TRENDING:

'കോവിഡ് മാനദണ്ഡം പാലിക്കാൻ വയ്യെങ്കിൽ വരരുത്'; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയ

Last Updated:
നിയമങ്ങൾ പാലിച്ച് കളിക്കാൻ ഇന്ത്യക്കാർക്ക് താൽപര്യമില്ലെങ്കിൽ ഇങ്ങോട്ട് വരരുതെന്നും അവർ ആവശ്യപ്പെട്ടു. മെൽബണിൽ രണ്ടാം ടെസ്റ്റിനുശേഷം ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം ക്വറന്‍റീൻ ലംഘിച്ചതായാണ് പരാതി ഉയർന്നത്.
advertisement
1/6
'കോവിഡ് മാനദണ്ഡം പാലിക്കാൻ വയ്യെങ്കിൽ വരരുത്'; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയ
News18 Malayalam
advertisement
2/6
മെൽബൺ; ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് വിവാദമാകുന്നു. ടീം അംഗങ്ങൾ ക്വറന്‍റീനിൽ ഇരിക്കാൻ വിസമ്മതിച്ചതാണ് വിവാദമായത്. നിയമങ്ങൾ പാലിക്കാൻ താൽപര്യമില്ലെങ്കിൽ ടീം ഇങ്ങോട്ട് വരരുതായിരുന്നുവെന്ന് ബ്രിസ്ബേൻ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്സ് പറഞ്ഞു.
advertisement
3/6
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് റോസ് ബെറ്റ്സ് ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ചത്. നിയമങ്ങൾ പാലിച്ച് കളിക്കാൻ ഇന്ത്യക്കാർക്ക് താൽപര്യമില്ലെങ്കിൽ ഇങ്ങോട്ട് വരരുതെന്നും അവർ ആവശ്യപ്പെട്ടു. മെൽബണിൽ രണ്ടാം ടെസ്റ്റിനുശേഷം ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം ക്വറന്‍റീൻ ലംഘിച്ചതായാണ് പരാതി ഉയർന്നത്.
advertisement
4/6
അതിനിടെ നിയമം എല്ലാവർക്കും ബാധകമാണെന്നും ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ പരാതി പരിഗണിക്കില്ലെന്നും ക്യൂൻസ് ലാൻഡ് കായിക മന്ത്രി തിം മാൻഡർ പറഞ്ഞു. ഇവിടുത്തെ നിയമം പാലിച്ചു കളിക്കുന്നില്ലെങ്കിൽ ഇന്ത്യയെ ഇവിടേക്കു ക്ഷണിക്കുന്നില്ലെന്നും തിം മാൻഡർ പറഞ്ഞു.
advertisement
5/6
ഓസ്ട്രേലിയയിലെത്തിയ ശേഷം സിഡ്നിയിൽവെച്ച് ക്വറന്‍റീൻ ഇരുന്നതാണെന്നും ഇനി ഒരിക്കൽ കൂടി ക്വറന്‍റീനിൽ ഇരിക്കുന്നില്ലെന്നുമാണ് ഇന്ത്യൻ ടീം വക്താവ് അറിയിച്ചത്. ഐപിഎല്ലിന്‍റെ സമയത്തും ടീം ക്വറന്‍റീനിൽ കഴിഞ്ഞിരുന്നതായും ഇന്ത്യൻ വ്യക്തമാക്കുന്നു.
advertisement
6/6
ആറു മാസത്തോളം ലോക്ക്ഡൌണിലായിരുന്നു ഇന്ത്യ. ഈ സമയത്ത് ഒരു ക്രിക്കറ്റ് മത്സരം പോലും ഇന്ത്യയിൽ നടത്തിയിരുന്നില്ല. കളിക്കാരെല്ലാം ക്വറന്‍റീൻ പോലെ അവരവരുടെ വീടുകളിലായിരുന്നു. അതിനുശേഷം ഐപിഎൽ സമയത്ത് ദുബായിൽ എത്തിയപ്പോഴും ഐപിഎൽ പൂർത്തിയാക്കി ഓസ്ട്രേലിയൻ പര്യടനത്തിന് തിരിക്കുമുമ്പും ക്വറന്‍റീനിൽ കഴിഞ്ഞു. സിഡ്നിയിൽ എത്തിയ ശേഷം അവിടെയും ക്വറന്‍റീനിലായിരുന്നു. ഓസ്ട്രേലിയൻ ടീമിന് ലഭിക്കുന്ന പരിഗണന ഇക്കാര്യത്തിൽ തങ്ങൾക്കും വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
മലയാളം വാർത്തകൾ/Photogallery/Sports/
'കോവിഡ് മാനദണ്ഡം പാലിക്കാൻ വയ്യെങ്കിൽ വരരുത്'; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories