advertisement
advertisement

ശ്രീരാമ ക്ഷേത്രം നാൾവഴി

Expand

See the story of Ram here

RAM MANDIR VIRTUAL TOUR

Go inside and see the temple

See the story of Ram here

0

RAM MANDIR VIRTUAL TOUR

Go inside and see the temple

ശ്രീരാമക്ഷേത്രം വീഡിയോ

രാമക്ഷേത്രം വെബ് സ്റ്റോറീസ്

ശ്രീരാമ ക്ഷേത്ര സ്ഥാനം

അയോധ്യയിലെശ്രീരാമക്ഷേത്രം

ശ്രീരാമക്ഷേത്ര പ്രവേശിക

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ജനുവരി 22-ന് നടക്കും. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് രാമക്ഷേത്രനിർമാണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2020 ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തിയത്. ക്ഷേത്രനിർമാണം അന്നുമുതൽ കഴിഞ്ഞ 3 വർഷത്തിലേറെയായി നടന്നുവരികയാണ്.

ഏതാണ്ട് 15 തലമുറകളായി ലോകമെമ്പാടുമുള്ള 200-ലധികം ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള അഹമ്മദാബാദിലെ സോംപുര കുടുംബമാണ് 1988-ൽ ക്ഷേത്രത്തിന്റെ രൂപകല്പന ചെയ്തത്. ആദ്യരൂപകല്പനയിൽ നിന്ന് പല മാറ്റങ്ങളോടെയാണ് സോംപുര ശിൽപികൾ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ 235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവുമുള്ള ക്ഷേത്രത്തിന്റെ രൂപകൽപ്പന 2020ലാണ് തയ്യാറാക്കിയത്. ക്ഷേത്രത്തിനു വേണ്ട ജോലികൾ 32 വർഷം മുമ്പ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ, വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ കായിക താരങ്ങൾ, അമിതാഭ് ബച്ചൻ, മോഹൻ ലാൽ, രജനികാന്ത് തുടങ്ങിയ അഭിനേതാക്കൾ എന്നിങ്ങനെ വിവിധ മേഖലകളിലെ എണ്ണായിരത്തോളം പ്രമുഖരെ 11 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതീവസുരക്ഷയിൽ നടക്കുന്ന ചടങ്ങുകൾ മൂന്നു മണിക്കൂറിലേറെ നീണ്ടു നിൽക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.

advertisement