TRENDING:

ആറ് മിനിട്ട് വൈകിയിട്ടും ഗാംഗുലി ടൈംഡ് ഔട്ടായില്ല! ഷാകിബ് അൽ ഹസൻ ചെയ്തത് തെറ്റാണോ?

Last Updated:
ടൈംഡ് ഔട്ടായി പുറത്താകുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററാകേണ്ടിയിരുന്നത് ഇന്ത്യയുടെ മുൻ നായകൻ സൌരവ് ഗാംഗുലിയായിരുന്നു.
advertisement
1/7
ആറ് മിനിട്ട് വൈകിയിട്ടും ഗാംഗുലി ടൈംഡ് ഔട്ടായില്ല! ഷാകിബ് അൽ ഹസൻ ചെയ്തത് തെറ്റാണോ?
ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ള മത്സരമായി മാറി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ടൈംഡ് ഔട്ടായി ഒരു ബാറ്റർ പുറത്താകുന്നതിന് ഈ മത്സരം സാക്ഷ്യം വഹിച്ചു. ശ്രീലങ്കൻ ആൾറൌണ്ടർ എയ്ഞ്ചലോ മാത്യൂസാണ് ഈ രീതിയിൽ പുറത്തായത്. നിശ്ചിതസമയമായിട്ടും ബാറ്റിങിന് തയ്യാറാകാതിരുന്ന മാത്യൂസിനെതിരെ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്യുകയായിരുന്നു. ഇതോടെ അംപയർമാർ ഔട്ട് നൽകി.
advertisement
2/7
മാന്യൻമാരുടെ കളി എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിന് ചേർന്ന നടപടിയല്ല, ഷാക്കിബിന്‍റേതെന്ന് വിമർശകർ പറയുന്നു. അതേസമയം ഷാക്കിബിനെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയായി മാത്യൂസിന്‍റെ ഔട്ട് മാറി. എന്നാൽ ടൈംഡ് ഔട്ടിനുവേണ്ടി അപ്പീൽ ചെയ്തത് സഹതാരത്തിന്‍റെ നിർദേശം അനുസരിച്ചാണെന്നാണ് ഷാക്കിബ് അൽ ഹസൻ മത്സരശേഷം പറഞ്ഞത്. തന്‍റെ ടീമിന്‍റെ വിജയം ഉറപ്പാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഷാക്കിബ് പറഞ്ഞു.
advertisement
3/7
എന്നാൽ, ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാകേണ്ടിയിരുന്നത് ഇന്ത്യയുടെ മുൻ നായകൻ സൌരവ് ഗാംഗുലിയായിരുന്നു. എതിർ ടീം ക്യാപ്റ്റൻ അപ്പീൽ നൽകാതിരുന്നതുകൊണ്ടാണ് ബാറ്റിങ്ങിന് ആറ് മിനിട്ട് വൈകി ക്രീസിലെത്തിയിട്ടും ഗാംഗുലി അന്ന് പുറത്താകാതിരുന്നത്.
advertisement
4/7
2007ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു സംഭവം. അന്നു ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെ രണ്ടാമത്തെ വിക്കറ്റ് വീണപ്പോള്‍ പുതുതായി ക്രീസിലേക്കു വരേണ്ടിയിരുന്നത് ഗാംഗുലിയായിരുന്നു.
advertisement
5/7
എന്നാൽ അനുവദനീയമായ രണ്ടു മിനിട്ട് പിന്നിട്ടിട്ടും ഗാംഗുലി എത്തിയില്ല. ക്രീസിൽ ഉണ്ടായിരുന്ന ദ്രാവിഡ് അക്ഷമനായി ഡ്രെസിങ് റൂമിലേക്ക് നോക്കി. ഈ സമയം ഗ്രെയിം സ്മിത്ത് ഉൾപ്പടെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ അംപയറോട് വിവരം തിരക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പുതിയ ബാറ്റർ വൈകുന്നതെന്ന് ദ്രാവിഡിനോ, കളത്തിലുണ്ടായിരുന്ന മറ്റ് കളിക്കാർക്കോ മനസിലായില്ല.
advertisement
6/7
ഒടുവിൽ ഗാംഗുലി ക്രീസിലെത്തി സ്ട്രൈക്ക് നേരിടാൻ തയ്യാറായപ്പോൾ ആറ് മിനിട്ട് കഴിഞ്ഞിരുന്നു. അന്ന് വേണമെങ്കിൽ ക്രിക്കറ്റ് നിയമപ്രകാരം സ്മിത്തിന് അപ്പീൽ ചെയ്യാമായിരുന്നു. അങ്ങനെയെങ്കിൽ അംപയർ ഔട്ട് അനുവദിക്കുകയും ചെയ്യുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററായി ഗാംഗുലി മാറുകയും ചെയ്തേനെ. അപ്രതീക്ഷിതമായി അടുപ്പിച്ച് രണ്ട് വിക്കറ്റ് വീണതോടെ ഗാംഗുലി ബാറ്റിങ്ങിന് തയ്യാറാകുകയോ പാഡണിയുകയോ ചെയ്യാതിരുന്നതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് അന്ന് ടീമുമായി അടുപ്പമുള്ളവർ പറഞ്ഞത്.
advertisement
7/7
അതേസമയം അപ്പീൽ പിൻവലിക്കുന്നോയെന്ന് അംപയർമാർ തന്നോട് ചോദിച്ചതായി ഷാക്കിബ് അൽ ഹസൻ പ്രതികരിച്ചു. എന്നാൽ താൻ യുദ്ധമുഖത്തായിരുന്നു. ഹെൽമെറ്റിൽ തകരാറുള്ളതുകൊണ്ടാണ് മാത്യൂസ് ഗാർഡ് എടുക്കാൻ വൈകിയത്. ഇതേത്തുടർന്നാണ് ഷാക്കിബിന്‍റെ അപ്പീലും അംപയറുടെ ഔട്ട് വിളിയും ഉണ്ടായത്.
മലയാളം വാർത്തകൾ/Photogallery/Sports/
ആറ് മിനിട്ട് വൈകിയിട്ടും ഗാംഗുലി ടൈംഡ് ഔട്ടായില്ല! ഷാകിബ് അൽ ഹസൻ ചെയ്തത് തെറ്റാണോ?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories