'ഒരു സ്കോട്ടിഷ് ഓണം'; ചെണ്ടമേളവും സദ്യയുമായി അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം
- Published by:Arun krishna
- news18-malayalam
Last Updated:
ഇരുപതിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ ആഘോഷത്തിൻറെ ഏറ്റവും വലിയ ആകർഷണമായിരുന്നു.
advertisement
1/9

നാട്ടില്‍ ഓണം ആഘോഷിച്ചതിന്‍റെ ഓര്‍മ്മകളുമായി മറുനാട്ടില്‍ പ്രവാസികള്‍ നടത്തുന്ന ഓണാഘോഷ കാഴ്ചകള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും മലയാളി സംഘടനകള്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ പ്രവാസികള്‍ക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. എന്നാല്‍ സ്കോട്ടീഷ് പർവ്വത നിരകൾക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ ആയിരത്തോളം മലയാളികൾ ഒത്തൊരുമിച്ച് ഓണമാഘോഷിക്കുമെന്ന് ആരും കരുതികാണില്ല.
advertisement
2/9
വടക്കുകിഴക്കന്‍ സ്കോട്ട്ലാന്‍റിലെ അബർഡീൻ എന്ന ചെറുപട്ടണത്തിലെ ആയിരത്തോളം വരുന്ന മലയാളികളാണ്. ചെണ്ടമേളവും സദ്യയും മാവേലിയുമൊക്കെയായി ഓണം ആഘോഷിച്ചത്.
advertisement
3/9
യുകെയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തെ അബര്‍ഡീന്‍ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത്. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ വര്‍ണാഭമായ തലപ്പൊലിയോടെയാണ് മാവേലിയെ വേദിയിലേക്ക് ആനയിച്ചത്.
advertisement
4/9
സ്വാതന്ത്രത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ത്യൻ പതാകയേന്തിയാണ് താലപ്പൊലി അണിനിരന്നത്. അബർഡീൻ മേളം ക്ലബ് അവതരിപ്പിച്ച്ശിങ്കാരിമേളവും ഓണാഘോഷത്തിന് മാറ്റു കൂട്ടി. തുടർന്ന് തിരുവാതിരകളിയും നാടോടി നൃത്തവും ,സിനിമാറ്റിക് ഡാൻസുമെല്ലാമായി അബർഡീൻ മലയാളികൾ ആഘോഷം പൊടിപൊടിച്ചു.
advertisement
5/9
ഇരുപതിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ ആഘോഷത്തിൻറെ ഏറ്റവും വലിയ ആകർഷണമായിരുന്നു. ബ്രിട്ടണിൽ കിട്ടാന്‍ പ്രയാസമുള്ള നാടൻ പച്ചക്കറികളും , ഞാലിപൂവനും നാടൻപപ്പടവും എല്ലാം സംഘാടകർ ഏറെ പണിപ്പെട്ടാണ് ഇവിടെ എത്തിച്ചത്.
advertisement
6/9
തണുപ്പിനെ അവഗണിച്ച് കേരളീയ വേഷം ധരിച്ച് സ്ത്രീകളും, മുണ്ടും ഷർട്ടുമണിഞ്ഞ് പുരുഷനമാരും ഓണാഘോഷത്തിൽ പങ്കുചേർന്നു.
advertisement
7/9
കോവിഡ് മഹാമാരി സമയത്തും ശ്രദ്ധേയമായ സേവനവുമായി അബർഡീൻ മലയാളി അസോസിയേഷൻ മുന്നിലുണ്ടായിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന മലയാളികളുടെ വീടുകളിലെല്ലാം എഎംഎ ഭക്ഷണമെത്തിച്ചിരുന്നു.നാട്ടിൽ നടക്കുന്ന സേവനപ്രവർത്തനങ്ങളിലും എഎംഎ പങ്കുവഹിക്കാറുണ്ട്.
advertisement
8/9
ലോകത്തിൻറെ ഏതുകോണിലായാലും മലയാളികൾ അവരുടെ വേരുകൾ മറക്കില്ല . ഓണം കൂട്ടായ്മയുടെ വലിയ പ്രതീകമാണെന്നും നൻമയുടെ പ്രതീകമാണെന്നും മാവേലിയായി വേഷമിട്ട് എത്തിയ എഎംഎ പ്രസിഡണ്ട് നിമ്മി സെബ്സ്റ്റ്യൻ പറഞ്ഞു.
advertisement
9/9
സെക്രട്ടറി ജെയിംസ് കുട്ടി എക്സിക്യുട്ടീവ് അംഗങ്ങളായ ജോർജ് ചാക്കോ, ബിജു കൃഷ്ണൻ, സുഭാഷ് കുര്യൻ, ജോൺസൺ ജോസഫ്, ജോബി പോൾ, ബിൻസ് തോമസ്, രാജേന്ദു ഐആർ, ടിവിൻ ഫ്രാൻസിസ് എന്നിവർ മുഖ്യ സംഘാടകരായിരുന്നു.
മലയാളം വാർത്തകൾ/Photogallery/World/
'ഒരു സ്കോട്ടിഷ് ഓണം'; ചെണ്ടമേളവും സദ്യയുമായി അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം