Love Horoscope June 9 | സര്ഗാത്മക കഴിവുകള് വികസിപ്പിക്കും; സ്നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 9ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളും പങ്കാളിയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ജീവിതത്തിലെ വിരസത മറികടക്കാന്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരെ ശകാരിക്കുകയോ പങ്കാളിയോട് ദേഷ്യപ്പെടുകയോ ചെയ്യുന്നത് ഗുണകരമാകില്ല. ജോലിയില്‍നിന്ന് നിങ്ങള്‍ വളരെയധികം സമ്മര്‍ദം നേരിടും. നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും. അതിനാല്‍ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തില്‍ മാധുര്യവും സൗമ്യതയും പുലര്‍ത്തുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധങ്ങളില്‍ സൗമ്യത കാത്തുസൂക്ഷിക്കണം. നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും നിങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്യുക. നിങ്ങളുടെ ബന്ധം ശക്തിപ്പെടും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. മിക്കപ്പോഴും നിങ്ങള്‍ ആകര്‍ഷണ കേന്ദ്രമാകും. നിങ്ങള്‍ വളരെക്കാലമായി ഒരു വ്യക്തിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നിരിക്കാം. ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമാണ്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സ് തുറന്ന് പങ്കാളിയോട് സംസാരിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും മികച്ചൊരു പങ്കാളിത്തമാക്കി മാറ്റുകയും ചെയ്യും. പങ്കാളിയുമായി മാധുര്യം നിറഞ്ഞതും ആസ്വാദ്യകരവുമായ സംഭാഷണങ്ങള്‍ നടത്താന്‍ കഴിയും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കാമുകനോട് ശാരീരികമായുള്ള ആകര്‍ഷണം തോന്നില്ല. നിങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധം ശക്തമാകും. നിങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. സൗഹൃദം മെച്ചപ്പെടും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളെയും അവയോടുള്ള നിങ്ങളുടെ അഭിനിവേശവും നിങ്ങള്‍ പുനഃപരിശോധിക്കും. കാലക്രമേണ സ്നേഹം കുറഞ്ഞുവരുന്നതായി തോന്നും. സ്നേഹബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുകയും പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ ബഹുമാനിക്കുകയും വേണം.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ വളരെക്കാലമായി അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണും. പങ്കാളിയുമായി പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യണം. ചില അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം. സത്യസന്ധത പുലര്‍ത്തുക. ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുക. ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കും. അത് ആവോളം ആസ്വദിക്കും. വീട്ടുജോലികളില്‍ പങ്കാളിയോടൊപ്പം കൂടുക. നിങ്ങളുടെ മനസ്സിലുള്ളത് പങ്കാളിയുമായി ചര്‍ച്ച ചെയ്യുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് രസകരമായ ഒരു ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു.നിങ്ങളുടെ ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സ്നേഹബന്ധത്തില്‍ വിള്ളലുണ്ടാകും. അത് എളുപ്പത്തില്‍ പരിഹരിക്കപ്പെടില്ല. എന്നാല്‍, ഇത് അസാധ്യമല്ല. നിങ്ങള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കണം. നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് പെരുമാറുക. അവ തിരുത്താന്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് പരസ്പരം അടുപ്പം അനുഭവപ്പെടും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ഹൃദയം തുറന്ന് സംഭാഷണം നടത്തുക. ഇത് നിങ്ങളുടെ സ്നേഹബന്ധം കൂടുതല്‍ ആഴത്തിലാക്കും. ഇന്നത്തെ ദിവസം നന്നായി ആസ്വദിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope June 9 | സര്ഗാത്മക കഴിവുകള് വികസിപ്പിക്കും; സ്നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം