TRENDING:

Air India One| അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി പുതിയ വിവിഐപി വിമാനം എയർ ഇന്ത്യ വൺ; ഉള്ളിലുളളതെന്തെല്ലാം?

Last Updated:
ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്‌ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
advertisement
1/14
Air India One| അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി പുതിയ വിവിഐപി വിമാനം എയർ ഇന്ത്യ വൺ
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനയാത്രകള്‍ക്കായുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം ഡല്‍ഹിയിലെത്തി.
advertisement
2/14
വിവിഐപി ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ്‌ 777 വിമാനങ്ങളില്‍ ആദ്യത്തേതാണ്‌ രാജ്യതലസ്ഥാനത്തെത്തിയത്.
advertisement
3/14
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ്‌ വണ്ണിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ബോയിങ്‌ കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്‌.
advertisement
4/14
അമേരിക്കയിലെ ടെക്‌സാസില്‍നിന്ന്‌ ഇന്നലെ വൈകിട്ടോടെയാണ്‌ വിമാനം ഡല്‍ഹിയില്‍ എത്തിയത്‌.
advertisement
5/14
ഇതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍നിന്ന്‌ വ്യോമസേനാ പൈലറ്റുമാര്‍ ഏറ്റെടുക്കും.
advertisement
6/14
വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസിനാണ്‌.
advertisement
7/14
അടുത്ത വര്‍ഷം ജൂലൈ മുതലാകും എയര്‍ ഇന്ത്യ വണ്‍ ഔദ്യോഗിക ദൗത്യം തുടങ്ങുക.
advertisement
8/14
ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക്‌ വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു.
advertisement
9/14
കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. അമേരിക്കയുടെ സഹകരണത്തോടെയാണ്‌ എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്‌കരണം.
advertisement
10/14
ലാര്‍ജ്‌ എയര്‍ക്രാഫ്‌റ്റ്‌ ഇന്‍ഫ്രാറെഡ്‌ കൗണ്ടര്‍മെഷേഴ്‌സ്‌, സെല്‍ഫ്‌ പ്ര?ട്ടക്ഷന്‍ സ്യൂട്ട്‌സ്‌ എന്നീ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.
advertisement
11/14
1350 കോടി രൂപ (19 കോടി ഡോളര്‍)ആണ് വില. എയര്‍ഫോഴ്‌സ്‌ വണ്ണിലേതുപോലെ മിസൈല്‍ പ്രതിരോധ സംവിധാനവുമുണ്ട്.
advertisement
12/14
ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്‌ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
advertisement
13/14
നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ്‌ 747 വിമാനമാണ്‌ ഉപയോഗിക്കുന്നത്‌.
advertisement
14/14
പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 4469 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Air India One| അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമായി പുതിയ വിവിഐപി വിമാനം എയർ ഇന്ത്യ വൺ; ഉള്ളിലുളളതെന്തെല്ലാം?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories