IND vs AUS 2023: അശ്വിൻ തിരിച്ചെത്തി; രോഹിത്തിനും കോഹ്ലിക്കും വിശ്രമം; ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ടീമായി
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും
advertisement
1/6

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ ഇടം നേടാതിരുന്ന ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തി.
advertisement
2/6
സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22നാണ് ആരംഭിക്കുന്നത്.
advertisement
3/6
ആദ്യ രണ്ട് മത്സരങ്ങളില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിലുണ്ട്.
advertisement
4/6
ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശർമ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.
advertisement
5/6
സെപ്റ്റംബര്‍ 22ന് മൊഹാലിയില്‍ വെച്ചാണ് ആദ്യ ഏകദിനം. സെപ്റ്റംബര്‍ 24ന് ഇൻഡോറില്‍ വെച്ച് രണ്ടാം മത്സരവും സെപ്റ്റംബര്‍ 27ന് രാജ്‌കോട്ടില്‍ വെച്ച് മൂന്നാം ഏകദിനവും നടക്കും.
advertisement
6/6
2023 ഏഷ്യാ കപ്പില്‍ മുത്തമിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര കളിക്കാനെത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കുകയാവും ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs AUS 2023: അശ്വിൻ തിരിച്ചെത്തി; രോഹിത്തിനും കോഹ്ലിക്കും വിശ്രമം; ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ടീമായി