TRENDING:

IND vs ENG| തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ 100 റൺസ് വിജയം; രോഹിതും സംഘവും 146 റൺസിന് പുറത്ത്

Last Updated:
9.5 ഓവറില്‍ രണ്ട് മെയ്ഡനടക്കം 24 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലി ഇന്ത്യയുടെ 6 വിക്കറ്റെടുത്തു
advertisement
1/6
തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ 100 റൺസ് വിജയം; രോഹിതും സംഘവും 146 റൺസിന് പുറത്ത്
ലണ്ടന്‍: രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 100 റണ്‍സ് വിജയം. 246 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് 146 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 246(49), ഇന്ത്യ 146(38.5). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ശ്രദ്ധയോടെ തുടങ്ങി ഒടുവില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി - ഡേവിഡ് വില്ലി സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയെ ഇന്ത്യയെ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടുകയായിരുന്നു.
advertisement
2/6
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (9), ഋഷഭ് പന്ത് (0), വീരാട് കോഹ്ലി (16) എന്നിവരുടെ വിക്കറ്റുകള്‍ 11.2 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 73 ന് 4 എന്ന രീതിയില്‍ പരുങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കാനായത് 73 റണ്‍സ് മാത്രം. സൂര്യകുമാര്‍ യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (29), രവീന്ദ്ര ജഡേജ (29), മുഹമ്മദ് ഷമി (23), ജസ്പ്രിത് ബുംറ (2), യുസ്‌വേന്ദ്ര ചാഹല്‍ (3), പ്രസിദ്ധ് കൃഷ്ണ (0) എന്നിങ്ങനെയാണ് പന്നീടിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ സംഭാവന. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടുവീതം വീക്കറ്റും ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.  (AP)
advertisement
3/6
9.5 ഓവറില്‍ രണ്ട് മെയ്ഡനടക്കം 24 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലി ഇന്ത്യയുടെ 6 വിക്കറ്റെടുത്തു. ഡേവിഡ് വില്ലി, ബ്രൈഡെന്‍ കാര്‍സ്, മൊയീന്‍ അലി, ലിയാം ലിവിങ് സ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിലെ അപകടം മുന്നില്‍കണ്ട് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസന്‍ റോയിയും ജോണി ബെയര്‍‌സ്റ്റോയും ശ്രദ്ധയോടെയാണ് ഇന്നിങ്‌സിന് തുടക്കമിട്ടത്. തുടക്ക ഓവറുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ഈ സഖ്യം പിന്നീട് റണ്‍റേറ്റ് ഉയര്‍ത്താനാരംഭിച്ചു. ഇതിനിടെ ഒമ്പതാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത്, റോയ് - ബെയര്‍‌സ്റ്റോ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത റോയിയെ ഹാര്‍ദിക്, സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.  (AP)
advertisement
4/6
തുടര്‍ന്ന് ക്രീസിലെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഒരു സ്വീപ് ഷോട്ടിന് ശ്രമിച്ച ബെയര്‍‌സ്റ്റോയുടെ പ്രതിരോധം ഭേദിച്ച ചാഹലിന്റെ പന്ത് ലെഗ് സ്റ്റമ്പ് ഇളക്കി. 38 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ബെയര്‍‌സ്റ്റോ നേടിയത്. പിന്നാലെ 18-ാം ഓവറില്‍ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. റൂട്ട് റിവ്യു എടുത്തെങ്കിലും കാര്യമുണ്ടായില്ല. 21 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെ കുറ്റി തെറിപ്പിച്ച ഷമി ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. അഞ്ചു പന്തുകള്‍ നേരിട്ട ബട്ട്‌ലര്‍ക്ക് നേടാനായത് നാല് റണ്‍സ് മാത്രം. (AP)
advertisement
5/6
ഇംഗ്ലണ്ട് സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ബെന്‍ സ്റ്റോക്ക്‌സിനെയും മടക്കി ചാഹല്‍ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത സ്റ്റോക്ക്‌സ്, ചാഹലിന്റെ പന്തില്‍ സ്വിച്ച് ഹിറ്റിനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ലിയാം ലിവിങ്സ്റ്റണ്‍ - മോയിന്‍ അലി സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ 148 വരെയെത്തിച്ചു. 29-ാം ഓവറില്‍ അപകടകാരിയായ ലിവിങ്സ്റ്റണെ മടക്കി ഹാര്‍ദിക് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. 33 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇംഗ്ലണ്ട് ആറിന് 148 റണ്‍സെന്ന നിലയിലായി.  (AP)
advertisement
6/6
മോയിന്‍ അലി - ഡേവിഡ് വില്ലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനമാണ് പിന്നീട് കണ്ടത്. ശ്രദ്ധയോടെ കളിച്ച ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലീഷ് സ്‌കോര്‍ 200 കടത്തി. 42-ാം ഓവറില്‍ ചാഹലിനെ അതിര്‍ത്തി കടത്താനുള്ള അലിയുടെ ശ്രമം ജഡേജയുടെ കൈകളില്‍ അവസാനിച്ചു. 64 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 47 റണ്‍സെടുത്ത അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അലി പുറത്തായ ശേഷം വില്ലി ആക്രമണം ഏറ്റെടുത്തു. എന്നാല്‍ 47-ാം ഓവറില്‍ വില്ലിയുടെ പോരാട്ടം ബുംറയുടെ പന്തില്‍ അവസാനിച്ചു. 49 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 41 റണ്‍സെടുത്താണ് താരം മടങ്ങിയത്.(AP)
മലയാളം വാർത്തകൾ/Photogallery/Sports/
IND vs ENG| തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ 100 റൺസ് വിജയം; രോഹിതും സംഘവും 146 റൺസിന് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories