പുനഃപ്രതിഷ്ഠ നടത്താൻ കൂടെനിന്ന മുസ്ലിം സഹോദരങ്ങൾക്കായി നോമ്പുതുറയുമായി മലപ്പുറത്തെ ക്ഷേത്ര കമ്മിറ്റി
- Published by:Rajesh V
- news18-malayalam
Last Updated:
ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിന്റേത്. അത് ഇക്കുറിയും മുടക്കമില്ലാതെ നടന്നു
advertisement
1/9

മലപ്പുറം: ക്ഷേത്ര പുനഃപ്രതിഷ്ഠയ്ക്ക് സഹായവുമായി കൂടെ നിന്ന മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ച് ക്ഷേത്ര കമ്മിറ്റി. മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
advertisement
2/9
ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിന്റേത്. അത് ഇക്കുറിയും മുടക്കമില്ലാതെ നടന്നു.
advertisement
3/9
ക്ഷേത്ര പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രദേശത്തെ മുസ്ലിം സഹോദരങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
advertisement
4/9
2017ല്‍ ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്പത്തികമായും ഭൗതികമായും സഹായിച്ച മുസ്ലിം സമൂഹത്തോടുള്ള നന്ദി സൂചകമായിരുന്നു ഈ നോമ്പുതുറ.
advertisement
5/9
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താന്‍ പോന്ന സാമ്പത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല.
advertisement
6/9
ഈ സമയം ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം സഹായവുമായി മുസ്ലിം സമൂഹവും ചേര്‍ന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്.
advertisement
7/9
പുനഃപ്രതിഷ്ഠ നടന്നത് ഒരു നോമ്പ് കാലത്തായതിനാലാണ് അന്നത്തെ പതിവ് ഇന്നും മുടക്കമില്ലാതെ തുടരുന്നത്.
advertisement
8/9
കോവിഡ് മൂലം രണ്ട് തവണ തടസ്സപ്പെട്ട ഇഫ്താര്‍ കഴിഞ്ഞവര്‍ഷം മുതലാണ് പുനരാരംഭിച്ചത്.
advertisement
9/9
മാറിയ കാലഘട്ടത്തില്‍ മഹത്തായ മാതൃക കാട്ടുകയാണ് ക്ഷേത്ര കമ്മിറ്റി
മലയാളം വാർത്തകൾ/Photogallery/Life/Religion/
പുനഃപ്രതിഷ്ഠ നടത്താൻ കൂടെനിന്ന മുസ്ലിം സഹോദരങ്ങൾക്കായി നോമ്പുതുറയുമായി മലപ്പുറത്തെ ക്ഷേത്ര കമ്മിറ്റി