ആർത്തവ ശുചിത്വം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Last Updated:
ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ച് ആർത്തവ ശുചിത്വം ദിനം തന്നെ ആചരിക്കപ്പെടുന്നുണ്ട്.
advertisement
1/7

ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല എന്നതാണ് വാസ്തവം.ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ച് ആർത്തവ ശുചിത്വം ദിനം തന്നെ ആചരിക്കപ്പെടുന്നുണ്ട്.
advertisement
2/7
ആർത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ- 1. ആർത്തവ ദിനങ്ങളിൽ പ്രത്യേകമായി ഒരു അടിവസ്ത്രം അധികം കരുതുക. കറ പുരണ്ട അടിവസ്ത്രം തന്നെ അധികം നേരേ ധരിക്കുന്നത് വൃത്തികരമല്ല
advertisement
3/7
4-5 മണിക്കൂറുകൾ കൂടുമ്പോൾ പാഡ് മാറ്റുക. ആർത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാൽ അതിന്റെ തീക്ഷ്ണത കൂടും.. ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പാഡുകൾ അധികനേരം ഉപയോഗിക്കാതിരിക്കുക,
advertisement
4/7
ആർത്തവ ദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഓരോ തവണ ടോയ്ലറ്റിൽ പോകുമ്പോഴും വൃത്തിയായി കഴുകുക.
advertisement
5/7
സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനവും ഒരു പ്രധാന പ്രശ്നാണ്. ഉപയോഗിച്ച പാഡുകൾ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാൻ.
advertisement
6/7
ആർത്തവ ദിനങ്ങളിൽ പാഡും ടാംപൂണുമൊക്കെ ഒരുമിച്ച് ഉപയോഗിക്കുന്ന പ്രവണത ചിലർക്കുണ്ട്. ഇത് ശരിയല്ല
advertisement
7/7
എല്ലാം ഒരുമിച്ച് ഉപയോഗിക്കുന്നത് അലർജി, അണുബാധ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും.