TRENDING:

'ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം'; 'വിവ മജന്ത'യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍

Last Updated:
ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ നിറത്തിൽ തുടിക്കുന്നതായി പാന്റോൺ
advertisement
1/6
'ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം'; 'വിവ മജന്ത'യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍
2023ലെ നിറമായി 'വിവ മജന്ത'യെ പ്രഖ്യാപിച്ച് പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’ എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിവ മജന്തയെ കമ്പനി വിശേഷിപ്പിച്ചത്. ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ് പ്രകടമാക്കുന്നതെന്നും കമ്പനി.
advertisement
2/6
ഫാഷൻ, കോസ്മെറ്റിക്സ്, മെഡിക്കൽ മേഖലകള്‍ക്കു വേണ്ടി കളർ ചാര്‍ട്ടുകള്‍ നിർമിക്കുന്ന വാണിജ്യ പ്രിന്റിങ് കമ്പനിയാണ് പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ നിറത്തിൽ തുടിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.
advertisement
3/6
ഭൗതികതയോടും മായയോടും കൂറുള്ളതായ മള്‍ട്ടി-ഡൈമന്‍ഷണല്‍ ലോകത്തെ ഉണര്‍ത്തുന്ന വിവ മജന്തയെ ‘ഹൈബ്രിഡ് നിറം' എന്നും കമ്പനി വിശേഷിപ്പിക്കുന്നു.
advertisement
4/6
വിവ മജന്തയ്ക്കായി കൃത്രിമ ബുദ്ധിയും മനുഷ്യന്റെ സർഗാത്മകതയും തമ്മിലുള്ള ചലനാത്മകതയിൽ ഗവേഷണം നടത്തി.
advertisement
5/6
നടന്‍ രണ്‍വീര്‍ സിങ്ങും വിവ മജന്ത നിറത്തിലുള്ള വേഷത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ഏക ലഖാനിയാണ് ഇത് ഡിസൈന്‍ ചെയ്തത്.
advertisement
6/6
യുകെയിലേക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റമഫോസയെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ ബ്രിട്ടിഷ് രാജകുടുംബാംഗം കേറ്റ് മിഡിൽടൺ ഈ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
'ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം'; 'വിവ മജന്ത'യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories