കോൺഗ്രസ് സീറ്റില്ല: സ്വതന്ത്രയായി മത്സരിക്കുമെന്ന് സുമലത
Last Updated:
കോൺഗ്രസ് സീറ്റില്ല: സ്വതന്ത്രയായി മത്സരിക്കുമെന്ന് സുമലത
advertisement
1/7

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സുമലത
advertisement
2/7
അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യ കൂടിയായ സുമതല അദ്ദേഹത്തിന്റെ മണ്ഡലമായ മാണ്ഡ്യയിൽ നിന്നാകും ജനവിധി തേടുക
advertisement
3/7
നേരത്തെ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്, സുമലതയ്ക്ക് പിന്തുണ നൽകുമെന്ന് ബിജെപി അറിയിച്ചിരുന്നു
advertisement
4/7
എന്നാൽ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സ്വതന്ത്രയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിക്കുകയായിരുന്നു
advertisement
5/7
ആരെയും വേദനിപ്പിക്കാനില്ല ഈ തീരുമാനം. അംബരീഷ് പൂർത്തിയാകാതെ വിട്ടു പോയ ചില കാര്യങ്ങളുണ്ട്. അത് പൂർത്തിയാക്കണം. മാണ്ഡ്യയിലെ ജനങ്ങൾ അംബരീഷിന് നൽകിയ വിശ്വാസവും സ്നേഹവും എനിക്ക് സംരക്ഷിക്കണം. അതിനു വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ഞാൻ സ്വതന്ത്രയായി മത്സരിക്കും. സുമലത പ്രസ്താവനയിൽ പറഞ്ഞു
advertisement
6/7
ഒരു കാലത്ത് സിനിമാ രംഗത്ത് തിളങ്ങി നിന്ന് താരമായിരുന്ന സുമലത. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
advertisement
7/7
തൂവാനത്തുമ്പികൾ, ന്യൂഡൽഹി, നിറക്കൂട്ട് അടക്കം പ്രശസ്ത ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് സുമലത