അവസാന പന്തിൽ സിക്സ്! മുംബൈ ഇന്ത്യൻസിനെ വിജയപ്പിച്ച മലയാളി സജന സജീവൻ
- Published by:Rajesh V
- news18-malayalam
Last Updated:
2018ലെ പ്രളയത്തിൽ വീടടക്കം സകലതും നഷ്ടപ്പെട്ട് സർക്കാർ സ്കൂളിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറേണ്ടിവന്നു സജനക്കും കുടുംബത്തിനും
advertisement
1/8

വനിതാ പ്രീമിയർ ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് മലയാളി താരം സജന സജീവൻ. മത്സരത്തിന്റെ അവസാന പന്തിൽ 5 റൺസായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് ക്രീസിലെത്തിയ സജന താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ഒരു സൂപ്പർ സിക്സർ നേടുകയും മുംബൈയെ 4 വിക്കറ്റിന്റെ വിജയത്തിൽ എത്തിക്കുകയും ചെയ്തു.
advertisement
2/8
മത്സരത്തിലെ ഈ വെടിക്കെട്ട് പ്രകടനത്തോടുകൂടി 29കാരി സജന ചർച്ചകളിൽ നിറയുകയാണ്. ആദ്യ മത്സരത്തിൽ അലിസ് ക്യാപ്സിക്കെതിരെ നേടിയ ഈ തകർപ്പൻ സിക്സർ സജനയുടെ കരിയറിൽ വലിയൊരു വഴിത്തിരിവാകും എന്നത് ഉറപ്പാണ്. ആരാണ് സജന സജീവൻ എന്ന് പരിശോധിക്കാം.
advertisement
3/8
1995 ജനുവരി 4ന് വയനാട് മാനന്തവാടിയിലാണ് സജന സജീവൻ ജനിച്ചത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. ശേഷം തന്റെ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് വെല്ലുവിളികളും ഈ താരത്തിന് നേരിടേണ്ടിവന്നു. സജനയുടെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു.
advertisement
4/8
2018ലെ പ്രളയത്തിൽ വീടടക്കം സകലതും നഷ്ടപ്പെട്ട് സർക്കാർ സ്കൂളിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറേണ്ടിവന്നു സജനക്കും കുടുംബത്തിനും. വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണിൽ ലേലത്തിൽ സജനയെ സ്വന്തമാക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. എന്നാൽ ഡിസംബറിൽ മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപക്ക് സജനയെ സ്വന്തമാക്കി.
advertisement
5/8
ഓൾറൗണ്ടറായ സജന മികച്ച ഓഫ് സ്പിന്നറുമാണ്. 81 ടി20 മത്സരങ്ങളിൽ നിന്നായി 1093 റൺസുകളും 58 വിക്കറ്റുകളും നേടിയിട്ടുണ്ട്.
advertisement
6/8
സഹതാരം യാസ്തിക ഭാട്ട്യുമായുള്ള സംഭാഷണത്തിൽ സജന പറഞ്ഞത് ഇങ്ങനെ. ''ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. കൈയിൽ പണമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പതിവായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതോടെ ദിവസവും 150 രൂപ സമ്പാദിക്കാൻ തുടങ്ങി. ഇത് എനിക്ക് വലിയൊരു തുകയായിരുന്നു''.
advertisement
7/8
''പിന്നീട് ദിവസ സമ്പാദ്യം 900 രൂപയിലേക്ക് ഉയർന്നു. രക്ഷിതാക്കളും സന്തോഷിച്ചു. പിന്നീടാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്. പിന്നാലെ അണ്ടർ 23 ടി20 സൂപ്പർ ലീഗ് ട്രോഫിയും ഉയർത്തി. പിന്നീട് ചലഞ്ചേഴ്സ് ട്രോഫിയും. തുടർന്ന് ജുലാൻ ഗോസ്വാമിയോടൊപ്പം ഇന്ത്യൻ ഗ്രീൻസിന് വേണ്ടി കളിച്ചു''.
advertisement
8/8
ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇത്തരമൊരു സമ്മർദ നിമിഷം വന്നുചേരുമെന്നും ഒട്ടും കരുതിയില്ലെന്നും സജന പറയുന്നു. ''ഇതെന്റെ അവസരമാണ്. നന്നായി കളിച്ചാൽ ജീവിതം തന്നെ മാറ്റിയേക്കാം. പിന്നെ ഒന്നും നോക്കിയില്ല, സിക്സടിക്കാൻ തന്നെ ശ്രമിച്ചു''- സജന പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
അവസാന പന്തിൽ സിക്സ്! മുംബൈ ഇന്ത്യൻസിനെ വിജയപ്പിച്ച മലയാളി സജന സജീവൻ