ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 72 വർഷം, ഇന്റർനെറ്റിൽ വൈറലായി മുത്തശ്ശനും മുത്തശ്ശിയും

Last Updated:

ഭർത്താവിന് 101 വയസും ഭാര്യക്ക് 90 വയസുമാണ് പ്രായം

ബന്ധങ്ങൾ കാലങ്ങളോളം സൂക്ഷിക്കുക എന്നത് പുതിയ കാലത്ത് ബുദ്ധിമുട്ടേറിയ ഒന്നാണ് അതുകൊണ്ടു തന്നെ യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തുക എന്നതും പലർക്കും പ്രയാസമാണ്. എന്നാൽ 72 വർഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. രസകരവും കൗതുകം നിറഞ്ഞതുമായ പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ പ്രസിദ്ധമായ ഹ്യൂമൻസ് ഓഫ് ബോബെ എന്ന പേജാണ് ദമ്പതികളെക്കുറിച്ച് വീഡിയോ തയ്യാറാക്കിയിരുന്നത്.
ഭർത്താവിന് 101 വയസും ഭാര്യക്ക് 90 വയസുമാണ് പ്രായം. 72 വർഷം മുമ്പാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. തങ്ങളുടെ ഒരുമയുടെ രഹസ്യവും പ്രണയത്തിലുള്ള പുതിയ തലമുറയിലെ യുവതീ യുവാക്കൾക്ക് പ്രാവർത്തികമാക്കാവുന്ന ചില പൊടിക്കൈകളും വീഡിയോയിൽ പറയുന്നുണ്ട്.
ഒട്ടും ഉത്സാഹമില്ലാത്ത നിങ്ങളുടെ ഒരു ദിവസത്തെ മാറ്റാൻ പോലും സാധിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ. ബർഫി എന്ന ബോളിവുഡ് സിനിമയിലെ “ഇത്നി സെ കുഷി” എന്ന് തുടങ്ങുന്ന ഗാനമാണ് വീഡിയോക്ക് പശ്ചാത്തലമായിട്ടുള്ളത്. ഇന്റർനെറ്റിലെ ഇന്നത്തെ മനോഹരമായ വീഡിയോകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത് ഈ വിഡീയോ എന്നതിൽ സംശയമില്ല.
advertisement
“ഇത് എങ്ങനെയാണ് നടക്കുന്നത്, 72 വർഷത്തിന് ശേഷവും ഇത് തുടരുന്നു. രഹസ്യം വെളിപ്പെടുത്തി ദമ്പതികൾ” എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദിവസവും ഒരു നേരം എങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നും എന്തു വന്നാലും പരസ്പരം കൈകൾ മുറുകെ പിടിക്കണം എന്നും ഇരുവരും പുതിയ തലമുറയോട് നിർദേശിക്കുന്നു. വ്യക്തികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പലപ്പോഴും ബന്ധങ്ങളെ ഇല്ലാതാകുന്നത്. കാര്യങ്ങളെ അതിൻ്റെ പാട്ടിന് വിട്ട് ആദ്യം ക്ഷമ പറഞ്ഞ് പഠിക്കണമെന്നും ദമ്പതികൾ പറയുന്നു. എന്ത് സംഭവിച്ചാലും ഒന്നിച്ചുണ്ടാകുമെന്ന വാക്ക് ദമ്പതികൾ ഒരു കാരണവശാലും മറക്കരുതെന്നും ഇരുവരും ഓർമ്മിപ്പിക്കുന്നു.
advertisement
advertisement
സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരമാണ് വീഡിയോക്ക് തന്നെ ലഭിച്ചിരിക്കുന്നത്. 3 ലക്ഷം ആളുകൾ ഇതിനോടകം വിഡീയോ ലൈക്ക് ചെയ്തു. ധാരാളം പേർ രസകരമായ നിരവധി കമന്റുകളും രേഖപ്പെടുത്തി. “മുത്തശ്ശന്റെ കൈ ഉയർത്താൻ സഹായിക്കുന്ന മുത്തശ്ശി.ഏറ്റവും അവസാനം നമ്മുക്ക് എല്ലാവർക്കും വേണ്ടത് ഇതുപോലുള്ള ഒരാളെയാണ്. ഇവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു” ഒരാൾ വീഡിയോക്ക് താഴെ കുറിച്ചു.
സമൂഹമാധ്യമങ്ങളിലെ താരമായ ഡോളി സിംഗും വീഡിയോക്ക് കമൻ്റുമായി എത്തി. “എന്റെ ദൈവമേ എനിക്ക് കരച്ചിൽ വരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇരുവർക്കും സ്നേഹവും ആശംസകളും നൽകുന്ന കമന്റുകളാണ് വീഡിയോക്ക് താഴെ നിറഞ്ഞത്.
advertisement
thedailygrandparents എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ ഇരുവരുടേതായി ഉണ്ട്. വിവിധങ്ങളായ ഫോട്ടോകളും വീഡിയോകളും ഈ അക്കൗണ്ടിലൂടെ രണ്ട് പേരും പങ്കുവെച്ചിട്ടുണ്ട്. മുത്തശ്ശന്റെയും മുത്തശ്ശിയുടെ കൂടുതൽ വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പേജ് ഫോളോ ചെയ്യാവുന്നതാണ്
Keyword: Viral Video, Old couple, Life, Internet Trend, ദമ്പതികൾ,ജീവിതം, വിവാഹ ജീവിതം
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 72 വർഷം, ഇന്റർനെറ്റിൽ വൈറലായി മുത്തശ്ശനും മുത്തശ്ശിയും
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement