TRENDING:

IPL 2020| ഡെയ്ൽ സ്റ്റെയിൻ മുതൽ ക്രിസ് ഗെയിൽ വരെ; ഇനി ഒരു ഐപിഎല്ലിന് ഈ താരങ്ങൾ ഉണ്ടായേക്കില്ല

Last Updated:
ഐപിഎൽ പുതിയ സീസൺ പടിവാതിൽക്കൽ എത്തി. സെപ്റ്റംബർ 19 മുതൽ യുഎഇയിൽ വെച്ചാണ് മത്സരം. പ്രിയതാരങ്ങളുടെ പ്രകടനം കാണാൻ കാത്തരിക്കുകയാണ് താരങ്ങൾ. ചില മിന്നും താരങ്ങളുടെ അവസാന ഐപിഎല്ലിന് കൂടിയാണ് ഈ വർഷം സാക്ഷിയാകുന്നത്.
advertisement
1/5
IPL 2020| ഇനി ഒരു ഐപിഎല്ലിന് ഈ താരങ്ങൾ ഉണ്ടായേക്കില്ല
ഡെയ്ൽ സ്റ്റെയിൻ: തുടർച്ചയായ പരിക്കുകൾ മൂലം വലഞ്ഞ ഡെയ്ൽ സ്റ്റെയിൻ കഴിഞ്ഞ ഓഗസ്റ്റിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പരിക്കുകളുടെ പിടിയിലായിരുന്ന റോയൽ ചാലഞ്ചേഴ്സ് താരം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഇത് ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാന ഐപിഎൽ ആയിരിക്കും.(Twitter)
advertisement
2/5
അമിത് മിശ്ര: ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് അമിത് മിശ്ര. 147 വിക്കറ്റുകളാണ് 37 കാരനായ താരം നേടിയത്. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് ഡൽഹി കാപ്പിറ്റൽസ് താരം നേടിയത്.(Twitter)
advertisement
3/5
ഹർബജൻ സിങ്: കഴിഞ്ഞ സീസണിൽ 11 ഗെയിമുകളിലായി 16 വിക്കറ്റുകളാണ് ചെന്നൈ സൂപ്പർകിങ്സ് താരം നേടിയത്. നാൽപ്പതുകാരനായ ഹർബന്റെ കരിയറിലെ അവസാന ഐപിഎല്ലായിരിക്കും ഇത്. ഇതുവരെ 160 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 150 വിക്കറ്റുകളാണ് താരം നേടിയത്.(Twitter)
advertisement
4/5
ക്രിസ് ഗെയിൽ: കിങ്സ് ഇലവൻ പഞ്ചാബിന്റെ മിന്നും താരമാണ് ക്രിസ് ഗെയിൽ. നാലായിരം റൺസാണ് 41 കാരനായ താരം സ്വന്തമാക്കിയത്.(Twitter)
advertisement
5/5
ലസിത് മലിങ്ക: മുംബൈ ഇന്ത്യൻസ് താരം ലസിത് മലിങ്കയുടേയും അവസാന ഐപിഎൽ മത്സരമായിരിക്കും ഇത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ.(Twitter)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2020| ഡെയ്ൽ സ്റ്റെയിൻ മുതൽ ക്രിസ് ഗെയിൽ വരെ; ഇനി ഒരു ഐപിഎല്ലിന് ഈ താരങ്ങൾ ഉണ്ടായേക്കില്ല
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories