TRENDING:

Year Ender 2020 | കായിക പ്രേമികൾക്ക് ഈ വർഷം നഷ്ടമായ 5 കളിപ്പൂരങ്ങൾ

Last Updated:
ഈ ഒരു വർഷം കായികലോകത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ലോക കായിക മാമാങ്കമായ ഒളിംപിക്സും മാറ്റിവെക്കേണ്ടിവന്ന വർഷമാണിത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 ൽ റദ്ദാക്കിയ സുപ്രധാന കായിക മത്സരങ്ങളുടെ പട്ടിക ഇതാ.
advertisement
1/6
Year Ender 2020 | കായിക പ്രേമികൾക്ക് ഈ വർഷം നഷ്ടമായ 5 കളിപ്പൂരങ്ങൾ
മഹാമാരിയിൽ മുങ്ങിപ്പോയ വർഷം, 2020നെ അങ്ങനെയാകും ചരിത്രം രേഖപ്പെടുത്തുക. ലോക ജനതയ്ക്കാകെ വലിയ നഷ്ടമാണ് 2020. അതുപോലെ തന്നെ കായികലോകത്തിനും. ഇപ്പോഴും ലോകത്തിന്‍റെ പലഭാഗങ്ങളും മേഖലകളുമൊക്കെ അടച്ചുപൂട്ടൽ തുടരുകയാണ്. മാസ്ക്കിനും സാനിറ്റൈസറിനും സാമൂഹിക അകലത്തിനുമൊപ്പം വെർച്വൽ പൊളിറ്റിക്കൽ റാലികൾ, ഒടിടി സിനിമ റിലീസ്, എന്നിവയൊക്കെ നമ്മുടെ ജീവിതത്തിലെ പുതുമകളായി. ഈ ഒരു വർഷം കായികലോകത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ലോക കായിക മാമാങ്കമായ ഒളിംപിക്സും മാറ്റിവെക്കേണ്ടിവന്ന വർഷമാണിത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 ൽ റദ്ദാക്കിയ സുപ്രധാന കായിക മത്സരങ്ങളുടെ പട്ടിക ഇതാ.
advertisement
2/6
1. ടോക്യോ ഒളിംപിക്സ്- ജപ്പാനിലെ ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. രോഗവ്യാപന ഘട്ടത്തിലും സംഘാടകർ ഒളിംപിക്സ് നടത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്ന് ഇത് 2021 ലേക്ക് മാറ്റി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ടോക്യോ ഒളിംപിക്സ് 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ നടക്കും.
advertisement
3/6
2. ടി20 ക്രിക്കറ്റ് ലോകകപ്പ്- ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐസിസി ടി 20 ലോകകപ്പ് 2020 കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നു. ഒക്ടോബർ 18 മുതൽ നവംബർ 20 വരെയായിരുന്നു ടി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. 2022ലേക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടി20 ലോകകപ്പ് മാറ്റിവച്ചത്. 2021ൽ ഇന്ത്യയിൽ നടക്കേണ്ട ടി20 ലോകകപ്പ് മുൻനിശ്ചയപ്രകാരം നടക്കും. മാറ്റിവച്ച 2020 പതിപ്പ് 2022 ൽ ഓസ്‌ട്രേലിയയിൽ നടക്കും.
advertisement
4/6
3. യുവേഫ യൂറോ 2020- 2020ൽ നടക്കേണ്ടിയിരുന്ന മറ്റൊരു പ്രധാനപ്പെട്ട കായിക മാമാങ്കമായിരുന്നു യൂറോ കപ്പ്. ഇത് 2021ലേക്ക് മാറ്റിവെക്കാൻ യുവേഫ തീരുമാനിച്ചു. 2020 ജൂൺ 12 മുതൽ 2020 ജൂലൈ 12 വരെയായിരുന്നു യൂറോകപ്പ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് 2021 ജൂൺ 11 നും 2021 ജൂലൈ 11 നും ഇടയിൽ ചാംപ്യൻഷിപ്പ് നടക്കും.
advertisement
5/6
4. വിംബിൾഡൺ ടെന്നീസ് ചാംപ്യൻഷിപ്പ്- കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ലെ വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. ജൂൺ 28 നും ജൂലൈ 11 നും ഇടയിലാണ് ഇത് നടക്കേണ്ടിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം (1939-1945) ആദ്യമായാണ് വിംബിൾഡൺ റദ്ദാക്കേണ്ടിവരുന്നത്. ഇതു കൂടാതെ ബി‌എൻ‌പി പാരിബാസ് ഓപ്പൺ, മിയാമി ഓപ്പൺ, വോൾവോ കാർ ഓപ്പൺ എന്നീ ടെന്നീസ് ടൂർണമെന്‍റുകളും മാറ്റിവെച്ചു.
advertisement
6/6
5. അമ്പെയ്ത്ത് ലോകകപ്പ്- 2020ൽ ചൈനയിലെ ഷാങ്ഹായിൽ നടക്കേണ്ടിയിരുന്ന അമ്പെയ്ത്ത് ലോകകപ്പ് റദ്ദാക്കിയിരുന്നു. മെയ് 4 മുതൽ മെയ് 10 വരെയായിരുന്നു ഇത് നടക്കേണ്ടിയിരുന്നത്. പുതുക്കിയ സമയക്രമം അറിയിച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Sports/
Year Ender 2020 | കായിക പ്രേമികൾക്ക് ഈ വർഷം നഷ്ടമായ 5 കളിപ്പൂരങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories