ടീം രഹസ്യം തേടി എത്തിയത് നഴ്സ്; ഐപിഎൽ 13-ാം സീസണിലും വാതുവെയ്പ്പ് വിവാദം
- Published by:Anuraj GR
- news18-malayalam
Last Updated:
സാമൂഹ്യ മാധ്യമം വഴി ക്രിക്കറ്റ് താരവും യുവതിയും സ്ഥിരമായി ചാറ്റ് ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് യുവതി ടീം രഹസ്യം ആരാഞ്ഞത്...
advertisement
1/4

ഐപിഎലിനെ വിട്ടൊഴിയാതെ വീണ്ടും വാതുവെയ്പ്പ് വിവാദം. യുഎഇയിൽ നടന്ന 13-ാം സീസണിനിടെ ടീം രഹസ്യം തേടി സുഹൃത്തായ ഡോക്ടർ നഴ്സ് സമീപിച്ചിരുന്നതായി ഐപിഎല്ലിൽ കളിക്കുന്ന മുൻ ഇന്ത്യൻ താരം. ഈ വിവരം അപ്പോൾ തന്നെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചിരുന്നതായും താരം പറയുന്നു.
advertisement
2/4
ദക്ഷിണ ഡൽഹിയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ എന്ന നിലയിലാണ് യുവതി താരത്തെ പരിചയപ്പെട്ടത്. മുമ്പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ പ്രമുഖ ടീമിനുവേണ്ടി കളിച്ചിരുന്നു. സാമൂഹ്യ മാധ്യമം വഴി ക്രിക്കറ്റ് താരവും യുവതിയും സ്ഥിരമായി ചാറ്റ് ചെയ്തിരുന്നു.
advertisement
3/4
അങ്ങനെയിരിക്കെയാണ് നിർണായക മത്സരത്തിന് തലേദിവസം ടീം വിവരം ചോദിച്ച് യുവതി എത്തിയത്. പിറ്റേദിവസത്തെ മത്സരത്തിന് ആരൊക്കെ കളിക്കുമെന്നായിരുന്നു യുവതിക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ദേഷ്യപ്പെടുന്ന ഇമോജി തിരിച്ചയച്ചാണ് താരം മറുപടി നൽകിയത്. ഉടൻ തന്നെ വിവരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
advertisement
4/4
ബിസിസിഐ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡോക്ടറല്ലെന്നും നഴ്സാണെന്നും വ്യക്തമായത്. ഇക്കാര്യം ഉടൻ തന്നെ താരത്തെ അറിയിക്കുകയും ചെയ്തു. ക്രിക്കറ്റ് താരത്തിന്‍റെ മറുപടി ഇമോജി കണ്ടതോടെ താൻ എല്ലാ മെസേജുകളും ഡിലീറ്റ് ചെയ്തതായാണ് യുവതി ബിസിസിഐ അന്വേഷണ വിഭാഗത്തിന് നൽകിയിരിക്കുന്ന മൊഴി. തനിക്ക് പിന്നിൽ വാതുവെപ്പുകാരില്ലെന്നും യുവതി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
ടീം രഹസ്യം തേടി എത്തിയത് നഴ്സ്; ഐപിഎൽ 13-ാം സീസണിലും വാതുവെയ്പ്പ് വിവാദം