Petrol price | 50 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ അടിക്കാൻ പോയ കാലം ഓർമ്മയുണ്ടോ?
- Published by:user_57
- news18-malayalam
Last Updated:
100 രൂപ കൊടുത്താൽ പോലും ടാങ്കിൽ ഒരു ലിറ്റർ പെട്രോൾ നിറയ്ക്കാൻ സാധിക്കില്ല എന്ന് നെടുവീർപ്പിടുന്നവരാണോ നിങ്ങൾ?
advertisement
1/6

100 രൂപ കൊടുത്താൽ പോലും ടാങ്കിൽ ഒരു ലിറ്റർ പെട്രോൾ നിറയ്ക്കാൻ സാധിക്കില്ല എന്ന് നെടുവീർപ്പിടുന്നവരില്ലേ നമ്മുടെ കൂട്ടത്തിൽ? ഈ വർഷം പടികടക്കുമ്പോഴും, അക്കാര്യത്തിൽ മാറ്റമേതും ഉണ്ടായിട്ടില്ല. സംസ്ഥാനം ഏർപ്പെടുത്തുന്ന നികുതിയിൽ അല്ലാതെ ഇന്ധനവിലയിൽ (fuel price, petrol price) വേറെ മാറ്റങ്ങൾ ഏതെങ്കിലും സംഭവിച്ചിട്ടു തന്നെ ഒരു വർഷത്തിന് പുറത്തായി
advertisement
2/6
പത്തു രൂപയുടെ ഏതാനും നോട്ടുകൾ ചേർത്തു പിടിച്ച് രാവിലെ പമ്പിലേക്ക് പോയിരുന്ന കാലം അവസാനിച്ചിട്ടു നാളേറെയായി എന്ന കാര്യം തന്നെ പലരും മറന്നിരിക്കും. ജീവിത ചെലവുകളിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പലർക്കും ഇദ്ധനവിലയിൽ ഒരു നേരിയ കുറവുണ്ടായാൽ, അത് ആശ്വാസകരമാകും (തുടർന്ന് വായിക്കുക)
advertisement
3/6
2008 ജൂൺ മാസം അഞ്ചിനാണ് ആദ്യമായി രാജ്യത്ത് ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് ലഭിക്കില്ല എന്ന സാഹചര്യം വന്നുചേർന്നത്. അന്ന് ലിറ്ററിന്റെ വില 50.56 രൂപയായിരുന്നു. എന്നാൽ ഇതേ നിലയിൽ പിന്നീട് തുടർന്നു എന്ന് പറയാനുമാവില്ല
advertisement
4/6
അതേവർഷം ഡിസംബർ ആയതും പെട്രോൾ വില 50ൽ താഴെയായി. ഒരു ലിറ്റർ പെട്രോളിന് 45.62 രൂപയായിരുന്നു 2008 ഡിസംബർ ആറിലെ നിരക്ക്. തൊട്ടടുത്ത മാസം, 2009 ജനുവരി 29ന് ലിറ്ററിന് വില 40.62 രൂപ എന്നായി
advertisement
5/6
പക്ഷേ അതിനു തൊട്ടുപിന്നാലെ വന്ന വർഷം പെട്രോൾ വിലയിൽ തീരെ ദാക്ഷണ്യമില്ലതെയായി. 2010 ജൂൺ 26ന് ലിറ്ററിന് 51.43 രൂപയായി. അവിടെ നിന്നും വച്ചടി കയറ്റം മാത്രമാണ് ഉപഭോക്താക്കൾക്ക് കാണാൻ കഴിഞ്ഞത്
advertisement
6/6
രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഈ നിരക്കുകൾ രേഖപ്പെടുത്തിയത്. ഇന്നിപ്പോൾ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. പക്ഷേ കേരളത്തിൽ ഉൾപ്പെടെ ഒരു ലിറ്ററിന് വില 100 രൂപക്ക് മുകളിലാണ്
മലയാളം വാർത്തകൾ/Photogallery/Money/
Petrol price | 50 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ അടിക്കാൻ പോയ കാലം ഓർമ്മയുണ്ടോ?