TRENDING:

'ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത്'; ബിയറിന്റെ അഞ്ച് ഗുണങ്ങൾ

Last Updated:
ഹൃദയത്തിന്റെ ആരോഗ്യം, എല്ലുകളുടെ ബലം, പല്ലുകളുടെ ആരോഗ്യം... അങ്ങനെ ബിയർ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്
advertisement
1/8
'ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത്'; ബിയറിന്റെ അഞ്ച് ഗുണങ്ങൾ
സന്തോഷമായാലും സങ്കടമായാലും മദ്യത്തിനൊപ്പം പങ്കുവെക്കുന്നവരാണല്ലോ മലയാളികൾ. ഇതൊന്നുമില്ലെങ്കിലും മദ്യപാനത്തിന് പ്രത്യേകിച്ച് ഒരു കാരണവും നമുക്ക് ആവശ്യമില്ല. പറയുമ്പോൾ മദ്യത്തിനൊപ്പം കൂട്ടാമെങ്കിലും മറ്റ് ആൽക്കഹോൾ ഉത്പന്നങ്ങളെ പോലെ ബിയർ അത്ര അപകടകാരിയല്ല. മാത്രമല്ല, ബിയർ ആരോഗ്യത്തിന് നല്ലതാണെന്നുകൂടി പറയുകയാണ് പുതിയ പഠനം.
advertisement
2/8
2021 ൽ നടത്തിയ പഠനത്തിൽ ബിയർ കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് പറയുന്നു. ബിയർ പ്രേമികൾക്ക് സന്തോഷിക്കാൻ ഇതിൽപരം എന്തുവേണം. ബിയറിന്റെ അഞ്ച് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
3/8
1. ദിവസവും മിതമായ അളവിൽ ബിയർ കുടിക്കുന്നത് ഹാർട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം. നിലവിൽ ഹൃദയരോഗമുള്ളവർക്കും ധൈര്യമായി ബിയർ കുടിക്കാം. അമിതമാകാതിരുന്നാൽ മതി.
advertisement
4/8
2. ആൽക്കഹോളിക് ഗ്രേപ്പ് ജ്യൂസിനേക്കാളും വൈനിനേക്കാളും അധികം പ്രോട്ടീനും വൈറ്റമിൻ ബിയും ബിയറിൽ അടങ്ങിയിട്ടുണ്ട്. പലവിധ രോഗങ്ങളിൽ നിന്നും തടയുന്ന ആന്റിഓക്സിഡന്റ്സും ബിയറിൽ അടങ്ങിയിട്ടുണ്ട്.
advertisement
5/8
3.വിവിധ പഠനങ്ങൾ പറയുന്നത് പ്രകാരം, ഹൃദയത്തിന് മാത്രമല്ല, ഡയബറ്റിസ് സാധ്യത കുറയ്ക്കാനും ബിയർ കുടി സഹായിക്കും. അടുത്തിടെ 70,000 പേരിൽ നടത്തിയ പഠനം അനുസരിച്ച് ആഴ്ച്ചയിൽ 14 ഗ്ലാസ് ബിയർ കുടിക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് കുറയുന്നു എന്നാണ്.
advertisement
6/8
4. ഇനിയുമുണ്ട് ബിയറിന്റെ ഗുണങ്ങൾ. എല്ലിന്റെ ബലത്തിന് ബിയർ നല്ലതാണ്. പാൽ കുടിക്കുന്നത് എല്ലിന്റെ ബലത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പാലിന്റെ അതേ ഗുണങ്ങൾ ബിയർ കുടിച്ചാലും എല്ലുകൾക്ക് ലഭിക്കുമെന്ന് എത്രപേർക്കറിയാം. ബിയറിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ എല്ലുകൾക്ക് ബലം നൽകും.
advertisement
7/8
5. പല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ദിവസം രണ്ടു നേരം പല്ലു തേക്കണമെന്നും വായ വൃത്തിയാക്കണമെന്നും ദന്തഡോക്ടർമാർ ഉപദേശിക്കും. എന്നാൽ നല്ല ചില്ല്ഡ് ബിയർ കഴിക്കുന്നത് പല്ലുകൾക്ക് നല്ലതാണെന്ന് അറിയാമോ? പല്ലുകളിൽ ദ്വാരവും ഇൻഫെക്ഷനും ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ ബിയറിന് സാധിക്കും.
advertisement
8/8
ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി ബിയർ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാരം. പ്രത്യേകം, ശ്രദ്ധിക്കുക, ആരോഗ്യത്തിന് ഗുണകരമെന്ന് കരുതി അമിതമായി മദ്യപിച്ചാൽ പ്രത്യാഘാതങ്ങളും ഗുരുതരമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/
'ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത്'; ബിയറിന്റെ അഞ്ച് ഗുണങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories