TRENDING:

'മാംസാഹാരം കഴിക്കുന്ന പുരുഷൻമാരുമായി സെക്സിനില്ല'; കടുത്ത തീരുമാനവുമായി PETA വനിതാ അംഗങ്ങൾ

Last Updated:
മാംസാഹാരം കഴിക്കുന്ന ഭർത്താക്കൻമാരും കാമുകൻമാരുമായ പുരുഷൻമാരുമായി ഇനി ലൈംഗികബന്ധത്തിനില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്
advertisement
1/6
'മാംസാഹാരം കഴിക്കുന്ന പുരുഷൻമാരുമായി സെക്സിനില്ല'; കടുത്ത തീരുമാനവുമായി PETA വനിതാ അംഗങ്ങൾ
സ്ത്രീകളെ അപേക്ഷിച്ച് മാംസാഹാരം കൂടുതൽ കഴിക്കുന്ന പുരുഷൻമാരാണെന്ന വിലയിരുത്തലുമായി മൃഗസ്നേഹികളുടെ സംഘടനയായ പെറ്റാ. മാംസത്തിനായി മൃഗങ്ങളെയും പക്ഷികളെയും കൂടുതലായി കൊല്ലുന്നത് കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പെറ്റ പറയുന്നു.
advertisement
2/6
ഈ സാഹചര്യത്തിൽ മാംസാഹാരം കഴിക്കുന്ന പുരുഷൻമാർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പെറ്റാ വനിതാ അംഗങ്ങൾ. മാംസാഹാരം കഴിക്കുന്ന ഭർത്താക്കൻമാരും കാമുകൻമാരുമായ പുരുഷൻമാരുമായി ഇനി ലൈംഗികബന്ധത്തിനില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
advertisement
3/6
'മാംസാഹാരം കഴിക്കുന്നതിലൂടെ തങ്ങൾക്കും സഹമനുഷ്യർക്കും തങ്ങളുടെ പുരുഷത്വം തെളിയിക്കാൻ കഴിയുമെന്ന ചില പുരുഷൻമാരുടെ വിശ്വസം തെറ്റാണ്, മൃഗങ്ങളെ ഉപദ്രവിക്കുക മാത്രമല്ല, ഭൂമിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന കാര്യമാണിത്'- പെറ്റാ വനിതാ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
advertisement
4/6
PLOS ONE എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് കാലാവസ്ഥാ ദുരന്തത്തിന് സ്ത്രീകളേക്കാൾ കൂടുതൽ സംഭാവന നൽകുന്നത് പുരുഷന്മാരാണെന്നാണ്. അതിന് പ്രധാന കാരണം മാംസാഹാരത്തോട് പുരുഷൻമാർക്കുള്ള ആർത്തിയാണ്. അവരുടെ ഭക്ഷണ ശീലങ്ങൾ 41% കൂടുതൽ ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്നുവെന്നും ഈ പഠനത്തിൽ പറയുന്നതായി പെറ്റാ വനിതാ അംഗങ്ങൾ പറയുന്നു.
advertisement
5/6
'പുരുഷന്മാർ അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ഗവേഷണം കാണിക്കുന്നത് കാലാവസ്ഥാ മാറ്റത്തിൽ മാംസാഹാരം കഴിക്കുന്നതിലെ സ്വാധീനം ആനുപാതികമായി വളരെ വലുതാണ്, ഇത് പരിഹരിക്കാൻ പുരുഷൻമാർ നടപടികൾ കൈക്കൊള്ളണം. ഇതിനുള്ള ഏറ്റവും എളുപ്പവും ആരോഗ്യകരവും ലളിതവുമായ മാർഗ്ഗം സസ്യാഹാരമാണ്'- പെറ്റായിലെ വനിതാ അംഗങ്ങൾ വ്യക്തമാക്കുന്നു.
advertisement
6/6
ഇപ്പോഴും മാംസം ഗ്രിൽ ചെയ്ത് കഴിക്കുന്ന, എന്നാൽ തങ്ങളുടെ മക്കൾക്ക് വാസയോഗ്യമായ ഒരു ഗ്രഹത്തിൽ ആരോഗ്യകരമായ ഭാവി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പിതാക്കന്മാർക്കും ജീവിതശൈലി മാറ്റത്തിനുള്ള സമയമാണിതെന്നും അവർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
'മാംസാഹാരം കഴിക്കുന്ന പുരുഷൻമാരുമായി സെക്സിനില്ല'; കടുത്ത തീരുമാനവുമായി PETA വനിതാ അംഗങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories