Urinary Infection: അടിവയറ്റിലെ പുകച്ചിലും വേദനയുമാണോ പ്രശ്നം? മൂത്രാശയ അണുബാധ അകറ്റാൻ ഈ ശീലങ്ങൾ മാറ്റണം
- Published by:Sarika N
- news18-malayalam
Last Updated:
മൂത്രാശയ അണുബാധ ഒരു പ്രാവശ്യം വന്നാല് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്
advertisement
1/5

സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അണുബാധകളിൽ ഒന്നാണ് മൂത്രാശയ അണുബാധ (Urinary Infection). പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീ ജനസംഖ്യയുടെ പകുതിയോളം പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെ ഏത് ഭാഗത്തെയും ബാധിക്കുന്ന മൂത്രവ്യവസ്ഥയുടെ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (Urinary tract infection).
advertisement
2/5
അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുക, അടിവയറ്റിൽ അസഹനീയമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയവയെല്ലാം യൂറിനറി ട്രാക്ട് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. പല കാരണങ്ങൾ മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതും ആന്തരിക അണുബാധയുമെല്ലാം മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നു.
advertisement
3/5
അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, ലോവര്‍ ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അണുബാധയാണുള്ളത്. ഗര്‍ഭാശയം, കിഡ്നി എന്നിവ അടങ്ങിയ ഭാഗത്തിന് സമീപമുള്ള മൂത്രനാളിയാണ് അപ്പര്‍ യൂറിനറി ട്രാക്റ്റ്. മൂത്രസഞ്ചി, മൂത്രാശയം എന്നിവ ഉള്‍പ്പെടുന്ന ഭാഗമാണ് ലോവര്‍ ട്രാക്റ്റ്. ലോവര്‍ യൂറിനറിട്രാക്റ്റിനെ ബാധിക്കുന്ന അണുബാധ വളരെ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണ്.
advertisement
4/5
മൂത്രാശയ അണുബാധ ഒരു പ്രാവശ്യം വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതിലൂടെ വീണ്ടും അണുബാധ വരാനുള്ള സാധ്യത ഒരു പരിധി വരെ പ്രതിരോധിക്കാം. അതുകൊണ്ടുതന്നെ രോഗകാരണം കൃത്യമായ ടെസ്റ്റുകളിലൂടെ മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ്.
advertisement
5/5
മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3 - 5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയും. എന്നാല്‍ വൃക്കകളിലെ അണുബാധ പനിയോടും വിറയലോടും കൂടിയാണ് പ്രകടമാവുക. ആദ്യനാളുകളില്‍ കുത്തിവയ്പ്പ് നല്‍കുകയും പനി മാറി കഴിയുമ്പോള്‍ ഇത് നിര്‍ത്തി ഗുളിക നല്‍കാം. 2 - 3 ആഴ്ച ആന്റിബയോട്ടിക് നല്‍കി രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/Life/Health/
Urinary Infection: അടിവയറ്റിലെ പുകച്ചിലും വേദനയുമാണോ പ്രശ്നം? മൂത്രാശയ അണുബാധ അകറ്റാൻ ഈ ശീലങ്ങൾ മാറ്റണം