advertisement

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആശ്വാസം: അത്യാധുനിക ഉപകരണങ്ങളുമായി കൊയിലാണ്ടി നഗരസഭ

Last Updated:

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, അലിംകൊ, കേരള സാമൂഹിക സുരക്ഷാ മിഷൻ എന്നിവയുടെ സഹകരണത്തോടെ 180 പേർക്ക് വീൽചെയറുകൾ, ഹിയറിംഗ് എയ്ഡുകൾ, പഠന സഹായ കിറ്റുകൾ എന്നിവ വിതരണം ചെയ്തു.

സഹായ ഉപകരണങ്ങള്‍ വിതരണം
സഹായ ഉപകരണങ്ങള്‍ വിതരണം
കൊയിലാണ്ടി നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു അധ്യക്ഷയായി. അസസ്മെൻ്റ് ക്യാമ്പില്‍ അര്‍ഹരായി കണ്ടെത്തിയവര്‍ക്കുള്ള കേള്‍വി സഹായ ഉപകരണങ്ങള്‍ (ഹിയറിംഗ് എയ്ഡ്), വീല്‍ചെയര്‍, വാക്കര്‍, എല്‍ബോ ക്രച്ചുകള്‍, ആക്‌സിലറി ക്രച്ചുകള്‍, റോളേറ്റര്‍, പഠന സഹായ കിറ്റുകള്‍, കമ്മോഡ് ചെയര്‍, ഊന്നുവടികള്‍, മുട്ട് വേദനക്കും നടുവേദനക്കും ഉപയോഗിക്കുന്ന ബെല്‍റ്റുകള്‍, സി പി ചെയര്‍ എന്നിവയാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകൊയുടെ എ.ഡി.ഐ.പി., രാഷ്ട്രീയ വയോശ്രീ യോജന (ആര്‍.വി.വൈ.) സ്‌കീമുകളും ഉപയോഗപ്പെടുത്തി കേരള സാമൂഹിക സുരക്ഷാ മിഷൻ്റെ സഹകരണത്തോടെയാണ് 180 പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരകണ്ടി, എ പി സുധീഷ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മോഹന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജിഷോ ജയിംസ് എന്നിവര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആശ്വാസം: അത്യാധുനിക ഉപകരണങ്ങളുമായി കൊയിലാണ്ടി നഗരസഭ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement