TRENDING:

'ആ നിമിഷം പീഡിപ്പിക്കപ്പെട്ടതു പോലെ തോന്നി': യുവാവിന്റെ മോശം പെരുമാറ്റം പരസ്യമാക്കി നടി ഇഷാ ഗുപ്ത

Last Updated:
നിങ്ങളെപ്പോലെയുള്ള മനുഷ്യരെക്കാരണമാണ് സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ലാതാകുന്നത്.
advertisement
1/9
'ആ നിമിഷം പീഡിപ്പിക്കപ്പെട്ടതു പോലെ തോന്നി': യുവാവിന്റെ മോശം പെരുമാറ്റം പരസ്യമാക്കി നടി ഇഷാ ഗുപ്ത
ഹോട്ടലിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം ഇഷാ ഗുപ്ത
advertisement
2/9
തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ ചിത്രവും വീഡിയോയും സഹിതം പുറത്തു വിട്ടാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
advertisement
3/9
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം.കുറച്ചു കഴിഞ്ഞ് ഒരു യുവാവ് തനിക്ക് അഭിമുഖമായുള്ള ‍ടേബിളിൽ വന്നിരുന്നു. ആ നിമിഷം മുതൽ അയാൾ തുറിച്ചു നോക്കാന്‍ തുടങ്ങി. തന്നെ അസ്വസ്ഥമാക്കിക്കൊണ്ടുള്ള ആ നോട്ടം അയാൾ തുടർന്നു
advertisement
4/9
കണ്ണുകൾ കൊണ്ട് അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമുള്ള തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർക്ക് ഇവിടെ എന്ത് സുരക്ഷയാണെന്ന് ഇഷാ ട്വിറ്ററിൽ കുറിച്ചു
advertisement
5/9
യുവാവിന്റെ വീഡിയോ പങ്കുവച്ച് ഇയാൾ ആരാണെന്ന് അറിയുന്നവർ വിവരം പങ്കു വയ്ക്കണമെന്ന് അറിയിച്ചായിരുന്നു ആദ്യ ട്വീറ്റ്. പിന്നീട് രാഹുൽ വിഗ് എന്ന യുവാവാണ് ഇത് എന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ ചിത്രങ്ങൾ സഹിതം താരം ട്വീറ്റ് ചെയ്തു
advertisement
6/9
അയാൾ എന്നെ സ്പർശിച്ചിട്ടില്ല..എന്നോട് സംസാരിച്ചിട്ട് പോലുമില്ല... പക്ഷെ ആ തുറിച്ചു നോട്ടം അത് തന്നെ ധാരാളമായിരുന്നു.. ഞാൻ അഭിനേതാവായതു കൊണ്ട് ഒരു ഫാൻ ആയി അല്ല അയാൾ നോക്കിയത്.. എന്നെ സ്ത്രീയായി മാത്രം കണ്ടായിരുന്നു ആ തുറിച്ചു നോട്ടം.. ഇഷ കുറിച്ചു
advertisement
7/9
എവിടെയാണ് നമുക്ക് സുരക്ഷ ? സ്ത്രീകൾ ആയിരിക്കുന്നത് ഒരു ശാപമാണോ എന്നും താരം ചോദിക്കുന്നു
advertisement
8/9
നിങ്ങളെപ്പോലെയുള്ള മനുഷ്യരെക്കാരണമാണ് സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ലാതാകുന്നത്. നോട്ടങ്ങൾ കൊണ്ട് നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു..
advertisement
9/9
ഇതിനിടെ പുതിയ ചിത്രത്തിന്റെ വേണ്ടിയുള്ള പബ്സിസിറ്റിക്കായാണ് ഇഷ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിമർശനവും ഒരാൾ ട്വിറ്ററിൽ ഉയർത്തി. എന്നാൽ സ്ത്രീകൾക്ക് സുരക്ഷിതരായിരിക്കാൻ അവകാശമില്ലേ ? നിയമത്തിനതീതരാണ് പുരുഷൻമാർ എന്നാണ് കരുതുന്നത്. ദുഷിച്ച മനസ്... എന്നായിരുന്നു ഇഷയുടെ മറുപടി
മലയാളം വാർത്തകൾ/Photogallery/Photos/
'ആ നിമിഷം പീഡിപ്പിക്കപ്പെട്ടതു പോലെ തോന്നി': യുവാവിന്റെ മോശം പെരുമാറ്റം പരസ്യമാക്കി നടി ഇഷാ ഗുപ്ത
Open in App
Home
Video
Impact Shorts
Web Stories