TRENDING:

OCD: മരണഭയം കൂടുതലാണോ..ചെയ്ത കാര്യങ്ങൾ ആവർത്തിച്ച് പരിശോധിക്കാറുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!

Last Updated:
താനൊരു മോശം ആളാണോ എന്ന ചിന്ത എപ്പോഴും വരാറുണ്ടോ എങ്കിൽ ശ്രദ്ധിക്കുക
advertisement
1/5
OCD: മരണഭയം കൂടുതലാണോ..ചെയ്ത കാര്യങ്ങൾ ആവർത്തിച്ച് പരിശോധിക്കാറുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഒസിഡി (OCD) എന്ന വാക്ക് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നമ്മുടെ ദൈനംദിന സംസാരത്തിൽ ഒരിക്കൽ എങ്കിലും ഈ വാക്ക് കടന്നുവന്നിട്ടുണ്ടാവും. ഒത്തിരി വൃത്തിയുള്ള ഒരാളെ കാണുമ്പൊൾ അല്ലെങ്കിൽ പതിവിൽ കഴിഞ്ഞും അടുക്കും ചിട്ടയുമുള്ള ഒരാളെ കാണുമ്പോൾ നമ്മുക് തോന്നാം അവർക്ക് ഒസിഡി ആണെന്ന്. എന്താണ് ഒസിഡി അഥവാ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (obsessive compulsive disorder) എന്ന് നോക്കാം. അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം ആളുകൾ ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഒരാൾക്ക് വൃത്തി ഭ്രമം ഉണ്ടെങ്കിൽ അവർക്ക് ഒസിഡി ഉണ്ടെന്നല്ല അർത്ഥം. ഒസിഡി എന്ന ഉത്കണ്ഠാ രോഗത്തെ സ്ഥിരീകരിക്കുന്ന മറ്റ് നിരവധി വ്യക്തമായ അടയാളങ്ങളുണ്ട്. ഇത് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ആഴത്തിലാണ്.
advertisement
2/5
മയോ ക്ലിനിക്കിന്റെ റിപ്പോർട്ട് പ്രകാരം ഒരു ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) രോഗിക്ക് എപ്പോഴും രോഗാണുക്കളുമായി സമ്പർക്കം പുലർത്തുന്നതായി തോന്നൽ ഉണ്ടാവുകയും അതുവഴിയുണ്ടാകുന്ന ഭയത്തിന്റെയും സമ്മർദ്ദത്തിന്റെയും നിഴലിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിൽ സെറോടോണിൻ എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉണ്ട്. ഇവയുടെ അളവ് കുറയുമ്പോൾ ചില ജോലികൾ പൂർത്തിയാക്കിയാലും അവ അപൂർണമാണെന്ന ചിന്ത വരുന്നു. ഏത് കാരണം ചെയ്താ പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യാൻ തലച്ചോർ നമ്മെ പ്രേരിപ്പിക്കും.
advertisement
3/5
പുരുഷന്മാരിലും സ്ത്രീകളിലും ഈ രോഗാവസ്ഥ ഒരുപോലെ കാണാറുണ്ട്. സാധാരണയായി ഒബ്സസീവ്-കംപൾസീവ് ഡിസോർഡറിന്റെ (OCD) ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. അണുക്കൾ അല്ലെങ്കിൽ അഴുക്ക് എന്നിവയാൽ താനും തന്റെ ചുറ്റിനും മലിനമാകുമോ എന്ന ഭയം. തന്റെ സ്വയം നിയന്ത്രണം നഷ്ടപ്പെടുമെന്നും നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുമെന്നുള്ള ഭയം. അനാവശ്യഭീതിയും ഒസിഡിയുടെ ലക്ഷണങ്ങളിലൊന്നാണ്. അപകടം സംഭവിക്കുമോ മരിച്ചുപോകുമോ എന്നിങ്ങനെ പോകുന്നു ചിന്തകൾ. റോഡിലേക്ക് ഇറങ്ങിയാൽ വണ്ടിയിടിക്കുമോ തുടങ്ങി നിരവധി ചിന്തകൾ അലട്ടിക്കൊണ്ടേയിരിക്കും. ഭയം കാരണം വീടുവിട്ട് പുറത്തുപോകാൻ പോലും ഇവർക്ക് കഴിയില്ല.
advertisement
4/5
ഇനി ഒസിഡിയെ ഒരു പരിധിവരെ എങ്ങനെ സ്വന്തമായി നേരിടാമെന്ന് നോക്കാം. ഡയറി എഴുതാൻ തുടങ്ങുക. പ്രാരംഭ ഘട്ടത്തിലാണെങ്കിൽ നമ്മുടെ ചിന്തകൾ തുടർച്ചയായി എഴുതുന്നത് വഴി ഇവാ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. നമ്മുക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതിനായി നമ്മുക്ക് ഏറ്റവും അടുപ്പമുള്ള ഒരാളുടെ സഹായം തേടാവുന്നതാണ്. കാര്യങ്ങളെ കൂടുതൽ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുക. തനിക്ക് എന്തോ അസുഖമാണെന്ന ചിന്ത മാറ്റി കാര്യങ്ങളെ കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
advertisement
5/5
ഒസിഡി ഉള്ളവരിൽ ഭയം, സമ്മർദ്ദം, അസ്വസ്ഥത, ദുഃഖം, നിരാശ എന്നിവ വർദ്ധിക്കുന്നു. കൗൺസിലിംഗിന്റെയും ബിഹേവിയറൽ തെറാപ്പിയുടെയും സഹായത്തോടെയാണ് ഡോക്ടർമാർ ഇത്തരത്തിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്നുകൾക്ക് നിർദ്ദേശിക്കാറുമുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/Health/
OCD: മരണഭയം കൂടുതലാണോ..ചെയ്ത കാര്യങ്ങൾ ആവർത്തിച്ച് പരിശോധിക്കാറുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
Open in App
Home
Video
Impact Shorts
Web Stories