അറുപത്തിയൊന്നാം വയസിൽ അമ്മ പ്രസവിച്ചു; സ്വന്തം പേരക്കുഞ്ഞിനെ
Last Updated:
മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗർഭിണിയാകുന്നത്. പത്ത് വർഷം മുമ്പ് ആർത്തവ വിരാമവും നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്
advertisement
1/6

വാഷിങ്ടൺ: സ്വർഗാനുരാഗിയായ മകനും ഭർത്താവിനും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്താണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. 32കാരനായ മാത്യു എലെഡ്ജും 29കാരിയായ എലിയറ്റ് ഡൗവർട്ടിയും ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്‌നം ഇരുവർക്കും നേടികൊടുക്കാൻ മാത്യുവിന്റെ അമ്മ തന്നെ മുൻകൈയ്യെടുത്ത് രംഗത്തെത്തുകയായിരുന്നു.
advertisement
2/6
മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗർഭിണിയാകുന്നത്. പത്ത് വർഷം മുമ്പ് ആർത്തവ വിരാമവും നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്.
advertisement
3/6
നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. എന്നാൽ ഇതിൽ സങ്കീർണതകളൊന്നുമില്ലെന്ന് വളരെ സാധാരണമായ രീതിയിൽ തന്നെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ഡോക്ടർ കരോളിൻ മൗദ് ഉറപ്പുനൽകുകയായിരുന്നു.
advertisement
4/6
പിന്നീട് കുഞ്ഞിനായുള്ള കാത്തിരുപ്പിലായിരുന്നു കുടുംബം. ഐവിഎഫിലൂടെ സിസിലി ഗർഭിണിയായി. ഗർഭകാലം ഏറെ സന്തോഷത്തോടെയാണ് കടന്നുപോയത്. സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്നതാണ് സിസിലിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്.
advertisement
5/6
അമ്മയ്ക്ക് പരിചരണവുമായി മകൻ മാത്യുവും ഭർത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ പൂർണ ആരോഗ്യവതിയായി‘ഉമ’അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗർഭകാലത്തെല്ലാം തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്.
advertisement
6/6
സ്വവർഗാനുരാഗികൾ കുടുംബത്തിന് അപമാനമായി കരുതുന്ന ഈ സമൂഹത്തിന് മാതൃകയായിക്കൊണ്ട് സ്വന്തം മകനെയും അവന്റെ പങ്കാളിയെയും അംഗീകരിച്ച് അവർക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബത്തോട് ചേർത്ത് നിർത്തുകയാണ് ഈ അമ്മ ചെയ്തത്.