TRENDING:

ദ്രാവിഡ‍ിന്റെ പിൻഗാമി ഗൗതം ഗംഭീറോ? മുഖ്യപരിശീലകനാകാൻ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്

Last Updated:
ഐപിഎല്ലിലെയും ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെയും ട്രാക്ക് റെക്കോർഡ് കണക്കിലെടുത്ത് മുൻ ന്യൂസീലൻഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് റിക്കി പോണ്ടിങ്ങിന്റെ പേരും ഉയർന്നുകേട്ടിരുന്നു.
advertisement
1/6
ദ്രാവിഡ‍ിന്റെ പിൻഗാമി ഗൗതം ഗംഭീറോ? മുഖ്യപരിശീലകനാകാൻ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ മുൻ താരവും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്ററുമായ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്.
advertisement
2/6
ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. കുടുംബത്തോടൊപ്പം കഴിയാൻ താൽപര്യം പ്രകടിപ്പിച്ച ദ്രാവിഡ്, ഇനി പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കില്ലെന്നായിരുന്നു റിപ്പോർട്ട്.
advertisement
3/6
ഐപിഎല്ലിലെയും ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെയും ട്രാക്ക് റെക്കോർഡ് കണക്കിലെടുത്ത് മുൻ ന്യൂസീലൻഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് റിക്കി പോണ്ടിങ്ങിന്റെ പേരും ഉയർന്നുകേട്ടിരുന്നു.
advertisement
4/6
ദ്രാവിഡിൽ നിന്ന് പരിശീലക ചുമതല ഏറ്റെടുക്കാൻ ബിസിസിഐ ഗംഭീറിനെ സമീപിച്ചതായി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഗംഭീറിനു കീഴിൽ ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കൊൽക്കത്ത.
advertisement
5/6
സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീം കൊൽക്കത്തയാണ്. എന്നാൽ, ഗംഭീറിന് അന്താരാഷ്ട, ദേശീയ തലത്തിൽ ടീമിനെ പരിശീലിപ്പിച്ച് പരിചയമില്ല. ഐ.പി.എല്ലിൽ കൊൽക്കത്തയുടെ മെന്‍ററാകുന്നതിനു മുമ്പ്, ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പരിശീലക ചുമതല വഹിച്ചിരുന്നു. 2022ലും 2023ലും ടീം പ്ലേ ഓഫിലെത്തിയിരുന്നു.
advertisement
6/6
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ച താരമാണ് ഗൗതം ഗംഭീർ. 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കീരിടങ്ങൾ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
മലയാളം വാർത്തകൾ/Photogallery/Sports/
ദ്രാവിഡ‍ിന്റെ പിൻഗാമി ഗൗതം ഗംഭീറോ? മുഖ്യപരിശീലകനാകാൻ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories