കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്
- Published by:Asha Sulfiker
Last Updated:
തങ്ങളുടെ കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കാനുള്ള ഗവേഷണ ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്നും തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം
advertisement
1/9

ബാങ്കോക്ക്: പരീക്ഷണാർഥം നൽകിയ 'ഡ്രഗ് കോക്ടെയിൽ' കൊറോണ വൈറസ് രോഗിയിൽ വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന് അവകാശവാദം ഉന്നയിച്ച് തായ്‌ലന്‍ഡ്.
advertisement
2/9
ഫ്ലൂ, എച്ച്ഐവി ചികിത്സകള്‍ക്കായുപയോഗിക്കുന്ന ആന്‍റി വൈറല്‍സ് അടങ്ങിയ കോക്ടെയിലാണ് 71 കാരിയായ വൈറസ് ബാധിതയ്ക്ക് നൽകിയത്.
advertisement
3/9
ഇത് നൽകി 48 മണിക്കൂറിനുള്ളിൽ ഇവരുടെ കൊറോണ വൈറസ് റിസൽട്ട് നെഗറ്റീവ് ആയെന്നും തായ്ലൻഡ് ആരോഗ്യ മന്ത്രാലയം തന്നെയാണ് അറിയിച്ചത്.
advertisement
4/9
'71 കാരിയായ രോഗിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡ്രഗ് കോക്ടെയിൽ നൽകി 48 മണിക്കൂറുകള്‍ക്കുള്ളിൽ അവരുടെ റിസൽട്ട് നെഗറ്റീവ് ആവുകയായിരുന്നു' എന്നാണ് ദിവസേന നടത്താറുള്ള വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധി ഡോ.ക്രിയെങ്ക്സക് അറ്റിപ്പോവനിച്ച് അറിയിച്ചത്.
advertisement
5/9
അതീവ അവശതയിലായിരുന്ന അവർ അടുത്ത 12 മണിക്കൂറിനുള്ളിൽ കിടക്കയിലെഴുന്നേറ്റിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
6/9
ഫ്ലൂവിന്റെ പ്രതിരോധിക്കാൻ നൽകുന്ന oseltamivir എന്ന മരുന്നിനൊപ്പം HIV ചികിത്സയ്ക്കായുപോയോഗിക്കുന്ന lopinavir and ritonavir എന്നീ മരുന്നുകൾ സംയോജിപ്പിച്ചാണ് രോഗിക്ക് നൽകിയത്.
advertisement
7/9
തങ്ങളുടെ കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കാനുള്ള ഗവേഷണ ഫലങ്ങൾക്ക് കാത്തിരിക്കുകയാണെന്നും ഡോ.ക്രിയെങ്ക്സക് വ്യക്തമാക്കി.
advertisement
8/9
തായ്ലൻഡിൽ ഇതുവരെ 19 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 8 പേരും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 11 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
advertisement
9/9
ഇത്തരത്തിൽ രോഗമുക്തി തേടി വീട്ടിലേക്ക് മടങ്ങിയ ഒരു രോഗിയെ തായ്ലൻഡ് ആരോഗ്യമന്ത്രി നേരിട്ടെത്തി സന്ദർശിച്ചിരുന്നു. ഇതിന്റെ വീഡിയോയും ആരോഗ്യമന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/World/
കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്