മെസിയ്‌ക്കൊപ്പമുള്ള കുഞ്ഞ് ഇന്ന് യൂറോകപ്പില്‍ സ്‌പെയിന്റെ അത്താണി; വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ
- Published by:Rajesh V
- news18-malayalam
Last Updated:
‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം‘ എന്ന പേരിൽ യമാലിന്റെ പിതാവാണ് ചിത്രം പോസ്റ്റ് ചെയ്തത്. യമാലിനെ കൈയിലെടുത്ത് മെസി താലോലിക്കുന്ന ചിത്രവുമുണ്ട്. 17 വർഷം മുൻപ് ചാരിറ്റി കലണ്ടറിനായുള്ള ഫോട്ടോ ഷൂട്ടിലാണ് ജോവാൻ മോൺഫോർട്ട് എന്ന ഫോട്ടോഗ്രാഫർ മെസിയും കുഞ്ഞ് യമാലിന്റെയും ചിത്രം പകർത്തിയത്
advertisement
1/7

നിലവിൽ നടന്നുവരുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകളിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പം തരംഗമായി മാറിയ പേരാണ് സ്പെയിനിന്റെ കുഞ്ഞൻ താരം ലാമിൻ യമാലിന്റേത്. ഇപ്പോൾ കുഞ്ഞ് യമാലിനൊപ്പമുള്ള ലയണൽ മെസിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻപ്രചാരം നേടുന്നത്. (AP Photo/Joan Monfort)
advertisement
2/7
‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം‘ എന്ന പേരിൽ യമാലിന്റെ പിതാവാണ് ചിത്രം പോസ്റ്റ് ചെയ്തത്. യമാലിനെ കൈയിലെടുത്ത് മെസി താലോലിക്കുന്ന ചിത്രവുമുണ്ട്. 17 വർഷം മുൻപ് ചാരിറ്റി കലണ്ടറിനായുള്ള ഫോട്ടോ ഷൂട്ടിലാണ് ജോവാൻ മോൺഫോർട്ട് എന്ന ഫോട്ടോഗ്രാഫർ മെസിയും കുഞ്ഞ് യമാലിന്റെയും ചിത്രം പകർത്തിയത്. (AP Photo/Joan Monfort)
advertisement
3/7
അന്ന് യമാലിന് അഞ്ച് മാസമാണ് പ്രായം. 20 വയസ്സുള്ള മെസ്സി, യമാലിനെ കുളിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. (AP Photo/Joan Monfort)
advertisement
4/7
പ്രാദേശിക പത്രമായ ദിയാരിയോ സ്‌പോർട്ടിന്റെയും യുനിസെഫിന്റെയും വാർഷിക ചാരിറ്റി ഡ്രൈവിന്റെ ഭാഗമായി ബാഴ്‌സലോണ കളിക്കാർ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കലണ്ടറിനായി പോസ് ചെയ്തു. മോൺഫോർട്ടായിരുന്നു ഫോട്ടോ ഷൂട്ടുകളുടെ ചുമതല. മെസ്സി യമാലിന്റെ കുടുംബത്തോടൊപ്പം ജോടിയായി. ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള യമാലിന്റെ അമ്മയെയും ഫോട്ടോയിൽ കാണാം. (Image: AP)
advertisement
5/7
യമാലിന്റെ ചരിത്ര ഗോളിലാണ് ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ യൂറോ കപ്പ് ഫൈനലിലെത്തിയത്. വെറും 16 വയസും 362 ദിവസവും പ്രായമുള്ള യമാൽ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. ബെർലിനിൽ നടക്കുന്ന ഫൈനലിന്റെ തലേദിവസം ശനിയാഴ്ച യമാലിന് 17 വയസ് തികയും. (Image: AP)
advertisement
6/7
സെമി ഫൈനലിന് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ യമാല്‍ മറ്റൊരു ചരിത്രം കുറിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഇതിഹാസതാരം പെലെ സ്ഥാപിച്ച റെക്കോഡാണ് യമാല്‍ മറികടന്നത്. (Image: AFP)
advertisement
7/7
56 കാരനായ മോൺഫോർട്ടിന് 2007 മുതൽ ആ ഫോട്ടോകൾ ഓൺലൈനിൽ ട്രെൻഡുചെയ്യാൻ തുടങ്ങിയപ്പോൾ ഒരു സുഹൃത്ത് സന്ദേശമയയ്‌ക്കുന്നതുവരെ ആ ചിത്രത്തിലുള്ളത് യമാൽ ആണെന്ന് അറിയില്ലായിരുന്നു. 1991 മുതൽ ഒരു സ്‌പോർട്‌സ് ഫോട്ടോഗ്രാഫറായി ഒരു നീണ്ട കരിയറിന് ഉടമയായാണ്. തന്റെ ഒരു ഫോട്ടോയിലും ഇത്രയും ആവേശം താൻ അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. (Image: AP)
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയ്‌ക്കൊപ്പമുള്ള കുഞ്ഞ് ഇന്ന് യൂറോകപ്പില്‍ സ്‌പെയിന്റെ അത്താണി; വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ