TRENDING:

റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; യുവാവ് ടാങ്കര്‍ ലോറിയുടെ അടിയില്‍ ചതഞ്ഞരഞ്ഞു

Last Updated:
ജിമേഷിന്റെ അമ്മൂമ്മയുടെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് അപകടം.
advertisement
1/5
റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; യുവാവ് ടാങ്കര്‍ ലോറിയുടെ അടിയില്‍ ചതഞ്ഞരഞ്ഞു
കൊച്ചി:  റോഡിലെ കുഴിയില്‍ ചാടാതെ വെട്ടിച്ച കാറിനു പിന്നില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കറുകുറ്റി നെല്ലാച്ചിറ മഠത്തുംകുടി പോളച്ചന്റെ മകന്‍ ജിമേഷ് പോള്‍ (22) ആണ് മരിച്ചത്. ഇന്നലെ 1.15ന് അങ്കമാലി ക്യാംപ്‌ഷെഡ് റോഡില്‍ സിഎസ്എ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.
advertisement
2/5
എല്‍എഫ് ജംക്ഷനില്‍ നിന്ന് ടിബി ജംക്ഷനിലേക്കു വരികയായിരുന്ന ജിമേഷിന്റെ ബൈക്കിനു മുന്നിലുണ്ടായിരുന്ന കാർ കുഴി കണ്ട് വെട്ടിച്ചു. ഇതു കണ്ടു വെട്ടിച്ച ജിമേഷിന്റെ ബൈക്ക് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.
advertisement
3/5
ജിമേഷിന്റെ അമ്മൂമ്മയുടെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് അപകടം. താന്നിപ്പുഴയില്‍ സംസ്‌കാര ചടങ്ങിന് സഹോദരിയെ കൊണ്ടുവിട്ട ശേഷം പിതാവിനെ കൊണ്ടുവരുന്നതിനു വീട്ടിലേക്കു പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.
advertisement
4/5
അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായ ജിമേഷ് പഠനത്തിന്റെ ഭാഗമായി നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിൽ ട്രെയ്‌നിയായി ജോലി നോക്കുന്നുണ്ടായിരുന്നു.
advertisement
5/5
സംസ്‌കാരം ഇന്ന് 3ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയില്‍. മാതാവ്: താന്നിപ്പുഴ കോച്ചലാല്‍ ഷൈജി. സഹോദരങ്ങള്‍: ജിസോ, അനീഷ.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; യുവാവ് ടാങ്കര്‍ ലോറിയുടെ അടിയില്‍ ചതഞ്ഞരഞ്ഞു
Open in App
Home
Video
Impact Shorts
Web Stories