കഴിഞ്ഞ സീസണിൽ മോശം പ്രകടനമൊന്നും പ്രശ്നമല്ല; ഐപിഎൽ ലേലത്തിലെ മൂല്യം കൂടിയ താരം ഗ്ലെൻ മാക്‌സ്‌വെല്‍ തന്നെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യക്കെതിരെ നടന്ന ടി-20 യിലും ഏകദിനത്തിലും ഗംഭീര പ്രകടനമാണ് മാക്സ് വെൽ നടത്തിയത്. ഇതോടെയാണ് താരത്തിന് വീണ്ടും മൂല്യം കൂടിയത്.
advertisement
1/9

2020 ഐപിഎല്ലിൽ ഏറ്റവും മോശം പ്രകടനം ആരുടേതാണെന്ന് ചോദിച്ചാൽ ഓസീസ് താരം ഗ്ലെൻ മാക്സ് വെല്ലിന്റെ പേരായിരിക്കും പലരും ഓർമിക്കുക. 2014 ലെ ഐപിഎല്ലിൽ 552 നേടിയ മാക്സ് വെൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഫൈനൽ വരെ എത്തിച്ചിരുന്നെങ്കിലും പിന്നീടുള്ള സീസണുകളിൽ ഫോം കണ്ടെത്താനാകാതെ താരത്തിന് കാലിടറി.
advertisement
2/9
2020 ൽ 10.5 കോടി രൂപയ്ക്കാണ് മാക്സ് വെല്ലിനെ പഞ്ചാബ് ടീം ഏറ്റെടുത്തത്. എന്നാൽ മാക്സ് വെല്ലിന്റെ പ്രകടനം കണ്ട് എന്തിനായിരുന്നു ഇതെന്ന് പിന്നീട് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ മുതൽ ആരാധകർ വരെ ചോദിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ.
advertisement
3/9
പക്ഷേ, പുതിയ സീസണിലേക്കുള്ള ഐപിഎൽ ലേലത്തിലും മാക്സ് വെല്ലിന്റെ തട്ട് താണ് തന്നെയാണിരിക്കുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ വിലയുള്ള താരങ്ങളിൽ ഒരാൾ മാക്സ് വെൽ ആണ്. ബംഗ്ലാദേഷ് താരം ഷാകിബ് അൽ ഹസനാണ് ഏറ്റവും കൂടുതൽ ബേസ് പ്രൈസ് ഉള്ള താരം(2കോടി). ഏറ്റവും കൂടുതൽ ബേസ് പ്രൈസുള്ള പതിനൊന്ന് താരങ്ങളിൽ ഒരാൾ മാക്സ് വെൽ ആണ്.
advertisement
4/9
കേദാർ ജാദവ്, ഹർബജൻ സിങ്, ഗ്ലെൻ മാക്സ് വെൽ, സ്റ്റീവൻ സ്മിത്ത്, മൊയീൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജെയ്സൺ റോയ്, മാർക് വുഡ്, കോളിൻ ഇംഗ്രാം എന്നിവരാണ് ഏറ്റവും കൂടുതൽ ബേസ് പ്രൈസ് ഉള്ള താരങ്ങൾ.
advertisement
5/9
2020 ഐപിഎല്ലിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യക്കെതിരെ നടന്ന ടി-20 യിലും ഏകദിനത്തിലും ഗംഭീര പ്രകടനമാണ് മാക്സ് വെൽ നടത്തിയത്. ഇതോടെയാണ് താരത്തിന് വീണ്ടും മൂല്യം കൂടിയത്.
advertisement
6/9
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും മലയാളി താരം ശ്രീശാന്ത് ഐപിഎൽ ലേലത്തിനുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 20 ലക്ഷം രൂപയാണ് അർജുൻ ടെണ്ടുൽക്കറിന്റെ അടിസ്ഥാന വില. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് എത്തുന്നത്. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.
advertisement
7/9
2021 ഫെബ്രുവരി 18 ന് ചെന്നൈയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2021 പ്ലെയർ ലേലത്തിന്റെ ഭാഗമായി 1097 കളിക്കാരാണ് ഉള്ളത്. ഇതിൽ 814 പേർ ഇന്ത്യൻ താരങ്ങളും 283 പേർ വിദേശ താരങ്ങളുമാണ്.
advertisement
8/9
ഓരോ ഫ്രാഞ്ചൈസിയും തിരഞ്ഞെടുത്താൽ പരമാവധി 61 കളിക്കാരെ ലേലത്തിൽ ഉൾപ്പെടുത്താം. അവരുടെ ടീമിൽ പരമാവധി 25 കളിക്കാർ ഉണ്ടായിരിക്കണം (അതിൽ 22 പേർ വരെ വിദേശ കളിക്കാർ ആകാം).
advertisement
9/9
സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, കേദാർ ജാദവ്, മുരളി വിജയ്, പീയൂഷ് ചൗള, അലക്സ് കാരി, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ലാമിചെയ്ൻ, മോഹിത് ശർമ, ജേസൺ റോയ്, ഷെൽഡൻ കോട്രെൽ, മുജീബ്-ഉർ-റഹ്മാൻ , ജെയിംസ് നീഷാം, കൃഷ്ണപ്പ ഗൗതം, കരുൺ നായർ, ജഗദീഷാ സുസിത്ത്, തേജീന്ദർ സിംഗ് ദില്ലൺ, ക്രിസ് ഗ്രീൻ, ഹാരി ഗർണി, എം സിദ്ധാർത്ഥ്, നിഖിൽ നായിക്, സിദ്ധേഷ് ലാഡ്, ടോം ബാന്റൺ, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്, നഥാൻ ജെയിംസ് കാൾട്ടർ ഷെർഫെയ്ൻ റഥർഫോർഡ്, മിച്ചൽ മക്ക്ലെനെഗൻ, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പൂട്ട്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിംഗ്, ടോം കുറാൻ, വരുൺ ആരോൺ, ശിവം ഡ്യൂബ്, ഉമേഷ് യാദവ്, മൊയിൻ അലി, പാർത്ഥീവ് പട്ടേൽ, പവൻ നെഗി എന്നിവരാണ് ഇത്തവണത്തെ ഐപിഎൽ ലേലത്തിന് ഉള്ള പ്രധാന കളിക്കാർ.
മലയാളം വാർത്തകൾ/Photogallery/Sports/
കഴിഞ്ഞ സീസണിൽ മോശം പ്രകടനമൊന്നും പ്രശ്നമല്ല; ഐപിഎൽ ലേലത്തിലെ മൂല്യം കൂടിയ താരം ഗ്ലെൻ മാക്‌സ്‌വെല്‍ തന്നെ