Kerala Gold Price | ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു
advertisement
1/5

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇന്നിപ്പോൾ ഇടിവ് ഇടവേള എടുത്തിരിക്കുകയാണ് സ്വർണ്ണവില.
advertisement
2/5
സ്വർണ്ണം പവന് 480 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,960 രൂപയും ഒരു ഗ്രാമിന് 6,995 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 58000 മുതൽ 60000 രൂപ വരെ നൽകേണ്ടി വരും.
advertisement
3/5
നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയര്‍ന്നിരുന്നത്.
advertisement
4/5
ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവില വർദ്ധിച്ചിരിക്കുകയാണ്.
advertisement
5/5
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200, നവംബർ 10- 58,200, നവംബർ 11- 57,760, നവംബർ 12- 56,680, നവംബർ 13- 56,360, നവംബർ 14- 55,480, നവംബർ 15- 55,560, നവംബർ 16- 55,480, നവംബർ 17- 55,480, നവംബർ 18- 55,960.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം