TRENDING:

രോഹിത് ശർമ്മ വിലപിടിപ്പുള്ള സാധനങ്ങൾ മറന്നുവെക്കുന്നത് എന്തുകൊണ്ട്?

Last Updated:
സോഷ്യൽ മീഡിയയിൽ രോഹിത് ശർമ്മയെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ വലിയതോതിൽ വൈറലാകുന്നുണ്ട്
advertisement
1/6
രോഹിത് ശർമ്മ വിലപിടിപ്പുള്ള സാധനങ്ങൾ മറന്നുവെക്കുന്നത് എന്തുകൊണ്ട്?
ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്രതലത്തിൽ സ്വപ്നസമാനമായ നേട്ടങ്ങൾ കൈവരിച്ച ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ മുതൽ ഏറ്റവുമധികം സിക്സർ നേടിയ താരം എന്നിങ്ങനെ രോഹിത് ശർമ്മയുടെ പേരിലുള്ള ലോക റെക്കോർഡുകൾ നിരവധിയാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ രോഹിത് ശർമ്മയെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ വലിയതോതിൽ വൈറലാകുന്നുണ്ട്.
advertisement
2/6
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വിലപിടിപ്പുള്ള സാധനങ്ങൾ മറന്നുവെക്കുന്ന രോഹിത് ശർമ്മയുടെ ശീലമാണ്. മിക്കപ്പോഴും ബസിലോ ഹോട്ടലിലോ വെച്ചാണ് രോഹിത് ശർമ്മ വിലപിടിപ്പുള്ള സാധനങ്ങൾ മറന്നുവെച്ചിട്ടുള്ളത്. ഒരു യൂറോപ്യൻ രാജ്യത്തേക്ക് ഒരു മത്സരത്തിന് പോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒരിക്കൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടു. യാത്രയ്ക്കു തൊട്ടുമുമ്പാണ് പാസ്പോർട്ട് നഷ്ടമായത്. തുടർന്ന് ഉന്നതതല ഇടപെടലിലൂടെയാണ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എടുക്കാനായത്. ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻതാരം ദിനേഷ് കാർത്തിക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
advertisement
3/6
വെജിറ്റേറിയനാണെങ്കിലും, രോഹിത് ശർമ്മയ്ക്ക് മുട്ട വളരെ ഇഷ്ടമുള്ള ഭക്ഷണമാണ്. പക്ഷേ അവ വീട്ടിൽനിന്ന് അദ്ദേഹം മുട്ട കഴിക്കില്ല. പുറത്തു പോകുമ്പോഴും സുഹൃത്തുക്കളുടെ വീട്ടിൽനിന്നുമാണ് അദ്ദേഹം പുഴുങ്ങിയ മുട്ട കഴിക്കാറുള്ളത്. ഒറ്റയിരിപ്പിൽ എത്ര മുട്ട വേണമെങ്കിലും രോഹിത് ശർമ്മ അകത്താക്കും. ഒരിക്കൽ രോഹിത് ശർമ്മ തുടർച്ചയായി 50 മുട്ട കഴിക്കാൻവേണ്ടി സുഹൃത്തിനെ വെല്ലുവിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
advertisement
4/6
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നീ ഭാഷകൾക്ക് പുറമെ തെന്നിന്ത്യൻ ഭാഷയായ തെലുങ്കും രോഹിത് ശർമ്മയ്ക്ക് നന്നായി സംസാരിക്കാൻ അറിയാം. അത് എങ്ങനെയാണെന്നല്ലേ, രോഹിത് ശർമ്മയുടെ അമ്മയുടെ കുടുംബം ആന്ധ്രാപ്രദേശിൽനിന്നുള്ളവരാണ്. വിശാഖപട്ടണമാണ് രോഹിത് ശർമ്മയുടെ അമ്മയുടെ മുൻ തലമുറക്കാർ ജനിച്ചുവളർന്നത്.
advertisement
5/6
പ്രശസ്ത സ്‌പോർട്‌സ് മാനേജ്‌മെന്‍റ് സ്ഥാപന ഉടമ ബണ്ടി സച്ച്‌ദേവയുടെ ബന്ധുവാണ് രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദെ. സൊഹൈൽ ഖാന്‍റെ ഭാര്യ സീമ സച്ച്ദേവയുടെ സഹോദരനാണ് ബണ്ടി സച്ച്ദേവ.
advertisement
6/6
ജീവിതകാലം മുഴുവൻ ബോറിവാലിയിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് രോഹിത് ശർമ്മ താമസിച്ചിരുന്നത്. കുട്ടിക്കാലം മുതൽക്കേ രോഹിത് അവർക്കൊപ്പമായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ രക്ഷിതാക്കൾ ഡോംബിവിലിയിൽ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വീട്ടിലെ സ്ഥലപരിമിതി കാരണമാണ് രോഹിത് ബോറിവാലിയിലേക്ക് വരുന്നത്. അദ്ദേഹത്തിന്‍റെ പഠനവും ക്രിക്കറ്റ് പരിശീലനവുമെല്ലാം ബോളിവാലിയിലായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
രോഹിത് ശർമ്മ വിലപിടിപ്പുള്ള സാധനങ്ങൾ മറന്നുവെക്കുന്നത് എന്തുകൊണ്ട്?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories