തൊണ്ണൂറാം വയസ്സിലും വീട്ടുമുറ്റത്തു നാടൻ വിളകൾ കൃഷി ചെയ്ത് മാതൃകയാവുകയാണ് വയനാട്ടിലെ, പുൽപ്പള്ളിയിലെ മേരിയമ്മ എന്ന മേരിക്കുട്ടി. കൃഷിപ്പണിയിൽ ഒപ്പം ഉണ്ടായിരുന്ന ഭർത്താവു മാത്യുവിന്റെ വേർപാടിൽ തളരാതെ മുന്നോട്ട് പോവുകയാണ് മേരിയമ്മ. മുൻപ് രാഹുൽ ഗാന്ധി എം പി ഈ കർഷക ദമ്പതികളെ നേരിട്ടെത്തി അനുമോദിച്ചിരുന്നു.