ഗാർഹികപീഡനങ്ങൾ കൂടുന്നു; ലോക്ക് ഡൗണിനിടെയുള്ള കണക്കുപുറത്തുവിട്ട് ദേശീയ വനിതാകമ്മീഷൻ
- Published by:Anuraj GR
- news18-malayalam
Last Updated:
Domestic violence | സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും ഇക്കാലയളവിൽ നേരിയതോതിൽ വർദ്ധിച്ചു. ലോക്ക്ഡൌണിന് മുമ്പ് എട്ട് കേസായിരുന്നത് പിന്നീട് 12 ആയി കൂടി.
advertisement
1/6

കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ ലോക്ക് ഡൗൺ മെയ് മൂന്നുവരെ നീട്ടുകയും ചെയ്തു. ലോക്ക് ഡൗണിനിടെ രാജ്യത്ത് ഗാർഹികപീഡന കേസുകൾ കൂടിവരുന്നതായി ദേശീയവനിതാ കമ്മീഷൻ.
advertisement
2/6
ലോക്ക് ഡൗ പ്രഖ്യാപിക്കുന്നതിന് മുമ്പും അതിനുശേഷവുമുള്ള കണക്കുകൾ താരതമ്യം ചെയ്യുന്നതാണ് വനിതാകമ്മീഷൻ റിപ്പോർട്ട്.
advertisement
3/6
ഫെബ്രുവരി 27 മുതൽ മാർച്ച് 22 വരെ ലോക്ക് ഡൗണിന് മുമ്പുള്ള 25 ദിവസവും മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെയുള്ള 25 ദിവസവും താരതമ്യം ചെയ്താണ് വനിതാകമ്മീഷന്‍റെ റിപ്പോർട്ട്. ലോക്ക് ഡൗണിന് മുമ്പുള്ള 25 ദിവസം 123 ഗാർഹികപീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ലോക്ക് ഡൗൺ സമയത്ത് 240ഓളം കേസുകളായി ഇത് വർദ്ധിച്ചു.
advertisement
4/6
മാനനഷ്ടക്കേസുകളും ലോക്ക്ഡൌൺ കാലത്ത് കൂടിയിട്ടുണ്ട്. ലോക്ക്ഡൌണിന് മുമ്പ് ഇത് 117 ആയിരുന്നത് പിന്നീട് 166 ആയി കൂടി.
advertisement
5/6
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും ഇക്കാലയളവിൽ നേരിയതോതിൽ വർദ്ധിച്ചു. ലോക്ക്ഡൌണിന് മുമ്പ് എട്ട് കേസായിരുന്നത് പിന്നീട് 12 ആയി കൂടി.
advertisement
6/6
അതേസമയം സ്ത്രീധനത്തിന്‍റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്ന കേസുകൾ ലോക്ക്ഡൌൺ കാലയളവിൽ കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൌണിന് മുമ്പ് 44 കേസുകളുണ്ടായിരുന്നെങ്കിൽ അതിനുശേഷം ഇത് 37 ആയി കുറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/
ഗാർഹികപീഡനങ്ങൾ കൂടുന്നു; ലോക്ക് ഡൗണിനിടെയുള്ള കണക്കുപുറത്തുവിട്ട് ദേശീയ വനിതാകമ്മീഷൻ