TRENDING:

Shikhar Dhawan divorce | ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യയും വേർപിരിഞ്ഞു; കാരണം വിശദീകരിച്ച് അയേഷയുടെ പോസ്റ്റ്

Last Updated:
Shikhar Dhawan Aesha Mukerji Divorce | നീണ്ട എട്ടു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശിഖർ ധവാനും ഭാര്യ അയേഷയും. അയേഷയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്
advertisement
1/7
ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യയും വേർപിരിഞ്ഞു; കാരണം വിശദീകരിച്ച് അയേഷയുടെ പോസ്റ്റ്
ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു. 2012 ലാണ് ഇരുവരും വിവാഹിതരായത്. ധവാൻ ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനോ സംസാരിക്കാനോ തയ്യാറായിട്ടില്ലെങ്കിലും അയേഷ ഒരു നീണ്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായെത്തി. ഈ പോസ്റ്റ് ചർച്ചയായി മാറുകയാണ്
advertisement
2/7
അയേഷയുടെ രണ്ടാമത്തെ വിവാഹമോചനമാണിത്. അതുകൊണ്ടു തന്നെ രണ്ടു തവണ ഒരേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചാണ് അയേഷയുടെ പോസ്റ്റ്. "ഞാൻ രണ്ടു തവണ വിവാഹമോചിതയാകും വരെ ഡിവോഴ്സ് എന്നെ സംബന്ധിച്ച് ഒരു മോശം വാക്കായിരുന്നു..." (പോസ്റ്റ് തുടരുന്നു)
advertisement
3/7
'വാക്കുകൾക്ക് ഇത്ര ശക്തമായ അർത്ഥങ്ങളും കൂട്ടുകെട്ടുകളും ഉണ്ടാകുന്നത് രസകരമാണ്. വിവാഹമോചിതയായ ഞാൻ ഇത് നേരിട്ട് അനുഭവിച്ചു. ആദ്യമായി വിവാഹമോചനത്തിലൂടെ കടന്നുപോയപ്പോൾ ഞാൻ ഭയപ്പെട്ടു. ഞാൻ പരാജയപ്പെട്ടതായി എനിക്ക് തോന്നി, ആ സമയത്ത് ഞാൻ എന്തോ തെറ്റ് ചെയ്തു എന്ന ചിന്ത കടന്നു കൂടി...
advertisement
4/7
'ഞാൻ എല്ലാവരെയും നിരാശരാക്കിയതുപോലെ തോന്നി, സ്വാർത്ഥയാണോ എന്ന് ചിന്തിച്ചു. ഞാൻ എന്റെ മാതാപിതാക്കളെ, എന്റെ കുട്ടികളെ നിരാശരാക്കുകയാണെന്ന് എനിക്ക് തോന്നി, ഒരു പരിധിവരെ ഞാൻ ദൈവത്തെ നിരാശപ്പെടുത്തുന്നതായി എനിക്ക് തോന്നി. വിവാഹമോചനം അത്ര വൃത്തികെട്ട വാക്കായിരുന്നു എനിക്കന്ന്...
advertisement
5/7
'ഒന്നോർത്തുനോക്കുക, എനിക്ക് ഇപ്പോൾ അതിലൂടെ രണ്ടാമത്തെ തവണ കടന്നുപോകണം. അത് ഭയപ്പെടുത്തുന്നതാണ്. മുൻപൊരിക്കൽ വിവാഹമോചനം നേടിയ എനിക്ക്, രണ്ടാം തവണ കൂടുതൽ അപകടസാധ്യതയുള്ളതായി തോന്നി. എനിക്ക് കൂടുതൽ തെളിയിക്കാനുണ്ടായിരുന്നു...
advertisement
6/7
'അതിനാൽ എന്റെ രണ്ടാമത്തെ വിവാഹം തകർന്നപ്പോൾ അത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ഞാൻ അതിലൂടെ ആദ്യമായി കടന്നുപോയപ്പോൾ എനിക്ക് തോന്നിയ എല്ലാ വികാരങ്ങളും വീണ്ടും വന്നുനിറഞ്ഞു. ഭയവും പരാജയവും നിരാശയും എല്ലാം നൂറിരട്ടിയായി. ഇത് എന്താണ് അർത്ഥമാക്കുന്നത്? ഇത് എന്നെയും വിവാഹവുമായുള്ള എന്റെ ബന്ധത്തെയും എങ്ങനെ നിർവചിക്കും?' അയേഷ കുറിച്ചു
advertisement
7/7
മെൽബൺണിൽ നിന്നുള്ള ബോക്സറായ അയേഷയ്‌ക്ക്‌ ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുണ്ട്. അയേഷയ്ക്കും ധവാനും സോറാവർ എന്നൊരു മകനുണ്ട്. ഡൽഹി ക്യാപിറ്റൽസിനായി യുഎഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2021 കളിക്കാൻ ധവാൻ തയാറെടുക്കുകയാണ്. അടുത്തിടെ ശ്രീലങ്കയിൽ നടന്ന ഒരു പരിമിത ഓവർ പരമ്പരയിൽ ധവാൻ ഇന്ത്യയെ നയിച്ചു
മലയാളം വാർത്തകൾ/Photogallery/Life/
Shikhar Dhawan divorce | ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യയും വേർപിരിഞ്ഞു; കാരണം വിശദീകരിച്ച് അയേഷയുടെ പോസ്റ്റ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories