പുതുവത്സര ആഘോഷത്തിന് ലഹരിവസ്തുക്കളും; മുംബൈയിൽ പിടികൂടിയത് 1 കോടിയുടെ ലഹരിവസ്തുക്കൾ
- Published by:Naseeba TC
- news18-malayalam
Last Updated:
നാല് കിലോ ചരസ്, 11 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്
മുംബൈ: നാല് കിലോ ചരസ്, 11 കിലോ കഞ്ചാവ് എന്നിവയുമായി ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ അറസ്റ്റിൽ. നാർകോടിക്സ് ബ്യൂറോ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. പുതുവത്സര ആഘോഷങ്ങളിൽ പാർട്ടികളിൽ വിതരണം ചെയ്യാനെത്തിച്ച ലഹരി വസ്തുക്കളാണിതെന്ന് എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. മുംബൈ മുലുന്ദ് ചെക്ക് നാകയിൽ നിന്നാണ് ലഹരിവസ്തുക്കളുമായി ആളെ പിടികൂടിയത്. താനെ സ്വദേശിയായ അഷ്റഫ് മുസ്തഫ ഷായാണ് പിടിയിലായത്. താമസസ്ഥലത്തു നിന്നും മുംബൈയിലേക്കുള്ള വഴിയേയാണ് ഇയാളെ പിടികൂടിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
അഷ്റഫ് മുസ്തഫയുടെ കയ്യിൽ നിന്നും നാല് കിലോഗ്രാം ചരസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 11 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഡിസംബർ മുപ്പത്തിയൊന്നിന് പാർട്ടികളിൽ വിതരണം ചെയ്യാനായി ജമ്മു കശ്മീരിൽ നിന്ന് എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് അഷ്റഫ് മുസ്തഫ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
advertisement
You may also like:കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവാ സർക്കാർ
You may also like:രാവിലെ കോഴി ഫാം രാത്രി കഞ്ചാവ് വില്പന; കൊല്ലത്ത് മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മുംബൈയിലെ ലഹരി വസ്തു വിതരണക്കാരുമായും വിൽപ്പനക്കാരുമായും ബന്ധമുള്ളയാളാണ് മുസ്തഫ. വർഷങ്ങളായി ഇയാൾ ലഹരി വിൽപ്പന നടത്തി വരികയാണെന്നും എൻസിബി അറിയിച്ചു. മുംബൈയിൽ എവിടെയൊക്കെയാണ് പാർട്ടികൾ നടത്തുന്നതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്യുന്നതെന്നും ഇയാളെ ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാമെന്ന കണക്കുകൂട്ടലിലാണ് എൻസിബി.
advertisement
അഷ്റഫ് മുസ്തഫയുടെ ഫോൺ രേഖകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
Location :
First Published :
December 30, 2020 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുവത്സര ആഘോഷത്തിന് ലഹരിവസ്തുക്കളും; മുംബൈയിൽ പിടികൂടിയത് 1 കോടിയുടെ ലഹരിവസ്തുക്കൾ