TRENDING:

'നിങ്ങൾ ഒരു തലമുറയുടെ പ്രചോദനം'; ഗീതാഞ്ജലി അയ്യരുടെ അപൂർവസുന്ദര ചിത്രങ്ങൾ പങ്കുവെച്ച് സുരന്യ അയ്യർ

Last Updated:
'അവരെ എല്ലാവരും ഇങ്ങനെ ഓർക്കണം', സുരന്യ അയ്യർ ഫേസ്ബുക്കിൽ കുറിച്ചു
advertisement
1/6
'നിങ്ങൾ ഒരു തലമുറയുടെ പ്രചോദനം'; ഗീതാഞ്ജലി അയ്യരുടെ അപൂർവസുന്ദര ചിത്രങ്ങൾ പങ്കുവെച്ച് സുരന്യ അയ്യർ
ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു ഗീതാഞ്ജലി അയ്യര്‍. ഗീതാഞ്ജലി അയ്യരുടെ മരണവാര്‍ത്തയോടൊപ്പം അപൂർവസുന്ദര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുരന്യ അയ്യർ.
advertisement
2/6
'നിങ്ങൾ ഒരു തലമുറയെ പ്രചോദിപ്പിച്ചു. നിങ്ങളുടെ ചാരുതയും മാധുര്യവും ഐതിഹാസികമായിരുന്നു. ഗീതാഞ്ജലി അയ്യരുടെ വേർപാട്  അഗാധമായ ദുഃഖത്തോടെ ഞങ്ങൾ അറിയിക്കുന്നു. അവളോട് വിടപറയാൻ ഞങ്ങളോടൊപ്പം ചേരൂ', സുരന്യ അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
3/6
'എന്റെ പ്രിയപ്പെട്ട അമ്മായി, എന്റെ ചാച്ചി, എന്റെ ഗീതു ചിത്തി, ശ്രീമതി ഗീതാഞ്ജലി അയ്യർ ഇന്ന് ഉച്ചകഴിഞ്ഞ് അന്തരിച്ചു. അവർ എനിക്ക് ജീവിതകാലം മുഴുവൻ സ്നേഹവും വാത്സല്യവും ബുദ്ധിപരമായ ഉപദേശവും നൽകി. അത് അസ്തമിച്ചിട്ടില്ല, പക്ഷേ ആളുകൾ ആദരാഞ്ജലികൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവളുടെ എല്ലാ സൗന്ദര്യവും അടങ്ങുന്ന ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നു. അവരെ എല്ലാവരും ഇങ്ങനെ ഓർക്കണം', സുരന്യ അയ്യർ കുറിച്ചു.
advertisement
4/6
ദൂരദര്‍ശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു.
advertisement
5/6
ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ 1971-ലാണ് ദൂരദര്‍ശനില്‍ ചേരുന്നത്. ഒരു കാലത്ത് സിനിമാ താരങ്ങളേക്കാളേറെ ആരാധകരുള്ള മാധ്യമപ്രവര്‍ത്തകയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മികച്ച വാര്‍ത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട്.
advertisement
6/6
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖർ അയ്യർ, റുസ്തം അയ്യർ എന്നിവരാണ് മക്കൾ.
മലയാളം വാർത്തകൾ/Photogallery/Life/
'നിങ്ങൾ ഒരു തലമുറയുടെ പ്രചോദനം'; ഗീതാഞ്ജലി അയ്യരുടെ അപൂർവസുന്ദര ചിത്രങ്ങൾ പങ്കുവെച്ച് സുരന്യ അയ്യർ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories