'ആർട്ട് ഫോർ ദ സൈലന്‍റ്': വരകളിൽ നന്മ നിറയ്ക്കുന്ന രേഷ്മ
Last Updated:
രേഷ്മയുടെ ചിത്രങ്ങൾക്കുമുണ്ട് പ്രത്യേകതകൾ - ആർട്ട് ഫോർ ദ സൈലന്‍റ്. (എഴുത്തും ചിത്രങ്ങളും അശ്വതി കെ.എസ്)
advertisement
1/6

കല സന്തോഷിപ്പിക്കുന്നതാകണം. അതാണ് ചിത്രകാരിയും ആക്ടിവിസ്റ്റുമായ ഡോ.രേഷ്മയുടെ അഭിപ്രായം. ഒരുചിത്രകാരി അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടത്തിന് വലിയ പ്രാധാന്യമുണ്ട്.
advertisement
2/6
ആളുകൾക്ക് സംവദിക്കാനും കൂട്ടുകൂടാനും ചിരിക്കാനും കഴിയുന്ന ഒരിടമായിരിക്കണം. രേഷ്മയുടെ പ്രദർശനങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. രേഷ്മയുടെ ചിത്രങ്ങൾക്കുമുണ്ട് പ്രത്യേകതകൾ - ആർട്ട് ഫോർ ദ സൈലന്‍റ്.
advertisement
3/6
ഒരു പ്രത്യക വിഭാഗത്തിനെ ഉദ്ദേശിച്ചായിരിക്കും ചിത്രങ്ങൾ. ട്രാൻസ് ജെൻഡറുകൾക്കു വേണ്ടി നടത്തിയ ചിത്രപ്രദർശനമാണ് ഏറെ ശ്രദ്ധ നേടിയത്. ചെന്നൈയിൽ ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിന്‍റെ അവഗണന ശ്രദ്ധയിൽപെട്ടതോടെയാണ് രേഷ്മ അവർക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
advertisement
4/6
ചിത്രങ്ങളിലൂടെ അവർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴും തുടർന്നുള്ള പഠനത്തിലും അത് തന്നെ വിഷയമാക്കി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പ്രദർശനങ്ങൾ നടത്തി. പിന്നീട് പെൺകുട്ടികളിലുണ്ടാകുന്ന ഡിപ്രഷൻ വിഷയമാക്കി ചിത്രപ്രദർശനം നടത്തി.
advertisement
5/6
അത്തരത്തിൽ പല വിഷയങ്ങൾ. ഇംപ്രിന്‍റസ് എന്ന സീരീസ് കുട്ടികൾക്കായാണ് വരച്ചത്. ദ സീക്രട്ട് മെറ്റമോർഫിസ് എന്ന പേരിൽ നടത്തിയ ബാർക്ക് പെയിന്‍റിംഗ്സിന്‍റെ പ്രദർശനമാണ് ഏറ്റവും അവസാനത്തേത്.
advertisement
6/6
ചിത്രങ്ങളിൽ ഒരേ ശൈലി തുടരാറില്ല. അത് കളറായാലും സ്റ്റൈലായാലും എല്ലാത്തിലും മാറ്റമുണ്ടാകും. യാത്രകൾ ഏറെ ഇഷ്ടമുള്ള ഡോ രേഷ്മ ഈ കാർട്ട് ഡിജിറ്റൽ സൊല്യൂഷൻസ് ടീം ഹെഡ് ആയി കാനഡയിൽ ജോലി ചെയ്യുകയാണ്.