നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ

  വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ

  പിഴ ചുമത്തപ്പെട്ട ബേതാൽ സിങ് തിരിച്ച് വാദമുന്നയിക്കാൻ നിൽക്കാതെ പിഴ തുക നൽകി മാതൃകയായി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: റോഡിൽ എരുമ ചാണകമിട്ടതിന്റെ പേരിൽ ഉടമയ്ക്ക് പിഴ ഈടാക്കി മുൻസിപ്പാലിറ്റി അധികൃതർ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എരുമ ഫാം നടത്തിപ്പുകാരനും ഉടമയുമായ ബേതാൽ സിങ്ങിനെതിരെയാണ് പിഴ ചുമത്തിയത്.

   വൃത്തിയാക്കിയിട്ട റോഡിൽ എരുമ ചാണകമിട്ടതിനാണ് പതിനായിരം രൂപ പിഴ ഈടാക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിധിയിലെ റോഡുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും റോഡുകളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

   നഗരത്തിലെ വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തികൾ തുടരുകയാണ്. തെരുവുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നുണ്ടെന്നും മലിനമാക്കുന്നവർക്കെതിരെ പിഴ ചുമത്തിക്കൊണ്ടിരിക്കുകയാണെന്നും മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മനീഷ് കനാസുജിയ പറയുന്നു.

   You may also like:പുതുവത്സര ആഘോഷത്തിന് ലഹരിവസ്തുക്കളും; മുംബൈയിൽ പിടികൂടിയത് 1 കോടിയുടെ ലഹരിവസ്തുക്കൾ

   കഴിഞ്ഞ ദിവസം റോഡ് ശുചീകരണം നടക്കുന്നതിനിടയിൽ റോഡിലൂടെ അലഞ്ഞു നടന്ന എരുമകളാണ് ചാണകമിട്ടത്. ഉടമയോടെ എരുമകളെ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് പിഴ ചുമത്തിയതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

   അതേസമയം, പിഴ ചുമത്തപ്പെട്ട ബേതാൽ സിങ് തിരിച്ച് വാദമുന്നയിക്കാൻ നിൽക്കാതെ പിഴ തുക നൽകി മാതൃകയായി. ഗ്വാളിയാറിൽ മുനിസിപ്പാലിറ്റി അധികൃതർ സാമൂഹ്യ പ്രവർത്തരുടെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗ്വാളിയാർ കോട്ടയിലേക്ക് പോളിത്തീൻ കവറിൽ സാധനങ്ങൾ കൊണ്ടുവരരുതെന്നും റോഡും ചുറ്റുപാടുകളും വൃത്തായി സൂക്ഷിക്കണമെന്നും ജനങ്ങൾക്ക് ബോധവത്കരണം നടത്തി വരികയാണ്.
   Published by:Naseeba TC
   First published:
   )}