TRENDING:

Pregnancy | ഗർഭിണിയായിരിക്കെ യുവതി വീണ്ടും ഗർഭം ധരിച്ചു; പിറന്നത് ഇരട്ടക്കുട്ടികൾ

Last Updated:
30 വയസ്സുകാരിയാണ് അത്ഭുത ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്
advertisement
1/6
ഗർഭിണിയായിരിക്കെ യുവതി വീണ്ടും ഗർഭം ധരിച്ചു; പിറന്നത് ഇരട്ടക്കുട്ടികൾ
ഗർഭിണിയായിരിക്കവേ (pregnant) രണ്ടാമതും ഗർഭം ധരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് (Twin kids) ജന്മം നൽകി. 30 വയസ്സുകാരിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ടെക്‌സാസിൽ നിന്നുള്ള കാര വിൻഹോൾഡിന്റെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. വിൻഹോൾഡ് വീണ്ടും ഗർഭിണിയാകുന്നതിന് മുമ്പ് മൂന്ന് തവണ ഗർഭം അലസിയിരുന്നു എന്ന് 'മെട്രോയിലെ' റിപ്പോർട്ട് പറയുന്നു
advertisement
2/6
ഈ അവസ്ഥയെ 'സൂപ്പർഫെറ്റേഷൻ' എന്ന് വിളിക്കുന്നു. പ്രാരംഭ ഗർഭാവസ്ഥയിൽ ഒരു പുതിയ ഗർഭം സംഭവിക്കുകയും ആദ്യ ഗർഭധാരണത്തിന് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് ഇത് സംഭവിക്കാമെന്നും ഹെൽത്ത്‌ലൈൻ പറയുന്നു. "ഞാൻ ഡോക്ടറോട് 'എന്താണ് സംഭവിച്ചത്? എന്ന് ചോദിച്ച് അത്ഭുതപ്പെട്ടു... (തുടർന്ന് വായിക്കുക)
advertisement
3/6
അവൻ ആദ്യം അവിടെ ഉണ്ടായിരുന്നില്ല. എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായില്ല. മിക്കവാറും ഞാൻ രണ്ടുതവണ അണ്ഡോത്പാദനം നടത്തുകയും രണ്ട് അണ്ഡങ്ങൾ പുറത്തുവിടുകയും വ്യത്യസ്ത സമയങ്ങളിൽ ബീജസങ്കലനം നടക്കുകയും ചെയ്തുവെന്ന് ഡോക്ടർ പറഞ്ഞു
advertisement
4/6
വിൻഹോൾഡും ഭർത്താവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, അവരുടെ ആദ്യത്തെ മകൻ 2018 ൽ ജനിച്ചു, അതിനുശേഷം ദമ്പതികൾ വീണ്ടും കുഞ്ഞ് വേണമെന്ന് തീരുമാനിച്ചു
advertisement
5/6
എന്നാൽ വിൻഹോൾഡിന് മൂന്ന് ഗർഭഛിദ്രങ്ങൾ സംഭവിച്ചു. 2019ൽ ഒരു പെൺകുഞ്ഞിനേയും, 2020ൽ മറ്റൊരു ഗർഭവും നഷ്‌ടപ്പെട്ടു. അവസാനത്തേത് അവരെ അത്യന്തം നിരാശരാക്കി. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. വീണ്ടും ഗർഭിണിയാകാൻ ഭയമുണ്ടായിരുന്നു എന്ന് ആ മുപ്പതുകാരി പറഞ്ഞു
advertisement
6/6
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവർ ഗർഭിണിയായി. ഒരു മാസത്തിനുശേഷം, ഡോക്ടർ ദമ്പതികളോട് ഇരട്ടി സന്തോഷത്തിനായി കാത്തിരിക്കാൻ പറഞ്ഞു. ആറ് മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് ആൺകുട്ടികളും ജനിച്ചത്
മലയാളം വാർത്തകൾ/Photogallery/Life/
Pregnancy | ഗർഭിണിയായിരിക്കെ യുവതി വീണ്ടും ഗർഭം ധരിച്ചു; പിറന്നത് ഇരട്ടക്കുട്ടികൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories