TRENDING:

12000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായി സാംസങ് : ​ഗാലക്സി ഇസഡ് ഫോൾഡ് 6, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 എന്നിവ ചുളുവിലയ്ക്ക് വാങ്ങാം

Last Updated:
ഈ കിടിലൻ ഓഫർ പ്രൊമോഷൻ്റെ ഭാ​ഗമായി കുറച്ചു കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക
advertisement
1/5
12000 വരെ ക്യാഷ്ബാക്ക് ഓഫറുമായി സാംസങ് :ഗാലക്സി ഇസഡ് ഫോൾഡ് 6,ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 എന്നിവ ചുളുവിലയ്ക്ക് വാങ്ങാം
ഉത്സവകാല സെയിലുകൾ പൊടി പൊടിക്കുമ്പോൾ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ നൽകി സാംസങ് (Samsung). ഗാലക്സി ഇസഡ് ഫോൾഡ് 6, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 തുടങ്ങിയ ഫോണുകൾക്ക് 12000 രൂപ വരെയാണ് സാംസങ് ക്യാഷ്ബാക്ക് ഒരുക്കിയിരിക്കുന്നത്. ഈ കിടിലൻ ഓഫർ പ്രൊമോഷൻ്റെ ഭാ​ഗമായി കുറച്ചു കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക. സാംസങ് സീരിസിലെ ഏറ്റവും പുതിയ ഫോണുകൾക്കായി നൽകിയിരിക്കുന്ന ഈ ഓഫറുകൾ തീർച്ചയായും മികച്ചതാണ്.
advertisement
2/5
ഗാലക്സി ഇസഡ് ഫോൾഡ് 6 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 12,500 രൂപയുടെ അപ്‌ഗ്രേഡ് ബോണസോ അല്ലെങ്കിൽ ബാങ്ക് ക്യാഷ്ബാക്കോ ലഭിക്കും. കൂടാതെ, ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് സാംസങ് ഇതിന് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി ഇസഡ് ഫോൾഡ് 6 ൻ്റെ വില നിലവിൽ 1,64,999 രൂപയിലാണ് ആരംഭിക്കുന്നത്.
advertisement
3/5
ഇതിൻ്റെ ഭാ​ഗമായി ഇഎംഐ പ്ലാനുകൾക്ക് താൽപര്യം ഉള്ളവർക്കായി പ്രതിമാസം 4,584 രൂപ മുതലുള്ള പ്ലാനുകൾ സ്വീകരിക്കാം. നോട്ട് അസിസ്റ്റ്, സ്കെച്ച് ടു ഇമേജ്, ഇൻസ്റ്റൻ്റ് സ്ലോ-മോ തുടങ്ങിയ നൂതന എഐ- പവർ ഫീച്ചറുകളാണ് ​ഗാലക്സി ഇസഡ് ഫോൾഡ് 6-ൽ ഉള്ളത്. ഗെയിമിംഗിനും മൾട്ടിമീഡിയയ്ക്കുമായി ഒപ്റ്റിമൈസ് ചെയ്ത 2,600 നിറ്റ് വരെ തെളിച്ചമുള്ള വലിയ 7.6 ഇഞ്ച് സ്‌ക്രീനാണ് ഇതിൻ്റെ മറ്റൊരു ആകർഷണം.
advertisement
4/5
ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 ആണ് നിങ്ങളുടെ ഓപ്ഷനെങ്കിൽ അപ്‌ഗ്രേഡ് ബോണസോ അല്ലെങ്കിൽ 11,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കോ നിങ്ങൾക്ക് ലഭിച്ചേക്കാം. ഫോൾഡ് 6 പോലെ, ഈ മോഡലിനും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നുണ്ട്, ഇത് പ്രതിമാസം 3,056 രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 -ൻ്റെ വില 1,09,999 രൂപയാണ്.
advertisement
5/5
മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ ഫോട്ടോ കോമ്പോസിഷൻ മെച്ചപ്പെടുത്തുന്നതിനായി ഓട്ടോ സൂം ഫംഗ്‌ഷൻ ലോഞ്ച് ചെയ്യതിട്ടുണ്ട്. 50എംപി വൈഡും 12എംപി അൾട്രാ വൈഡ് സെൻസറുകളും ഉൾക്കൊള്ളുന്ന ഈ ഫോണിൻ്റെ ക്യാമറ സിസ്റ്റത്തിൽ ഒരു ഫ്ലെക്‌സ്‌ക്യാമും കാണാൻ സാധിക്കും.
മലയാളം വാർത്തകൾ/Photogallery/Money/Tech/
12000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായി സാംസങ് : ​ഗാലക്സി ഇസഡ് ഫോൾഡ് 6, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 എന്നിവ ചുളുവിലയ്ക്ക് വാങ്ങാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories