TRENDING:

Condom | 120 കൊല്ലം പഴക്കമുള്ള 'മുത്തച്ഛൻ കോണ്ടം' കണ്ടെടുത്തു

Last Updated:
120 വർഷം മുൻപുള്ള കോണ്ടം കണ്ടാൽ എങ്ങനെയുണ്ടാവുമെന്നറിയാമോ? അപൂർവ കണ്ടെത്തൽ പുറത്ത്
advertisement
1/12
Condom | 120 കൊല്ലം പഴക്കമുള്ള 'മുത്തച്ഛൻ കോണ്ടം' കണ്ടെടുത്തു
ഇന്നത്തെ കാലത്ത് ലൈംഗിക രോഗങ്ങൾ തടയാനും ജനന നിയന്ത്രണത്തിനുമായി ഉപയോഗിക്കുന്ന ഒരു മികച്ച പ്രതിരോധ മാർഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. എന്നാൽ ഇത് നവയുഗ കാലഘട്ടത്തിന്റെതല്ല, നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്നവയാണ്. 1564 മുതൽ കോണ്ടം ഉപയോഗത്തിലുണ്ട്
advertisement
2/12
ഇന്ന് കൂടുതലും വിപണിയിൽ ലഭിക്കുന്ന ലാറ്റക്സ് കോണ്ടങ്ങളുടെ ഉത്ഭവം 1920കളിലാണ് ആരംഭിച്ചത്. അതിനു മുൻപ് 1855 തുടങ്ങിയ സമയം റബ്ബർ കോണ്ടം ആയിരുന്നു പ്രചരിച്ചിരുന്നത്. എന്നാലിപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊരു സംഭവമാണ്. 120 വർഷം മുൻപത്തെ ഒരു കോണ്ടം കണ്ടെടുത്തിരിക്കുന്നു. അക്കാലത്തെ കോണ്ടം എങ്ങനെയുണ്ടാവുമെന്ന് അറിയാമോ? (തുടർന്ന് വായിക്കുക)
advertisement
3/12
130 വർഷം തികയ്ക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉത്പ്പന്നമാണിത്. ജപ്പാനിലെ ഒരു ഗ്രാമ പ്രദേശത്താണ് ഈ കോണ്ടം കണ്ടെടുത്തത്. ജാപ്പനീസ് നാടൻ കലകളുടെ വീട്ടിൽ നിന്നുമാണ് ഈ കോണ്ടം കണ്ടെടുത്തത്. ഇതിപ്പോൾ ഒരു സത്രമായി ഉപയോഗിച്ച് വരുന്നു എന്ന് 'ജപ്പാൻ ടുഡേ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു
advertisement
4/12
ഈ വീടിന്റെ അടുത്തുള്ള സ്റ്റോർ മുറിയിലാണ് ചിത്രത്തിൽ കാണുന്ന കോണ്ടം കണ്ടെടുത്തത്. ഇതിന്റെ യഥാർത്ഥ ഉടമകൾ രഹസ്യ സമാഗമത്തിനായി ഉപയോഗിച്ചിരുന്നതാണോ ഈ സ്ഥലം എന്നും സംശയിക്കുന്നു. സിഫിലസ് എന്ന ലൈംഗികരോഗം തടയാൻ അന്ന് കോണ്ടം ഉപയോഗിച്ചിരുന്നു. അന്നുണ്ടായിരുന്ന യമാറ്റോ കിനോ മോഡൽ കോണ്ടം ആണ് ഇതെന്ന് സംശയിക്കുന്നു
advertisement
5/12
ഫ്രാൻസിൽ നിർമ്മിച്ച് ജപ്പാനിൽ ഇറക്കുമതി ചെയ്താണ് അന്ന് കോണ്ടം ഉപയോഗിച്ചിരുന്നത്. ഇന്ന് കോണ്ടം വ്യവസായം ഒട്ടേറെ പുരോഗമിച്ചിരിക്കുന്നു. ഇന്നിപ്പോൾ പല തരം ഫ്ലേവറുകളുള്ള കോണ്ടം വിപണിയിലുണ്ട്. അവ ഏതെല്ലാം എന്ന് പരിശോധിക്കാം
advertisement
6/12
ജിൻജർ (ഇഞ്ചി) ഫ്ലേവർ: ജിഞ്ചർ ടീ ഇഷ്‌ടപ്പെടുന്നവർ ഏറെയുണ്ടാവാം. മാൻഫോഴ്സ് എന്ന ബ്രാൻഡിന്റെ ജിഞ്ചർ ഫ്ലേവർ കോണ്ടം വിപണിയിലെത്തിക്കഴിഞ്ഞു (പ്രതീകാത്മക ചിത്രം)
advertisement
7/12
എഗ്ഗ്പ്ലാന്റ് (വഴുതന) ഫ്ലേവർ: കൂട്ടത്തിലെ ഒരേയൊരു പച്ചക്കറി ഫ്ളേവറാണിത്. ഡ്യൂറെക്സ് ആണ് നിർമ്മാതാക്കൾ ‌ (പ്രതീകാത്മക ചിത്രം)
advertisement
8/12
ചിക്കൻ ടിക്ക മസാല: ഡ്യൂറെക്സ് കമ്പനിയാണ് സ്‌പൈസി ഫ്ലേവർ അടങ്ങിയിട്ടുള്ള ചിക്കൻ ടിക്ക മസാല കോണ്ടം വിപണിയിലെത്തിച്ചത് (പ്രതീകാത്മക ചിത്രം)
advertisement
9/12
ബിരിയാണി ഫ്ലേവർ: എല്ലായിടത്തും, പ്രത്യേകിച്ചും ഹൈദരാബാദ് പോലുള്ള ഇടങ്ങളിൽ ബിരിയാണിക്ക് പ്രിയമേറെയാണ്. മാൻഫോഴ്സ് കമ്പനിയാണ് ഈ ഫ്ലേവറിലെ കോണ്ടത്തിന്റെ നിർമ്മാതാക്കൾ (പ്രതീകാത്മക ചിത്രം)
advertisement
10/12
കലാ ഘട്ട: കലാ ഘട്ട ഒരു വ്യത്യസ്ത ഇനം മധുര പലഹാരമാണ്. കോഹിനൂർ എന്ന പേരിൽ ഈ ഫ്ലേവർ പുറത്തിറക്കിയത് ഡ്യൂറെക്സ് (പ്രതീകാത്മക ചിത്രം)
advertisement
11/12
സ്കോച്ച് വിസ്കി: മദ്യത്തിന്റെ രുചി ഇഷ്‌ടപ്പെടുന്നവരെ ആകർഷിക്കാൻ സ്കോച്ച് വിസ്കി ഫ്ലേവറും രംഗത്തുണ്ട്. ഒന്നിലധികം ബ്രാൻഡുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്  (പ്രതീകാത്മക ചിത്രം)
advertisement
12/12
ന്യൂട്ടല്ല: ലോക ന്യൂട്ടല്ല ദിനത്തിൽ ഡ്യൂറെക്സ് ബ്രാൻഡാണ് ഇത് വിപണിയിൽ എത്തിച്ചത്. ചോക്ലേറ്റ് ഫ്‌ളേവറാണ് (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Life/
Condom | 120 കൊല്ലം പഴക്കമുള്ള 'മുത്തച്ഛൻ കോണ്ടം' കണ്ടെടുത്തു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories