കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തിയിലെ നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറു രഥങ്ങളിൽ അഞ്ചു രഥങ്ങൾ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ സംഗമിക്കുന്നതാണ് ചടങ്ങ്. പതിനായിരക്കണക്കിനാളുകളാണ് ആവേശവും ഭക്തിയും നിറഞ്ഞു നിൽക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തുക. ഉത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനാൽ വൻ ജനതിരക്ക് പ്രതീക്ഷിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.