കാമുകന്റെ അച്ഛനൊടൊപ്പം കടന്നുകളഞ്ഞ 20കാരിയെ ഡൽഹിയിൽ നിന്ന് കണ്ടെത്തി

Last Updated:

20കാരി നാടുവിട്ടത് കാമുകന്റെ പിതാവിനൊപ്പം. കണ്ടെത്തിയത് ഒരു വർഷത്തിനുശേഷം

പ്രണയം അത്ര എളുപ്പമുള്ള പണിയല്ലെന്ന് പ്രണയിച്ചിട്ടുള്ളവർക്ക് അറിയാം. പ്രണയബന്ധത്തിൽ നിനച്ചിരിക്കാതെ പലപ്പോഴും ട്വിസ്റ്റുകൾ സംഭവിക്കാം. അത്തരമൊരു ട്വിസ്റ്റാണ് അമിത് എന്ന യുവാവിന്റെ പ്രണയത്തിലും സംഭവിച്ചത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമിതിന്റെ പ്രണയിനി അവന്റെ പിതാവുമായി ഒളിച്ചോടുകയായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ വർഷം അവസാനമായിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം.
ഔരയ്യ സ്വദേശിയായ കമലേഷും മകൻ അമിതും തൊഴിൽ തേടിയാണ് കാൺപൂരിൽ എത്തിയത്. കമലേഷ് മേസ്തിരിയും മകൻ കൂലിപ്പണിക്കാരനുമാണ്. ഇതിനിടെ പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടിയുമായി മകൻ പ്രണയത്തിലായി. 20 കാരിയായ യുവതി പലപ്പോഴും അമിതിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. എന്നാൽ അമിത് ജോലിക്ക് പോകുന്ന സമയങ്ങളിൽ അമിതിന്റെ അച്ഛനോട് യുവതി ക്രമേണ സംസാരിക്കാൻ തുടങ്ങി. ഒടുവിൽ ഇതു പ്രണയമായി വളർന്നു. പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ കമലേഷ് മകൻ അമിതിനെ ഉപേക്ഷിച്ച് യുവതിയുമായി ഒളിച്ചോടുകയായിരുന്നു.
advertisement
സംഭവത്തിന് തൊട്ടുപിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ കമലേഷിനെതിരെ ചകേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. തുടർന്ന് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒരു വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ദമ്പതികളെ ഡൽഹിയിൽ കണ്ടെത്തിയത്. ഇവരെ പിടികൂടാൻ പോലീസ് സംഘത്തെ തലസ്ഥാനത്തേക്ക് അയച്ചു.
ചൊവ്വാഴ്ച, സംഘം ദമ്പതികളെ കാൺപൂരിലെത്തിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കമലേഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
advertisement
മുമ്പ്, ബിഹാറിൽ, 32 കാരിയായ ഒരു സ്ത്രീ ഭർതൃ സഹോദരിയെ വിവാഹം കഴിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവരും  പരസ്പരം പ്രണയത്തിലാവുകയും ദമ്പതികളായി ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് പുരുഷന്മാരെ പോലെ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങുകയും മുടി മുറിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകന്റെ അച്ഛനൊടൊപ്പം കടന്നുകളഞ്ഞ 20കാരിയെ ഡൽഹിയിൽ നിന്ന് കണ്ടെത്തി
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement