TRENDING:

അപ്പോ കേട്ടത് ശരിയാണോ? ടീമിനൊപ്പം തിരുവനനന്തപുരത്തെത്താതെ കോഹ്ലി പോയതെവിടെ?

Last Updated:
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി വിരാടും അനുഷ്‌കയും
advertisement
1/7
അപ്പോ കേട്ടത് ശരിയാണോ? ടീമിനൊപ്പം തിരുവനനന്തപുരത്തെത്താതെ കോഹ്ലി പോയതെവിടെ?
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം എത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നേതൃത്വത്തില്‍ ഇന്ത്യന്‍ പട തലസ്ഥാനത്ത് എത്തി.
advertisement
2/7
എന്നാൽ ടീമിൽ വിരാട് കോലി ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മുംബൈയിലേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്ന് വിരാട് കോലി ബിസിസിഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.
advertisement
3/7
ഇതോടെ ആരാധകർ ആകെ നിരാശയിലാണ്. എന്നാൽ ഇതിനു പിന്നാൽ ഒരു സന്തോഷ വാർത്തയുണ്ടോ എന്നാണ് ഇരുവരുടെയും ആരാധകര്‍ ചോദിക്കുന്നത്. കാരണം അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പുറത്തുവരുന്നുണ്ട്.
advertisement
4/7
രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കുകയാണ് അനുഷ്‌കയെന്നും ആദ്യത്തെ തവണത്തേത് പോലെ തന്നെ അവസാന നിമിഷം മാത്രമായിരിക്കും ഈ വിവരം ഇരുവരും ഔദ്യോഗികമായി പുറത്ത് വിടുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
advertisement
5/7
ഇതിനെ സാധുകരിക്കുന്ന കുറെ കാര്യങ്ങളും ആരാധകര്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അനുഷ്‌കയെ പൊതുവേദികളിലൊന്നും കാണാറുണ്ടായിരുന്നില്ലെന്നും.
advertisement
6/7
വിരാടിനൊപ്പം ക്രിക്കറ്റ് മത്സരം കാണാന്‍ അനുഷ്‌ക പതിവായി പോകാറുണ്ടായിരുന്നു. കുറച്ച് നാളുകളായി അവിടേയും താരത്തെ കാണാതിരുന്നതും ആരാധകരുടെ സംശയത്തിനു ശക്തി പകരുന്നു.
advertisement
7/7
അതേസമയം അനുഷ്‌കയും വിരാടും ഈയ്യടുത്തൊരു മെറ്റേണിറ്റി ക്ലിനിക്കിലെത്തിയിരുന്നും തങ്ങളുടെ ചിത്രമെടുക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
അപ്പോ കേട്ടത് ശരിയാണോ? ടീമിനൊപ്പം തിരുവനനന്തപുരത്തെത്താതെ കോഹ്ലി പോയതെവിടെ?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories