക് കൂറ് മാറുന്നതോടെ നിങ്ങളുടെ മനസ് അസ്വസ്ഥമാകും. അപകടം നിറഞ്ഞ പ്രവൃത്തികള്‍ ഒഴിവാക്കുക. കുടുംബ കാര്യങ്ങളില്‍ ക്ഷമ പാലിക്കുക. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധയോടെ നീങ്ങുക.
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ ഏഴാം ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇത് ദാമ്പത്യജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കും. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കും. ബിസിനസില്‍ പങ്കാളിത്തം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സുതാര്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ആറാമത്തെ ഭാവത്തിലേക്കാണ് ചൊവ്വയുടെ കൂറ് മാറ്റം. രോഗങ്ങളെ അതിജീവിക്കാനും ശത്രുക്കളെ മറികടക്കാനും ഇത് നിങ്ങളെ സഹായിക്കും. മത്സരാധിഷ്ടിത പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. എന്നാല്‍, മാനസിക സമ്മര്‍ദ്ദംവും കാരക്ഷമതയും കുറയും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
ജൂണ് 7ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും